ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ഞായറാഴ്ച സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റൽ മുറിയിൽ 14 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ഹോസ്‌കോട്ട് സ്വദേശിയും 9-ാം ക്ലാസ് വിദ്യാർത്ഥിയുമായ പൂർവജ് ആർ. നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മയ്ക്ക് ജന്മദിനാശംസകൾ നേരാൻ വാർഡൻ മൊബൈൽ ഫോൺ നൽകിയില്ലെന്ന് ആരോപിച്ചാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടി സ്കൂൾ ഹോസ്റ്റലിൽ ജീവിതം അവസാനിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ആയിരുന്നു പൂർവജിന്റെ അമ്മയുടെ ജന്മദിനം, പൂർവജ് അമ്മയെ വിളിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സാധിക്കാഞ്ഞത് മൂലം രാത്രിയിൽകൂടെ ഉണ്ടായ സഹപാഠി ഉറങ്ങിയതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി വൃത്തങ്ങൾ പറഞ്ഞു.

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള മരണക്കുറിപ്പ് പോലീസ് കണ്ടെടുത്തട്ടുണ്ട്. കുടുംബത്തോട് സന്തോഷമായിരിക്കാനും കരയരുതെന്നും സ്കൂളിൽ നിന്ന് ഫീസ് വാങ്ങാനും കുറിപ്പിൽ കുട്ടി ആവശ്യപ്പെടുകയും ചെയ്തട്ടുണ്ട്. മരണത്തിൽ ഉള്ളാള് പോലീസ് കേസ് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
[masterslider id="10"]

Related posts