നടൻ കോട്ടയം പ്രദീപ് അന്തരിച്ചു;

കോട്ടയം: നടൻ കോട്ടയം പ്രദീപ് ഹൃദയാഘാതം മൂലം അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചലച്ചിത്ര രംഗത്ത് ജൂനിയര്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ച ഇദ്ദേഹം അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ചലച്ചിത്ര രംഗത്ത് എത്തിയത്.

Read More