പുരാണങ്ങളുടെ പൊതികെട്ടഴിച്ചു നോക്കിയാൽ ഈ ഭാരത്തോളം ചരിത്രം പറയാൻ ഒരു രാജ്യത്തിനും ഉണ്ടാകില്ല അത്രയ്ക്ക് സാംസ്‌കാരികപരമായും സാമ്പത്തികപരമായുംഉന്നതിയിൽ ഉള്ള ഒരു രാജ്യമോ സംസ്കാരമോ ഇല്ല്യ എന്ന് തന്നെ വേണം പറയാൻ പക്ഷെ വൈദേശികരുടെ ആക്രമണങ്ങളിൽ തകർക്ക പെട്ട കൊള്ളയടിക്ക പെട്ട ഒരു പാട് ക്ഷേത്രങ്ങൾ ഉണ്ടിവിടെ … അങ്ങിനെ ഒരു കാലത്തു ലോകത്തിലെ തന്നെ ഏറ്റവും നല്ല നഗരം ആയിരുന്ന വിജയ നഗരത്തിന്റെ തലസ്ഥാനം ആണ് ഹംപി …
കർണാടകയിൽ വന്ന ആ കാലം കേൾക്കാൻ തുടങ്ങിയതാണ് ഉത്തര കർണാടകയിലെ ഹംപിയെ കുറിച്ചു. മനസ്സിന്റെ ഉള്ളിൽ ആഗ്രഹങ്ങൾ ഒരു കനലായി എരിയുന്നുണ്ടെങ്കിൽ തീർച്ചയായും നമ്മളിൽ അതെത്തിച്ചേരും അല്ലെങ്കിൽ നമ്മൾ അതിലേക്കു എത്തിച്ചേരും അവസാനം ഞാനും ഹംപിയിലെത്തി ..
https://bengaluruvartha.in/archives/6288
ഒരു ഹംപി യാത്ര വിവരണം .
DAY 1
മാർച്ച് _ 04 ശനിയാഴ്ച ബാംഗ്ലൂർ മടിവാളയിൽ നിന്നും കാലത്തു കൃത്യം 5.45 നു ആണ് ഞാനടങ്ങുന്ന ബാംഗ്ലൂർ മലയാളീസ് എന്ന ഫേസ്ബുക് കൂട്ടായ്മയിൽ നിന്നും ഇതുവരെ കാണാത്ത എന്നാൽ ഇപ്പോൾ എന്റെ ചങ്ക് ബ്രോക്കളായ 21 പേരടങ്ങുന്ന ഒരു സംഘം ഹംപിയെ ലക്‌ഷ്യം വെച്ച് യാത്ര തുടങ്ങിയത്. വെറും whatsapp ഗ്രൂപ്പിൽ അപ്പുറം ഒരു ബന്ധവും ഇല്ല്യാത്ത ഞങ്ങൾ നേരിട്ട് കാണുന്നത് പുലർ വേളയുടെ നേരിയ വെളിച്ചത്തിലാണ്. മടിവാളയിൽ നിന്നും 5 പേര് ചേർന്ന് പിന്നെ ഗുരുഗുണ്ടപാളയിൽ നിന്നും ബാക്കിയുള്ളവർ. 220 സിസി ബൈക്കു മുതൽ 400 cc വരെയുള്ള ബൈക്കുകൾ ആയി.
7.00 മണിക്ക് അവിടെ നിന്നും തുടങ്ങിയ യാത്ര നെലമംഗലയിൽ നിന്നും ഒരാളുകൂടെ ചേർന്ന് അവിടെ അടുത്ത് ഇന്ന് തന്നെ പ്രഭാത ഭക്ഷണവും കഴിച്ചു യാത്ര തുടർന്ന ഞങ്ങൾ തുംകൂർ വഴി നേരെ കടന്നു ഹിരിയൂര് എന്ന സ്ഥലത്തുനിന്നു വലത്തോട്ടുള്ള ബെല്ലാരി റോഡ് ലക്ഷ്യമിട്ടു തുടർന്നു യാത്ര മദ്ധ്യേ 2 മണിയോടെ ഉച്ച ഭക്ഷണവും കഴിച്ചു ബെല്ലാരി എന്ന ഇരുമ്പു ഖനിയുടെ നാട്ടിലൂടെ പൊള്ളുന്ന വെയിലത്ത് യാത്ര തുടർന്നു ഏകദേശം 410km സഞ്ചരിച്ചു വൈകീട്ട് 5.10 ഓടെ ഹംപി എന്ന ചരിത്ര നഗരിയിൽ എത്തി. 15 ബൈക്കിന്റെ അകമ്പടിയോടെ തുടർന്ന യാത്ര വളരെ രസകരമാവും അതോടൊപ്പം എല്ലാവരും ഒരുമിച്ചു പോകുക എന്നത് ശ്രമകരമായ ഒരു കാര്യം ആണെങ്കിൽ പോലും എല്ലാവരുടെയും നല്ല മനസ്സ് ഒരു ബുദ്ധിമുട്ടുകളും ഇല്യത്തെ ലക്ഷ്യ സ്ഥാനത്തു എത്തിച്ചു.
ഒരു യാത്ര ക്ഷീണം അതിലുപരി ചൂട് കാരണം എല്ലാവരും ഒന്ന് തല ചായ്ക്കാനുള്ള തിരക്കിലായിരുന്നു ഹമ്പി എന്ന സ്ഥലത്തിന്റെ പ്രത്യേകതയാണോ എന്തെന്നറിയില്ല എല്ലാവരും ആ കുറച്ചു സമയം കാഴ്ചകൾ കാണാനുള്ള തിരക്കിലായി പോയി. അങ്ങിനെ രാത്രീയോട് കൂടെ തുങ്കഭദ്ര നദി കടന്നു ഞങ്ങൾ വൈറ്റ് എലെഫന്റ്റ് (വെള്ളാന അയിനാണ് ) എന്ന ഹോം സ്റ്റയിൽ എത്തി കുളിയൊക്കെ കഴിഞ്ഞു ഭക്ഷണം കഴിക്കാൻ തുടങ്ങി കൂട്ടത്തിൽ ഒരാളൊഴികെ എല്ലാവരും സേവയും തുടങ്ങി പിന്നീടുള്ള സമയം എന്നത് ഉള്ളിൽ സൂക്ഷിച്ച പല സത്യങ്ങളും തുറന്നു പറയുന്ന വേദിയായും സ്നേഹ പ്രകടനങ്ങളും സൗഹൃദത്തിന്റെ അങ്ങേ അറ്റം എന്നൊക്കെ പറയാം … ഒരിക്കലും മറക്കാൻ കഴിയാത്ത നല്ല രാത്രിയാണ് അന്ന് ഞങ്ങൾക്ക് സമ്മാനിച്ചത്… ഏകദേശം 12.30 വരെ ചിലവഴിച്ച ഞങ്ങൾ അതും കഴിഞ്ഞു സുഖമായി കിടന്നുറങ്ങി.
DAY .2 മാർച്ച് 5
കാലത്തു 6.30 നു പുറത്തു പോകാം എന്ന് വിചാരിച്ചു കിടന്ന ഞങ്ങൾ പൈപ്പിൽ വെള്ളം ഇല്ല്യാത്ത കാരണം വളരെ വൈകിയാണ് യാത്ര തുടങ്ങിയത്. ഒരു ഫോട്ടോ സെഷൻ എല്ലാം കഴിഞ്ഞു പ്രഭാത ഭക്ഷണവും കഴിഞ്ഞു ഹംപിയുടെ വടക്കു കിഴക്കു തുങ്ക ഭദ്ര നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിട്ടാല ക്ഷേത്രം കാണാൻ ഇറങ്ങി.
വിട്ടല ക്ഷേത്രം
15 ആം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ കൃഷ്ണദേവരായാരുടെ കാലത്താണ് ഈ മഹാ വിഷ്ണു ക്ഷേത്രം നിർമ്മിച്ചതെന്ന് ചരിത്രം പറയുന്നു.
അവിടെ നടക്കുമ്പോൾ അറിയാം ഒരു സുവർണ്ണ കാലഘട്ടത്തെ അനുസ്മരിക്കുമാറ് അവിടുത്തെ ഒരു കല്ലിനും ഒരു പാട് കഥകൾ പറയാനുണ്ടാകും. പ്രൗഢ ഗംഭീര മായി നിലനിൽക്കുന്ന പ്രവേശന കവാടം നമ്മുടെ ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ അനുസ്മരിപ്പിക്കുന്നതാണ്.
ശിലാ രഥം (stone chariot ) സപ്ത സ്വര മണ്ഠപം(Musical Pillars of the Ranga Mantapa), മഹാ മണ്ഠപം(Maha Mantapa) …അങ്ങിനെ ശില്പ ചാരുതയുടെയും തച്ചു ശാസ്ത്രത്തിന്റെയും ഒരു കാണാ കാഴ്ച തന്നെ ആണ് വിട്ടാല ശ്രീ മഹാ വിഷ്ണു ക്ഷേത്രം .. അതുപോലെ തന്നെ കുതിരകളെ കെട്ടാനുള്ള കൽ തൂണുകൾ ആനകളെ തളക്കാനുള്ള കൽത്തൂണുകൾ അവിടെക്കെല്ലാം ഒന്ന് കുറച്ചു നേരം നോക്കിയാൽ ആ പഴയ കാലഘട്ടത്തെ അനുസ്മരിക്കുമാറ് ആനയുടെ ചങ്ങല കിലുക്കവും കുതിര കുളമ്പടി ശബ്ദങ്ങളും കേൾക്കാം…
നമ്മുടെ പൗരാണികതയെ ആക്രമിച്ചത്തിന്റെ നേർക്കാഴ്ചയാണ് വിട്ടല ക്ഷേത്രം. തെക്കേ ഇന്ത്യയുടെ വസ്തു വിദ്യ വിധി പ്രകാരം നിർമ്മിക്കപ്പെട്ട ഈ ക്ഷേത്ര കവാടത്തിന്റെ തല ഭാഗം നമുക്ക് കാണാൻ കഴിയില്ല കൽ പീറങ്ങിയാൽ തകർക്കപ്പെട്ട ആ കവാടം ചരിത്രത്തോട് പൊറുക്കാൻ പറ്റാത്ത ഒരു വേദനയായി ഇപ്പോഴും നിലനിൽക്കുന്നു. അങ്ങിനെ തകർക്കാൻ ശ്രമിച്ചിട്ടും തകർക്കാൻ പറ്റാത്തതിന്റെ ശേഷിപ്പുകളാണ് ഇന്നിപ്പോ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്..
ഈ കാഴ്ചകളുടെ അവസാനം ഞങ്ങളുടെ കൂട്ടത്തിൽ നിന്നും 4 പേർക്കു അത്യാവശ്യമായി ബാംഗ്ലൂർ എത്തേണ്ടതുള്ളതുകൊണ്ടു അവർ 11.30am നു തിരിച്ചു .. അവിടെ നിന്ന് രാജകീയ വലയതിതാ പ്രദേശം (Royal Enclosure) കാണാൻ ഇറങ്ങി ..
ഈ അടുത്ത കാലത്തു ഇറങ്ങിയ “ആനന്ദം” എന്ന മലയാളം ചലച്ചിത്രം ആണ് പലർക്കും (എനിക്കും) ഹംപി എന്ന സ്ഥലത്തിനോടുള്ള ആകര്ഷണീയതകുള്ള ഒരു പ്രധാന കാരണം അതിൽ കാണിച്ചിരിക്കുന്നതും ഈ Royal enclosure ന്റെ കുറെ ഭാഗങ്ങൾ തന്നെ ആണ്. അതിൽ പറയുന്ന മഹാനവമി ദിബ്ബ, ക്യൂൻ ബാത്ത്, ലോട്ടസ് മഹൽ, അണ്ടർ ഗ്രൗണ്ട് ചേമ്പർ, പുഷ്കരണി കുളം …..etc എല്ലാം ഒന്നു നടന്നു കാണേണ്ടതാണ്.
പിന്നെ ഞങ്ങൾ നീങ്ങിയത് മ്യൂസിയം കാണാനായിരുന്നു, ഹംപിയുടെ ചരിത്രം പറയുന്നതായിരുന്നു ആ മ്യൂസിയം .. ഹംപി എന്ന നഗരിയുടെ ഒരു ചെറിയ നിർമ്മിത അവിടെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. ഇതുകഴിഞ്ഞിറങ്ങി ഉച്ച ഊണിനുള്ള സമയം ആണ് അവിടെ നിന്നും ഭക്ഷണം കഴിച്ചു നേരെ വിരൂപക്ഷ ശിവ ക്ഷേത്രത്തിലേക്ക്.
വിരുപക്ഷ ശിവ ക്ഷേത്രം
വാസ്തു ശാസ്ത്രത്തിന്റെ അങ്ങേ അറ്റം എന്നൊക്കെ വേണമെങ്കിൽ പറയാം കല്ലുകൾ കയറ്റി വെച്ച് ഉയർത്തി പൊക്കിയ ക്ഷേത്ര നഗരി വാക്കുകൾക്കതീതം ആണ്. ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്ക പെട്ടു എന്ന് പറയുന്ന ഈ ക്ഷേത്രത്തിനോടനുബന്ധിച്ചു ഹംപി ബസാർ വരെ ഉണ്ട് … ക്ഷേത്ര സമുച്ചയത്തിൽ ഉള്ളിൽ ഒരു ആനയുണ്ട് കാശ് കൊടുത്താൽ ആന തുമ്പി കൈ തലയിൽ വെച്ച് അനുഗ്രഹിക്കും .. നമ്മുടെ കൂട്ടത്തിൽ പലരും ആനയുടെ അനുഗ്രഹം വാങ്ങിയവരും ഉണ്ട്.. അവരെ സൂക്ഷിച്ചോ ട്ടോ …
അങ്ങിനെ അവിടുത്തെ ഇപ്പോഴത്തെ മാർക്കറ്റിൽ നിന്നും കുറച്ചു സാധങ്ങളും വാങ്ങി ഏകദേശം 4 .30
ഓടുകൂടി ഞങ്ങൾ 8 പേരടങ്ങുന്ന 5 ബൈക്കുകൾ തിരിച്ചു ….
ഇനിയും ഏറെ കാഴ്ചകൾ കാണാനുണ്ട് ഹംപിയിൽ രണ്ടു ദിവസം മുഴുവൻ നടന്നു കാണാനുള്ള കാഴ്ചകൾ … ഇനി ഒരിക്കൽ പോകാൻ അവസരം ഉണ്ടായാൽ ബാക്കി കാണണം ..
അങ്ങിനെ തിങ്കളാഴ്ച (മാർച്ച് 6 ) പുലർച്ചെ 2 .00 മണിക്ക് ഞങ്ങൾ ബാഗ്ലൂർ റൂമിലെത്തി …
ഇനിയും 4 പേര്അവിടെ ഉണ്ട് കൂടുതൽ വിശേഷങ്ങൾ അവർ വന്നതിനു ശേഷം കിട്ടും എന്ന് വിചാരിക്കുന്നു …
അടുത്ത യാത്ര ഈ മാസം 29 നു ഉഗാദി ദിവസം പ്ലാൻ ചെയ്യുന്നുണ്ട് … കൂടുതൽ വിശേഷങ്ങൾ ഗ്രൂപ്പിലൂടെ അറിയീക്കുന്നതായിരിക്കും …
ഈ യാത്ര വിവരണം വായിച്ചാ എല്ലാവര്ക്കും നന്ദി …
” പുതിയ കാഴ്ചകൾ കാണാൻ
പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാം “
https://bengaluruvartha.in/archives/6110
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.