ബെംഗളൂരു: മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോൺഗ്രസ് എംഎൽഎ മാർ ഇരുപതിലധികം പരാതി നൽകി. ഭരണനിർവഹണത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും യോഗത്തിൽ പങ്കെടുത്തേക്കും. മുടങ്ങിക്കിടക്കുന്ന ജോലികളെക്കുറിച്ച് നിരവധി തവണ ഓർമ്മിപ്പിച്ചിട്ടും പല മുതിർന്ന മന്ത്രിമാരും പ്രതികരിക്കുന്നില്ലെന്ന് നിയമസഭാ കക്ഷികളുടെ പരാതിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച വൈകിട്ട് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മുഖ്യമന്ത്രി യോഗം ചേരും.
Read MoreTag: Congress
ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കർണാടക മലയാളി കോൺഗ്രസ്സ് അനുശോചന യോഗം സംഘടിപ്പിച്ചു
ബെംഗളൂരു: അന്തരിച്ച മുൻമുഖ്യമന്ത്രിയും കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കർണാടക മലയാളി കോൺഗ്രസ്സ് ബി ടി എം അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്സ് ജി പാളയ സെന്റ് തോമസ് ചർച്ചിലെ ചാവറ ഹാളിൽ അനുശോചന യോഗം നടത്തി. സാധാരക്കാരുടെയും പാവപെട്ടവന്റെയും ആശ്രിതനായ ഒരു മനുഷ്യ സ്നേഹിയെയാണ് നമുക്ക് നഷ്ടപെട്ടത് എന്ന് യോഗം അഭിപ്രായപ്പെട്ടു. കെ എം സി സംസ്ഥാന സെക്രട്ടറി ചാർലി മാത്യു അദ്യക്ഷത വഹിച്ചു . ആന്റോ കാഞ്ഞിരത്തിങ്കൽ, വികാരി സെന്റ് തോമസ് ചർച്ച് , ജോമോൻ കോലഞ്ചേരി, മാണ്ട്യ രൂപത…
Read Moreബസവരാജ് ബൊമ്മയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മന്ത്രി എം.ബി. പാട്ടീൽ
ബെംഗളൂരു : മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബസവരാജ് ബൊമ്മെയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മന്ത്രി എം.ബി. പാട്ടീൽ. ജെ.ഡി.എസ്. ബി.ജെ.പിയുമായി സഹകരിക്കുകയാണെങ്കിൽ എച്ച്.ഡി. കുമാരസ്വാമി പ്രതിപക്ഷനേതാവാകുമെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ട്വിറ്ററിലൂടെയുള്ള മന്ത്രിയുടെ ക്ഷണം. അടുത്തുതന്നെ പ്രതിപക്ഷനേതാവാകുന്ന കുമാരസ്വാമിയെ അഭിനന്ദിക്കുന്നതായും മന്ത്രി കുറിച്ചു. പാർട്ടിയിൽ നിന്നാൽ ജഗദീഷ് ഷെട്ടാറിന്റെ വിധി ബൊമ്മെയ്ക്കുണ്ടാകും. ബി.ജെ.പി. തകർന്നുകൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമാണ്. ബസവരാജ് ബൊമ്മെയുടെ പിതാവ് കൈക്കൊണ്ട മതേതര ആശയം പിന്തുടരാൻ അദ്ദേഹം തയ്യാറാണെങ്കിൽ ഹൈക്കമാൻഡ് ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. പ്രതിപക്ഷനേതൃപദവിക്കായി ശക്തമായി രംഗത്തുള്ള നേതാവാണ്…
Read Moreമന്ത്രിമാരുമായി രാഹുൽ ഗാന്ധിയുടെ കൂടികാഴ്ച്ച 19 ന്
ബെംഗളൂരു: സംസ്ഥാനത്തെ മന്ത്രിമാരുമായി രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച ജൂലൈ 19ന് രാവിലെ നടക്കും. ജൂലൈ 17,18 തിയ്യതികളിൽ പ്രതിപക്ഷ സഖ്യത്തിന്റെ രണ്ടാമത്തെ യോഗത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി നഗരത്തിൽ എത്തുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവർക്കൊപ്പം കെസി വേണുഗോപാൽ രൺദീപ് സുർജ്ജേവാല എന്നിവർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന ലോക്സഭാ തിരഞ്ഞെടുപ്പൊരുക്കങ്ങൾ ചർച്ച ചെയ്യലായിരിക്കും പ്രധാന അജണ്ട. സർക്കാരിന്റെ പ്രശസ്തി വർധിപ്പിക്കുന്ന തരത്തിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകും. പ്രതിപക്ഷ പാർട്ടി യോഗത്തിൽ സോണിയ…
Read Moreആർ.എസ്.എസ് ട്രസ്റ്റിന് നൽകിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ തയ്യാറെടുത്ത് സർക്കാർ
ബെംഗളൂരു: മുൻ ബി.ജെ.പി സർക്കാർ ആർ.എസ്.എസ് സംഘത്തിനു പതിച്ചുനൽകിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാന്‍ കർണാടക സർക്കാർ. ആർ.എസ്.എസ് അനുബന്ധ സംഘമായ ‘ജനസേവ ട്രസ്റ്റി’ന് 35.33 ഏക്കർ ഭൂമി നൽകിക്കൊണ്ടുള്ള ബസവരാജ് ബൊമ്മൈ സർക്കാരിന്റെ ഉത്തരവ് സിദ്ധരാമയ്യ ഭരണകൂടം മരവിപ്പിച്ചു. തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബൊമ്മൈ പതിച്ചുനൽകിയ മറ്റു ഭൂമികൾക്കെതിരെയും നടപടിയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബംഗളൂരു സൗത്തിൽ തവരേക്കരയിലുള്ള കുറുബരഹള്ളിയിൽ ഏക്കർകണക്കിനു ഭൂമി ആർ.എസ്.എസ് ട്രസ്റ്റിന് നൽകിയത്. എന്നാൽ, തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബി.ജെ.പി സർക്കാർ കൈമാറിയ ഭൂമികളുടെ തൽസ്ഥിതി തുടരാൻ അധികാരത്തിലേറി ദിവസങ്ങൾക്കകം സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ…
Read Moreപ്രതിപക്ഷ നേതാക്കളുടെ രണ്ടാമത്തെ യോഗത്തിൽ 24 പാർട്ടികൾ പങ്കെടുക്കും
ബെംഗളൂരു: 2024ലെ പാർലമന്റെ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ ഐക്യത്തിനുള്ള പ്രതിപക്ഷ നേതാക്കളുടെ രണ്ടാമത്തെ യോഗത്തിൽ 24 പാർട്ടികൾ പങ്കെടുക്കുമെന്ന് അറിയിച്ചു. ജൂലൈ 17, 18 തീയതികളിലാണ് പ്രതിപക്ഷ നേതാക്കളുടെ രണ്ടാമത്തെ യോഗം നടക്കുക. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ) അടക്കം എട്ട് പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പുതിയതായി പങ്കെടുക്കും. മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ), കൊങ്കുദേശ മക്കൾ കക്ഷി (കെ.ഡി.എം.കെ), വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ), റെവല്യുഷനറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്…
Read Moreഗൃഹനാഥകൾക്ക് പ്രതിമാസം 2000; തിയ്യതി പ്രഖ്യാപിച്ചു
ബെംഗളൂരു: ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്ന കോൺഗ്രസ് വാഗ്ദാനം അടുത്ത മാസം മുതൽ നിലവിൽ വരും. ഗൃഹലക്ഷ്മി പദ്ധതി ഓഗസ്റ്റ് 16 ന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധാരമയ്യ അറിയിച്ചു. നിലവിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് അർഹത പെട്ടവരെ കണ്ടെത്താനുള്ള കാലതാമസം ആണ് പദ്ധതി അടുത്ത മാസത്തേക്ക് നീളാൻ കാരണമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി ബജറ്റിൽ 17500 കോടി രൂപയാണ് നീക്കി വച്ചത്. ആദായ നികുതിയും ജിഎസ്ടി യും ഫയൽ ചെയ്യുന്ന കുടുബത്തിലെ ഗൃഹനാഥകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
Read Moreരാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്കെതിരെ കോൺഗ്രസ് പ്രതിഷേധം
ബെംഗളൂരു: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധം. നാളെ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ഫ്രീഡം പാർക്കിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കും. മുഖ്യമന്ത്രി സിദ്ധാരമയ്യ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.
Read Moreമദ്യ വില കൂട്ടി ;സംസ്ഥാനത്ത് ആദ്യ ബജറ്റ് അവതരിപ്പിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾക്ക് ആണ് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്. എക്സൈസ് തീരുവയിൽ 20 ശതമാനം വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചു.ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ തീരുവയാണ് വർദ്ധിപ്പിച്ചത്. ബിയറുൾപ്പടെയുള്ളവയുടെ അധിക തീരുവ 175 ശതമാനത്തിൽ നിന്ന് 185 ശതമാനമായി ഉയർത്തും. എക്‌സൈസ് തീരുവയിൽ വർദ്ധനവുണ്ടായെങ്കിലും അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ മദ്യവില കുറവാണെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ സദാചാര ഗുണ്ടായിസവും…
Read Moreപ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ബെംഗളൂരുവില്‍ 17,18 തിയതികളില്‍
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ബെംഗളൂരുവില്‍ 17,18 തിയതികളില്‍ നടക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന യോഗം ജൂലായ് 13,14 തിയതികളില്‍ ബെംഗളൂരുവിലാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് 17,18 ലേക്ക് നീട്ടിവെക്കുകയായിരുന്നു. കഴിഞ്ഞ മാസം 23-ന് പട്നയിലായിരുന്നു ആദ്യ യോഗം നടന്നത്. അടുത്ത യോഗം ഷിംലയില്‍ ജൂലായ് 10,12 തിയതികളിലായി നടക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷൻ മലിക്കാര്‍ജുൻ ഖാര്‍ഗെ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഹിമാചല്‍ പ്രദേശില്‍ കനത്ത…
Read More