ബെംഗളൂരു: പട്ടം പറത്തുന്നതിനിടെ ഹൈ ടെൻഷൻ കമ്പിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് പൊള്ളലേറ്റ 13 വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. നോർത്ത് ബെംഗളൂരുവിലെ എച്ച്എംടി ലേഔട്ടിലെ ദാസപ്പ ഗാർഡനിൽ താമസിക്കുന്ന മുഹമ്മദ് അബൂബക്കർ ഖാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. എച്ച്എംടി ലേഔട്ടിലെ ആറാം ‘ബി’ ക്രോസ് റോഡിലെ വിശ്വേശ്വരയ്യ പാർക്കിൽ പട്ടം പറത്തുകയായിരുന്നു അബൂബക്കറും സുഹൃത്തും. പട്ടം പറത്തുന്നതിനിടെ പാർക്കിനോട് ചേർന്നുള്ള ജനവാസകേന്ദ്രത്തിൽ നിന്ന് ഒന്നരയടിയോളം അകലെയുള്ള ഹൈടെൻഷൻ കമ്പിയിൽ പട്ടം കുടുങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ സമീപത്തെ വീടിന്റെ ടെറസിൽ…
Read MoreTag: died
ബെംഗളൂരുവിൽ സ്ഫോടക വസ്തു കടിച്ച ഡോബർമാൻ മരിച്ചു
ബെംഗളൂരു: കെങ്കേരിക്ക് സമീപം ബിഎം കാവലിലെ ഫാംഹൗസിൽ സ്ഫോടക വസ്തു കടിച്ച ഡോബർമാൻ മരിച്ചു. 11 ഏക്കർ വിസ്തൃതിയുള്ള ഫാം ഹൗസിന്റെ ഉടമയ്ക്ക് രണ്ട് ഡോബർമാൻമാരുൾപ്പെടെ നാല് നായ്ക്കളെയാണ് സംരക്ഷിക്കാൻ ഉണ്ടായിരുന്നത്. നായ ചത്തതിനെ തുടർന്ന് ഉടമ ബി കെ ചേതൻ കുമാർ പോലീസിൽ പരാതി നൽകി. കാട്ടുപന്നികളെ കൊല്ലാൻ ശ്രമിക്കുന്ന വന്യജീവി വേട്ടക്കാരോ സ്ഫോടകവസ്തു, മാംസപന്തങ്ങൾക്കുള്ളിൽ നിറച്ച് പരിസരത്തേക്ക് എറിഞ്ഞിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്. 1908ലെ സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ 9.30 ഓടെ നായ്ക്കളെ അഴിച്ചുവിട്ടതിനെ തുടർന്നാണ് സംഭവം നടന്നതെന്ന് കുമാർ…
Read More26കാരൻ അപകടത്തിൽ മരിച്ചു; അവയവങ്ങൾ ദാനം ചെയ്ത് കുടുംബാംഗങ്ങൾ
ബെംഗളൂരു: സെപ്തംബർ 25ന് രാത്രി കെങ്കേരിക്ക് സമീപം നൈസ് റോഡിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ 26കാരൻ മരിച്ചു. നെലമംഗലയിലെ ഗംഗോണ്ടനഹള്ളി സ്വദേശി എസ് ദീപക്കാണ് മരിച്ചത്. ട്രക്ക് സാങ്കേതികമായ തടസ്സം ഉണ്ടാക്കിയതായും റോഡിന്റെ ഇടതുവശത്ത് പാർക്ക് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. ദീപക് മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ട്രക്കിൽ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ആർആർ നഗറിലെ സ്പർശ് ആശുപത്രിയിലായിരുന്നു അന്ത്യം. അടുത്ത ദിവസം കുടുംബം അവന്റെ അവയവങ്ങൾ ദാനം ചെയ്തു. കരൾ 60 വയസ്സുള്ള ഒരാൾക്കും…
Read Moreതെരുവുനായയുടെ കടിയേറ്റ വീട്ടമ്മ വാക്സീനെടുത്തിട്ടും മരിച്ചു
കോഴിക്കോട്: തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്സിനെടുത്തിട്ടും മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം പേവിഷബാധക്കെതിരെ ക്യത്യമായ വാക്സീനുകൾ എടുത്തിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ പത്ത് ദിവസം മുമ്പ് ഇവർക്ക് പനിയും അണുബാധയുമുണ്ടാവുകയും പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതെന്നാണ് മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും ലഭിച്ച…
Read Moreഅധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന് മരിച്ചു
ജയ്പൂർ: അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് അധ്യാപകന്റെ മര്‍ദനമേറ്റ ദളിത് ബാലന് മരിച്ചു. രാജസ്ഥാനിൽ ജൂലായ് 20-നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ഒമ്പത് വയസുകാരൻ മരിച്ചത്. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ജാലോര്‍ ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹലോട്ട് മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരണത്തില്‍ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പ്രദേശത്തെ സ്ഥിതിഗതികള്‍…
Read Moreലോകത്തിലെ പ്രായം കൂടിയ ഭീമൻ പാണ്ട ഓർമയായി
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭീമൻ പാണ്ട ആൻ ആൻ ഓർമയായി. 35 വയസ്സായിരുന്നു ആൻ എന്ന പാണ്ടയുടെ പ്രായം. ഉയർന്ന രക്തസമ്മർദം മൂലം തളർച്ചയിലായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആനിന്റെ ആരോഗ്യനില മോശമായിരുന്നു. 2016ൽ ജീവിത പങ്കാളി ജിയ ജിയ പാണ്ട മരിച്ചതോടെ ആൻ വിഷമത്തിലായിരുന്നു. അത് ആരോഗ്യത്തെ മോശമായി ബാധിച്ച് തുടങ്ങി. ഹോങ്കോങ്ങിലെ തീം പാർക്കിലേക്ക് ചൈനീസ് സർക്കാരിന്റെ സംഭാവനയായിരുന്നു ആൻ ആൻ എന്ന ആണ്പാണ്ടയും ജിയ ജിയ എന്ന പെൺപാണ്ടയും. 1999 മുതല്‍ ആന്‍ ആന്‍ ഓഷ്യന്‍ പാര്‍ക്കിലാണ് താമസം.…
Read Moreപ്രതാപ് പോത്തൻ അന്തരിച്ചു
ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. 12 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
Read Moreകിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിനിടെ പരിക്കേറ്റ് കോമയിലായിരുന്നു കിക്ക്ബോക്സർ മരിച്ചു; വീഡിയോ കാണാം
ബെംഗളൂരു: ജൂലൈ 10 ന് നഗരത്തിൽ നടന്ന കിക്ക്ബോക്സിംഗ് പരിപാടിയിൽ ഗുരുതരമായി പരിക്കേറ്റ് കോമയിലായ മൈസൂരിൽ നിന്നുള്ള കിക്ക്ബോക്സർ സ്വകാര്യ ആശുപത്രിയിൽ മരിച്ചതായി പോലീസ് അറിയിച്ചു. മൈസൂരു സ്വദേശി നിഖിൽ ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കർണാടകയിലെ കെംഗേരി ആസ്ഥാനമായുള്ള കെ-1 കിക്ക് ബോക്സർ ഓർഗനൈസേഷൻ ജൂലൈ 10ന് നഗരത്തിലെ ജ്ഞാനജ്യോതി നഗറിലെ ജിമ്മിൽ സംസ്ഥാനതല ‘കെ1 കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്’ സംഘടിപ്പിച്ചരുന്നു. പരിപാടിയ്ക്കിടെ പരിക്കേറ്റതിനെ തുടർന്ന് ബോക്സിംഗ് റിങ്ങിനുള്ളിൽ കുഴഞ്ഞു വീണ നിഖിലിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും, രണ്ട് ദിവസത്തേക്ക് കോമയിൽ…
Read Moreകുഴി ഒഴിവാക്കാൻ ബൈക്ക് വെട്ടിച്ചു: മലയാളി ലോറി കയറി മരിച്ചു
ബെംഗളൂരു: റോഡിലെ കുഴി വെട്ടിക്കാൻ ശ്രമിച്ചതിനിടെ ബൈക്കിൽ നിന്നും വീണ് മലയാളി യുവാവ് ലോറി കയറി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ വെള്ളിപ്പറമ്പ് കുയ്യലിൽ പുരുഷോത്തമൻ നായരുടെ മകൻ എം.റ്റി ഷിജു 46 ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന കോഴിക്കോട് സ്വദേശി പ്രശാന്ത് നായർക്ക് 39 പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9 30 ന് പീനിയ സെക്കൻഡ് സ്റ്റേജിലെ എൻടിടിഎഫ് ജംഗ്ഷനിലാണ് അപകടം നടന്നത്. പീനിയ ബാറ്റ ചെരിപ്പ് കമ്പനിയിലെ ഡിപ്പോ അസിസ്റ്റന്റ് എക്സിക്യൂട്ടീവായ ഷിജവും ഡിപ്പോ മാനേജരായ പ്രശാന്തും ഭക്ഷണം കഴിക്കാൻ വേണ്ടി…
Read Moreഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ഞായറാഴ്ച സ്വകാര്യ സ്കൂളിലെ ഹോസ്റ്റൽ മുറിയിൽ 14 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ഹോസ്കോട്ട് സ്വദേശിയും 9-ാം ക്ലാസ് വിദ്യാർത്ഥിയുമായ പൂർവജ് ആർ. നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയ്ക്ക് ജന്മദിനാശംസകൾ നേരാൻ വാർഡൻ മൊബൈൽ ഫോൺ നൽകിയില്ലെന്ന് ആരോപിച്ചാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടി സ്കൂൾ ഹോസ്റ്റലിൽ ജീവിതം അവസാനിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ആയിരുന്നു പൂർവജിന്റെ അമ്മയുടെ ജന്മദിനം, പൂർവജ് അമ്മയെ വിളിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സാധിക്കാഞ്ഞത് മൂലം രാത്രിയിൽകൂടെ ഉണ്ടായ സഹപാഠി ഉറങ്ങിയതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന്…
Read More