സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഇനി പശുക്കൾക്ക് സ്വന്തം

ബെംഗളൂരു: ഗോശാലകളിൽ വളർത്തുന്ന കന്നുകാലികളുടെ ക്ഷേമം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുണ്യകോടി ദത്തു യോജനയ്ക്ക് ധനസഹായം നൽകുന്നതിന് സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം കുറയ്ക്കാൻ അനുവദിച്ചുകൊണ്ട് കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഒറ്റത്തവണ സംഭാവന 100 കോടി രൂപയോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭാവനകൾ സ്വമേധയാ ഉള്ളതാണെന്ന് ആദ്യം വിവരിച്ചെങ്കിലും, സംഭാവന നൽകാൻ ആഗ്രഹിക്കാത്ത ജീവനക്കാർ നവംബർ 25-നകം ബന്ധപ്പെട്ട വകുപ്പുകളിലെ ശമ്പള വിതരണ അതോറിറ്റികൾക്ക് രേഖാമൂലം അപേക്ഷ സമർപ്പിക്കാൻ ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്. ഗ്രൂപ്പ്-ഡി ജീവനക്കാർ പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതില്ല, എന്നിരുന്നാലും, ഗ്രൂപ്പ്-എ ജീവനക്കാർ 11,000…

Read More

പശുവിനെ ദത്തെടുക്കൽ പദ്ധതി; കർണാടക സർക്കാർ ജീവനക്കാർ 80-100 കോടി രൂപ സംഭാവന നൽകി

ബെംഗളൂരു: കർണാടക സർക്കാർ ജീവനക്കാർ വെള്ളിയാഴ്ച തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം പശുക്കളെ ദത്തെടുക്കുന്ന പുണ്യകോടി പദ്ധതിയിലേക്ക് സംഭാവന ചെയ്യാൻ സന്നദ്ധത അറിയിച്ചു. കണക്കുകൾ പ്രകാരം മൊത്തം സംഭാവന തുക 80-100 കോടി രൂപയാണ്. കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി.എസ്.ഷഡാക്ഷരി അടങ്ങുന്ന പ്രതിനിധി സംഘം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ട് ശമ്പളം പിടിക്കാനുള്ള സമ്മതപത്രം നൽകി. ഓരോ ഗ്രൂപ്പ്-എ ഓഫീസറും 11,000 രൂപയും ഗ്രൂപ്പ്-ബി 4,000 രൂപയും ഗ്രൂപ്പ്-സി 400 രൂപയും പുണ്യകോടി പദ്ധതിയിലേക്ക് സംഭാവന ചെയ്യും. ഒക്‌ടോബർ, നവംബർ…

Read More

ഗർഭിണിയായ പശുവിനെ ബലത്സംഗം ചെയ്ത 29 കാരൻ അറസ്റ്റിൽ

കൊൽക്കത്ത : ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 29 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ നാംഖാന ബ്ലോക്കിലെ നോർത്ത് ചന്ദൻപിഡി മേഖലയിലാണ് വിചിത്ര സംഭവം നടന്നത്. പശുവിന്റെ ഉടമയുടെ പരാതിയെ തുടർന്നാണ് പ്രതിയായ പ്രദ്യുത് ഭൂയയെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് നൽകുന്ന വിവരം അനുസരിച്ച്‌ പ്രദ്യുത് ഭൂയ രാത്രിയിൽ തൊഴുത്തിൽ കയറി പശുവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്നാണ് പശു ചത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പോലീസ് പിടിയിലായ പ്രതിയെ ഇന്നലെ കാക്ദ്വീപ്…

Read More

പശുക്കളും നായകളുമായി ലൈംഗിക ബന്ധം യുവാവ് അറസ്റ്റിൽ

ആന്ധ്രാപ്രദേശ് : പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 62 കാരനായ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനെ ആന്ധ്രയിലെ വിജയനഗരം പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് വിജയനഗരം ജില്ലയിലെ രാജം റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ചരം ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. പ്രതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് കാഞ്ചരം സ്വദേശിയും എപി ലാൻഡ്‌സ് ആൻഡ് സർവേയുടെ റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടറുമായ പി രാമകൃഷ്ണയെ അറസ്റ്റ് ചെയ്തതായി പോലീസ് ഇൻസ്പെക്ടർ…

Read More

കർണാടകയിൽ എരുമയെ കൊണ്ട് ബസ് ഷെൽട്ടർ ഉദ്ഘാടനം ചെയ്യിച്ച് ഗ്രാമവാസികൾ

കർണാടകയിലെ ഗദഗ് ജില്ലയിൽ ഒരു ബസ് ഷെൽട്ടർ ഉൽഘടനം നടത്തി എരുമ. രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന മറ്റ് ഉദ്ഘാടന ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു എരുമയായിരുന്നു മുഖ്യാതിഥി. നാട മുറിക്കുമ്പോൾ ഗ്രാമവാസികൾക്കൊപ്പം സന്നിഹിതരായിരുന്ന പോത്ത് പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും കരഘോഷങ്ങൾ ഏറ്റുവാങ്ങി. തങ്ങൾക്ക് ബസ് ഷെൽട്ടർ നൽകണമെന്ന് ഗഡഗിലെ ബലെഹോസൂർ ഗ്രാമവാസികൾ ഏറെ നാളായി അധികൃതരോട് അഭ്യർഥിച്ചിരുന്നു. എന്നാൽ നടപടി ഒന്നും ഉണ്ടായില്ല തുടർന്നാണ് അധികൃതരുടെ ശ്രദ്ധ ആകർഷിക്കാൻ അതുല്യമായ എന്തെങ്കിലും ചെയ്യാൻ ഗ്രാമീണരെ പ്രേരിപ്പിച്ചത്. പ്രാരംഭ ബസ് ഷെൽട്ടർ…

Read More

പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്തു: 2 പേർ അറസ്റ്റിൽ

ബെംഗളൂരു: വീടിനു മുന്നിൽ കെട്ടിയിട്ടിരുന്ന പശുവിനെ മോഷ്ടിച്ച് കഷാപ്പ് ചെയ്ത് മാംസം വിൽക്കാനായി കൊണ്ടുപോയ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എച്ച്ബിആർ ലേഔട്ടിൽ ഹെഡ്ലൈറ്റ് ഇല്ലാതെ പോവുകയായിരുന്ന ഓട്ടോറിക്ഷ പോലീസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ഗോമാംസം പിടികൂടിയത്. തുടർന്ന് സൗദ് ബർകത്ത്‌, ഇമ്രാൻ പാഷ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കൊപ്പം ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സുഹൈൽ കടന്നു കളഞ്ഞു. ഇയാൾക്കായി തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. മൂവർക്കുമെതിരെ ഗോവധ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

Read More

വൈറലായി പശുവിന്റെ ബേബി ഷവർ

അമരാവതി : വ്യത്യാസമായ ഒരു വാർത്തയാണ് ആന്ധ്രയിൽ നിന്നും നമ്മളെ തേടി ഇന്ന് എത്തിയിരിക്കുന്നത്. തന്റെ ഗർഭിണിയായ പശുവിന് ബേബി ഷവർ ഒരുക്കിയിരിക്കുകയാണ് പശുവിന്റെ ഉടമ. ആന്ധ്രാപ്രദേശിലെ ബാപട്‌ല ജില്ലയിലെ അദ്ദങ്കി പട്ടണത്തിലാണ് സംഭവം. ഗോനുഗുണ്ട സുബ്ബറാവുവിന്റേതാണ് പശു. ഇദ്ദേഹം 13 വർഷമായി പശുപരിപാലനം നടത്തി വരുന്നുണ്ട്. 32 പശുക്കളാണ് സുബ്ബറാവുവിൻറെ ഗോശാലയിലുള്ളത്. കഴിഞ്ഞ ദിവസം ഗർഭിണിയായ പശുവിന് ബേബി ഷവർ(സീമന്തം) ഒരുക്കിയ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. മഞ്ഞൾപ്പൊടിയും കുങ്കുമവും ചാലിച്ച് പശുവിൻറെ ദേഹത്ത് തേച്ചു. ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവർ അവൾക്ക് പുതുവസ്ത്രങ്ങളും നൽകി.…

Read More

കർണാടക ബജറ്റ്; കന്നുകാലികൾക്കായി പ്രത്യേക പാക്കേജ്.

ബെംഗളൂരു: കന്നുകാലികളെ ഗോശാലകളിൽ ദത്തെടുക്കാനും പാർപ്പിക്കുന്നത്തിനുമായുള്ള പദ്ധതിയാവിഷ്ക്കരിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അവതരിപ്പിച്ച ബജറ്റിൽ, സ്വകാര്യ സ്ഥാപനങ്ങൾക്ക് വർഷം 11,000 രൂപ മുടക്കി ഇവയെ ദത്തെടുക്കാൻ അവസരം ഒരുക്കുന്ന ‘പുണ്യകോടി ദത്ത് പദ്ധതി’ പ്രഖ്യാപിച്ചു. കർഷകർ ഉപേക്ഷിച്ച ശേഷം അലഞ്ഞുനടക്കുന്നതും കശാപ്പുശാലകളിൽ നിന്നും മറ്റും രക്ഷപ്പെടുത്തുന്നതുമായ കന്നുകാലികളെയാണ് ഗോശാലകളിൽ പാർപ്പിക്കുന്നത് നിലവിൽ 31 ജില്ലകളിലും ഓരോ ഗോശാലയാണുള്ളത്. ഇത് 100 ആയി ഉയർത്താനായി 50 കോടി രൂപയും ബജറ്റിൽ അനുവദിച്ചട്ടുണ്ട്. 2021 ഫെബ്രുവരി മുതൽ ഗോവധ നിരോധന നിയമം നിലവിലുള്ള സംസ്ഥാനത്ത്…

Read More

പിറന്നാൾ ദിനത്തിൽ 11 പശുക്കളെ ദത്തെടുത്ത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ബെംഗളൂരു:  വെള്ളിയാഴ്ച 62 വയസ്സ് തികഞ്ഞ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാഷ്ട്രോത്തന ഗൗ ശാലയിൽ നിന്ന് 11 പശുക്കളെ ദത്തെടുത്തു. ഭാര്യയായ ചെന്നമ്മയ്‌ക്കൊപ്പം വെള്ളിയാഴ്ച രാവിലെ ഗോപൂജ നടത്തുന്നതിന്റെ ചിത്രങ്ങങ്ങളും ബൊമ്മൈ ട്വീറ്റ് ചെയ്തു. പിന്നീട് ഇരുവരും ചേർന്ന് പശുവിനെയും പശുക്കിടാവിനെയും താമസസ്ഥലത്തേക്ക് കൊണ്ടുപോയി തീറ്റ നൽകുകയും ചെയ്തു, ബാലബ്രൂയി ഗസ്റ്റ് ഹൗസിന് സമീപമുള്ള മാരുതി ക്ഷേത്രത്തിലും ബൊമ്മൈ സന്ദർശനം നടത്തിയതായും കർണാടകയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിച്ചതായും അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ജീവിതത്തിലൊരിക്കലും ജന്മദിനം ആഘോഷിച്ചിട്ടില്ലെന്നും അതിനാൽ ഇത്തവണയും ആഘോഷമില്ലെന്നും ബൊമ്മെ പറഞ്ഞു. പ്രധാനമന്ത്രി…

Read More

പശു സ്വർണമാല വിഴുങ്ങി; വീട്ടുകാർ ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുത്തു.

ബെംഗളൂരു : ദീപാവലി ദിവസം നടത്തിയ ഗോപൂജയ്ക്കിടെ പശു വിഴുങ്ങിയ സ്വർണമാല ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഒരുമാസത്തിനുശേഷമാണ് സ്വർണമാല പുറത് എടുത്തിരിക്കുന്നത്. ഹീപനഹള്ളിയിയിലെ ശ്രീകാന്ത് ഹെഗ്‌ഡെയുടെ പശുവിനെയാണ്  ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. പശുവിനു ദീപാവലി ദിവസം പൂജയുടെ ഭാഗമായി പൂക്കൾക്കൊണ്ടുണ്ടാക്കിയ മാലയ്ക്കൊപ്പം 20 ഗ്രാമിന്റെ സ്വർണമാലയും അണിയിച്ചിരുന്നു. പൂജയുടെ അവസാനം മാലകൾ ഊരി സമീപത്തുവെച്ചപ്പോൾ പശു മാല തിന്നുകയായിരുന്നു. മാലയ്ക്കുവേണ്ടി ഒരുമാസത്തോളം പശുവിന്റെ ചാണകം ഇവർ പരിശോധിച്ചെങ്കിലും മാല ലഭിച്ചില്ല. ഒടുവിൽ പശുവിന്റെ വയറ്റിലുള്ള സ്വർണം മെറ്റൽ ഡിറ്റക്ടറിന്റെ സഹായത്തോടെ ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് സ്കാനിങ് നടത്തി…

Read More
Click Here to Follow Us