14-കാരനെ മോഷണമാരോപിച്ച് മർദിച്ച അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു : കലബുറഗിയിൽ മോഷണക്കുറ്റമാരോപിച്ച് 14-കാരനെ മർദിച്ച സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു.

ദുബായി കോളനി സ്വദേശികളായ ശ്രീശൈൽ, ശിവകുമാർ, ജഗനാഥ്, സൈബണ്ണ, മല്ലിക്ക് എന്നിവരാണ് അറസ്റ്റിലായത്.

പ്രദേശവാസിയായ കുട്ടിയെയാണ് പ്രതികൾ സിഗരറ്റുകുറ്റികൊണ്ട് കാലിനും കൈകളിലും പൊള്ളലേൽപ്പിച്ചത്. പ്രദേശത്തെ വീട്ടിൽ മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു മർദനം.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

കുട്ടി സ്കൂളിലേക്കുപോയപ്പോൾ ശ്രീശൈൽ എന്നയാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മോഷണക്കുറ്റമാരോപിച്ച് ഉപദ്രവിക്കുകയായിരുന്നു.

ഈസമയം മറ്റുപ്രതികളും കൂടെചേർന്ന് മർദിക്കുകയും നിർബന്ധിച്ച് കുറ്റംസമ്മതിപ്പിക്കുകയും ചെയ്തതായി കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts