കോട്ടുവായിടുമ്പോൾ ശ്രദ്ധിക്കുക: കോട്ടുവായിട്ട 36-കാരിയുടെ വലതുവശം പൂര്‍ണ്ണമായി തളര്‍ന്നു

തന്റെ നവജാത ശിശുവിനെ അനുകരിച്ച് കോട്ടുവായിടാന്‍ ശ്രമിച്ച 36-കാരി ഒരു കോട്ടുവായിട്ടതേടെ വലതുവശം പൂർണ്ണമായി തളർന്നുപോയി.

താന്‍ കടന്നുപോയ ഭയാനകമായ അനുഭവം പങ്കുവെക്കുകയാണ് മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ ഹെയ്‌ലി ബ്ലാക് എന്ന യുവതി.

രാവിലെ ഉറക്കമുണര്‍ന്ന് തന്റെ കുഞ്ഞു മകളെ പരിപാലിക്കുന്നതിന്റെ തിരക്കിലായിരുന്നു ഹെയ്‌ലി. അപ്പോഴാണ് കുഞ്ഞിന്റെ കോട്ടുവാ ശ്രദ്ധിച്ചത്.

ഇത് അനുകരിക്കാന്‍ ശ്രമിച്ചതേ ഓര്‍മ്മയുള്ളൂ. പിന്നെ ഒരു വൈദ്യുതാഘാതം ഏറ്റതുപോലെ അവര്‍ക്ക് അനുഭവപ്പെട്ടു.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

വേദന അസഹനീയമായതോടെ വിപുലമായ പരിശോധനകള്‍ നടത്തി. അവളുടെ കോട്ടുവായുടെ ശക്തി കാരണം കഴുത്തിലെ കശേരുക്കളായ സി6ഉം സി7ഉം നട്ടെല്ലിലേക്ക് ആഴ്ന്നിറങ്ങി. നട്ടെല്ല് തകര്‍ന്നു.

ഹെയ്‌ലിയുടെ വലതുവശം പൂര്‍ണ്ണമായും തളര്‍ന്നു. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തിയെങ്കിലും സ്ഥിതി വളരെ മോശമാണെന്നും പകുതി സാധ്യത മാത്രമേയുള്ളൂവെന്നും ഡോക്ടര്‍ അറിയിച്ചു.

നടക്കാന്‍ സാധിച്ചേക്കില്ലെന്നും അവര്‍ വിധിയെഴുതി. എന്നാല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

എന്നാല്‍ സ്‌പൈനല്‍ തകരാറുമായാണ് അവള്‍ ജീവിക്കുന്നത്. ഇത് അവരുടെ കുടുംബത്തെ സാരമായി ബാധിച്ചു. അവളുടെ ഭര്‍ത്താവ് എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വന്നുവെന്നും അവര്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി
[masterslider id="10"]

Related posts