വൈകാതെ സംസ്ഥാനത്ത് അടിയന്തരാവസ്ഥയ്ക്ക് സമാന സാഹചര്യം, ബിജെപിയ്ക്ക് നോക്കി നിൽക്കാൻ കഴിയില്ല; ബസവരാജ് ബൊമ്മെ 

ബംഗളൂരു: അധികം വൈകാതെ സംസ്ഥാനത്ത് കോൺഗ്രസ് സർക്കാറിൻെറ ഭരണത്തിൽ അടിയന്തരാവസ്ഥക്ക് സമാന സാഹചര്യമുണ്ടാകുമെന്ന് മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. നിയമ സഭ തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ ദയനീയ പരാജയ സാഹ ച ര്യത്തിൽ നടന്ന നേതാക്കളുടെയും എം.എൽ.എമാരുടേയും ജില്ലതല യോഗ തിനുശേഷവും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറി ഏതാവും ദിവസങ്ങൾക്കുശേഷവും കോൺഗ്രസ് സർക്കാർ ഗോവധ നിരോധനനിയമം എടുത്ത് കളയാനുളള നീക്കം നടത്തുകയാണ്. ഹിന്ദു പൊതുപ്രവർത്തകരെ ജയിലിടക്കുന്നു. സ്വതന്തമായി അഭിപ്രായപ്രകടനം നടനുള്ള അവകാശം നിഷേധിക്കുന്നു. പാഠപുസ്‌തകങ്ങൾ പരിഷ്‌കരിക്കുമെന്ന് പറഞ്ഞു.  അടുത്ത് തന്നെ അടിയന്തരാവസ്ഥക്ക് സമാനസാഹചര്യമാണ് കർണാടക…

Read More

നിരവധി പാഠഭാഗങ്ങൾ സിലബസിൽ നിന്നും പുറത്താക്കാൻ ഒരുങ്ങി സർക്കാർ 

ബെംഗളൂരു: ആര്‍.എസ്.എസ് സ്ഥാപകൻ കേശവ ബലിറാം ഹെഡ്‌ഗെവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കാനൊരുങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ഉള്‍പ്പെടുത്തിയ മറ്റു പാഠഭാഗങ്ങളും പഠിപ്പിക്കേണ്ടെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഉടൻ പുറത്തിറക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചു. വലതുപക്ഷക്കാരനായ ചക്രവര്‍ത്തി സുലിബെലെ, ബന്നാഞ്ചെ ഗോവിന്ദാചാര്യ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കും. 2023-24 അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ നിലവിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ പുനഃപ്രസിദ്ധികരിക്കില്ല, പക്ഷേ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ഉള്‍പ്പെടുത്തിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കേണ്ടെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കും. സ്‌കൂള്‍ സിലബസില്‍ വരുത്തേണ്ട…

Read More

ക്ഷീരകർഷകർക്കുള്ള ഇൻസെന്റീവ് കുറക്കാൻ നീക്കം; നടപടി സ്വീകരിച്ച് മുഖ്യമന്ത്രി

ബെംഗളൂരു : ഏകപക്ഷീയമായി സംസ്ഥാനത്തെ ക്ഷീരകർഷകർക്കുള്ള ഇൻസെന്റീവ് കുറക്കാൻ നീക്കം. ഇൻസെന്റീവ് കുറക്കാൻ ബാംഗ്ലൂർ മിൽക്ക് യൂണിയൻ ലിമിറ്റഡ് (ബി.എ.എം.യു.എൽ) നീക്കം. എന്നാൽ, ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള ഒരു തീരുമാനവും എടുക്കരുതെന്ന് ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർക്ക് അദ്ദേഹം നിർദ്ദേശം നൽകി. കർഷകരുടെ ഇൻസെന്റീവ് അഞ്ച് രൂപയിൽ നിന്ന് ആറു രൂപയായി വർധിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. കഴിഞ്ഞ ദിവസം അഞ്ചിന വാഗ്ദാനങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.…

Read More

12 വയസ്സിൽ കൂടുതൽ പ്രായമുള്ള പശുക്കളെ കശാപ്പു ചെയ്യുന്നതിനു നിയമ സാധുതയുണ്ട്; സിദ്ധരാമയ്യ 

ബെംഗളൂരു: ഗോവധ നിരോധന നിയമം പുനപരിശോധിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നതിനിടെ, വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബിജെപി സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ച ഗോവധ നിരോധന നിയമത്തിൽ ചില അവ്യക്തതകളുണ്ടെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സിദ്ധരാമയ്യയുടെ വിശദീകരണം. നിയമത്തിന്റെ കാര്യത്തിൽ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. എന്തായാലും ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല’ – സിദ്ധരാമയ്യ വിശദീകരിച്ചു. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത 12 വയസ്സിൽ…

Read More

ആരെങ്കിലും കൈക്കൂലി ചോദിച്ചാൽ തനിക്കൊരു കത്ത് എഴുതൂ ; ഡികെ ശിവകുമാർ

ബെംഗളൂരു: പുതുതായി ഭരണത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കുന്ന ഫൈവ് ഗ്യാരണ്ടി പദ്ധതികളുടെ പേരില്‍ ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍ തനിക്കൊരു കത്തെഴുതിയാല്‍ മതിയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ഉപമുഖ്യമന്ത്രി, വിദാന്‍ സൗധ എന്ന അഡ്രസില്‍ തനിക്കൊരു കത്തെഴുതുകയോ എന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയോ ചെയ്താല്‍ മതി. അവരെ അകത്താക്കുന്ന കാര്യം താന്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മണ്ഡലമായ കനകപുരയിലെ സാതന്നൂരിലെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ജൂണ്‍ രണ്ടിനാണ് സിദ്ധരാമയ്യ മന്ത്രിസഭ പാസാക്കിയത്.

Read More

200 യൂണിറ്റ് വൈദ്യുതി സൗജന്യം; തിയ്യതി അറിയിച്ച് മുഖ്യമന്ത്രി 

ബെംഗളൂരു: തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്റികളും നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗ്യാരന്‍റി 1 – ഗൃഹജ്യോതി – ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങള്‍ക്കും .വാഗ്ദാനം നടപ്പിലാക്കിത്തുടങ്ങുന്നത് ജൂലൈ 1 മുതല്‍. 199 യൂണിറ്റ് വരെ മാത്രം ഉപയോഗിച്ചവര്‍ക്ക് ബില്ലുണ്ടാകില്ല ഗ്യാരന്‍റി 2 – ഗൃഹലക്ഷ്മി – തൊഴില്‍ രഹിതരായ എല്ലാ വീട്ടമ്മമാര്‍ക്കും 2000 രൂപ വീതം നല്‍കും, ഇതിനായി അപേക്ഷ നല്‍കണം, ആധാര്‍ കാര്‍ഡും അക്കൗണ്ട് നമ്പറും സമര്‍പ്പിക്കണം. ഓണ്‍ലൈനായും അപേക്ഷ നല്‍കാം. സമയം…

Read More

ഷെട്ടറിനെയും സാവദിയെയും സന്ദർശിച്ച് ഡി.കെ ശിവകുമാർ 

ബെംഗളൂരു : ജഗദീഷ് ഷെട്ടാറിനെയും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയെയും കെ.പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ സന്ദർശിച്ചു. മന്ത്രിസഭയിൽ ഇടംലഭിക്കാതിരുന്ന ഇരുനേതാക്കൾക്കും അർഹമായ പദവി വാഗ്‌ദാനം ചെയ്‌തതായാണ് സൂചന. ചൊവ്വാഴ്ച രാത്രി വൈകി ബെളഗാവിയിലായിരുന്നു ലക്ഷ്മൺ സാവദിയുമായുള്ള ശിവകുമാറിന്റെ കൂടിക്കാഴ്ച. ഇത് ഒരുമണിക്കൂറോളം നീണ്ടു. ബുധനാഴ്ച രാവിലെ മന്ത്രിമാരായ ലക്ഷ്മി ഹെബ്ബാൾക്കർ, സതീഷ് ജാർക്കിഹോളി എന്നിവർക്കൊപ്പമാണ് ജഗദീഷ് ഷെട്ടാറിന്റെ വീട്ടിലെത്തിയത്. ഷെട്ടാറിനൊപ്പം അദ്ദേഹം പ്രഭാതഭക്ഷണവും കഴിച്ചു. പാർട്ടി ഹൈക്കമാന്റിന്റെ നിർദ്ദേശപ്രകാരമാണ് ഇരുനേതാക്കളെയും സന്ദർശിച്ചതെന്ന് ശിവകുമാർ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തിയവരെ കൈവിടില്ലെന്ന് അദ്ദേഹം പറഞ്ഞു.…

Read More

സുനിൽ കനഗോലു ഇനി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്

ബെംഗളൂരു∙ കർണാടക പിടിക്കാൻ കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങളൊരുക്കിയ സുനിൽ കനഗോലു ഇനി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്. ക്യാബിനറ്റ് റാങ്കോടെയാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനു വളരെ മുൻപു തന്നെ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘം സർവെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിൽ നിന്നു ലഭിച്ച വിവരങ്ങൾ വച്ച് കനഗോലുവും കോൺഗ്രസ് പാർട്ടിയും തന്ത്രങ്ങൾ മെനഞ്ഞപ്പോൾ വിജയം കൈപ്പിടിയിൽ ഒതുക്കാനായി. ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദൾ തുടങ്ങിയ പാർട്ടികൾക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകൾ കനഗോലു കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്. ഭാരത് ജോഡോ യാത്രയുടെ പിന്നണിയിൽ…

Read More

സിദ്ധരാമയ്യക്കെതിരെ പരസ്യ വിമർശനം

ബെംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാറില്‍ മന്ത്രിസഭ വികസനത്തില്‍ നേതാക്കളില്‍ അതൃപ്തി. പല പ്രമുഖ നേതാക്കളും മന്ത്രി പട്ടികയില്‍ നിന്ന് പുറത്താണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുകൂലികള്‍ക്ക് മന്ത്രി പട്ടികയില്‍ പ്രാധാന്യം ലഭിച്ചെന്ന പരാതിയാണ് പൊതുവെ ഉയര്‍ന്നത്. നിയമനിര്‍മാണ കൗണ്‍സില്‍ പ്രതിപക്ഷ നേതാവും മുൻ എം.പിയുമായ ബി.കെ. ഹരിപ്രസാദ് (68) , ഒമ്പതു തവണ എം.എല്‍.എയായ ആര്‍.വി. ദേശ്പാണ്ഡെ (76), ടി.ബി. ജയചന്ദ്ര (63), എം. കൃഷ്ണപ്പ (70) എന്നിവരടക്കമുള്ളവരെ പുറത്തു നിര്‍ത്തി കഴിഞ്ഞ 2016ല്‍ ജെ.ഡി-എസില്‍നിന്ന് സിദ്ധരാമയ്യ കൊണ്ടുവന്ന നേതാക്കളായ സമീര്‍ അഹമ്മദ് ഖാൻ, ചലുവരായ സ്വാമി,…

Read More

ആർഎസ്എസിനെ നിരോധിക്കുമെന്ന് പറഞ്ഞിട്ടില്ല ;മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ആര്‍.എസ്.എസിനെ നിരോധിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവന വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും തകര്‍ക്കുന്ന എതൊരു സംഘടനക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ആര്‍.എസ്.എസ് നിരോധനത്തെക്കുറിച്ച്‌ പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവനയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. സദാചാര പോലീസിങ് നടത്തുന്ന സംഘടന ഏതാണെങ്കില്‍ നിരോധിക്കാൻ തങ്ങള്‍ക്ക് ഒരു മടിയുമില്ല. അത് ആര്‍.എസ്.എസോ ബജ്‌റംഗ്ദളോ മറ്റേത് വര്‍ഗീയ സംഘടനയാണെങ്കില്‍ അങ്ങനെത്തന്നെയാണെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു. മുൻ ബി.ജെ.പി…

Read More
Click Here to Follow Us