ഒൻപതു വയസ്സുകാരി അപകടത്തിൽ മരിച്ചു

ബെംഗളൂരു: കുന്ദാപുരിലെ ബീജാഡിയിൽ വീടിനു മുന്നിൽ ഊഞ്ഞാലിൽ കളിക്കുകയായിരുന്ന ഒൻപതു വയസ്സുകാരി കാറിടിച്ച് മരിച്ചു.

മരിച്ച പ്രധന്യ മറ്റ് കുട്ടികൾക്കൊപ്പം മരത്തിൽ കെട്ടിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കുന്ദാപൂർ പോലീസ് പറഞ്ഞു.

വീടിനു സമീപം പാർക്ക് ചെയ്തിരുന്ന കാർ കുട്ടിയുടെ ബന്ധുക്കളിൽ ഒരാൾ അലക്ഷ്യമായി ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. കാർ ഓടിച്ച സന്തോഷിനെ (37) പോലീസ് അറസ്റ്റ് ചെയ്യുകയും ഐപിസി സെക്ഷൻ 304 (എ) പ്രകാരം കേസെടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts