നടിയുടേത് എന്ന പേരിൽ പ്രചരിക്കുന്ന നഗ്ന വീഡിയോ വ്യാജം;വിശദീകരണവുമായി സഞ്ജന ഗിൽറാണി; ദണ്ഡുപ്പാളയ 2 വിവാദത്തിലാക്കി ആളെ കൂട്ടുന്നത് ഇങ്ങനെ.

ബെംഗളൂരു: രണ്ടു ദിവസമായി സാൻഡൽവൂഡിൽ പ്രധാന ചർച്ച കന്നഡയിലെ പ്രധാന നടിയായ സഞ്ജന ഗിൽറാണിയുടേത് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നഗ്ന വീഡിയോ തന്നെയാണ്. വലിയ വിജയം നേടിയ ദണ്ഡുപ്പാളയ ന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഉടൻ പുറത്തിറങ്ങാൻ പോകുന്ന ദണ്ഡുപ്പാളയ രണ്ട് എന്ന ചിത്രത്തിലെ രംഗങ്ങളാണ് പ്രചരിക്കുന്നത്.

സഞ്ജന അവതരിപ്പിക്കുന്ന കഥാപാത്രത്തേ ഒരു പോലീസ് ഓഫീസർ ചോദ്യം ചെയ്യുന്നതാണ് രംഗം, സാരി ഉടുത്തു വരുന്ന കഥാപാത്രത്തെ രണ്ടു കൈകളും ചേർത്ത് മുകളിലേക്ക് കെട്ടിവച്ചതിന് ശേഷം വസ്ത്രമുരിയുന്നതായും പൂർണ നഗ്നയാക്കുന്നതുമാണ് രാഗം, പിന്നിൽ നിന്ന് ചിത്രീകരിച്ചിരിക്കുന്ന ഈ രംഗം സെൻസർ ബോർഡ് വെട്ടിമാറ്റിയതായാണ് വിവരം.

എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കപ്പെടുകയായിരുന്നു, സ്വാഭാവികമായി ചോർന്നതാണെന്നും അല്ല സിനിമയുടെ പ്രചരണാർത്ഥം അണിയറ പ്രവർത്തകർ തന്നെ ചോർത്തിയതാണെന്നും അഭിപ്രായങ്ങൾ ഉയർന്നു.

ഇതുമായി ബന്ധപ്പെട്ട് സംവിധായകനായ ശ്രീനിവാസ രാജുവിനെ ബന്ധപ്പെട്ട ചാനലുകൾക്കൊന്നും ഇതുവരെ മറുപടി ലഭിച്ചില്ല, എന്നാൽ രംഗത്ത് അഭിനയിച്ച സഞ്ജന സംവിധായകനുമൊത്ത് വാർത്താ സമ്മേളനം പിന്നീട് സംഘടിപ്പിക്കാമെന്നാണ് ആദ്യ ദിനം പ്രതികരിച്ചത്.

“സഞ്ജന പൂർണ നഗനയായി ക്യാമറക്ക് മുന്നിൽ ” തുടങ്ങിയ വാർത്തകൾ ചാനലുകൾ കൊടുത്തു തുടങ്ങിയപ്പോൾ നടി അപകടം മണത്തു, സംവിധായകൻ ഇല്ലാതെ തന്നെ ചാനെലുകൾക്ക് മറുപടി കൊടുത്തു, അതിൽ അവർ പറയുന്നത് താൻ പൂർണ നഗ്നയായി അഭിനയിച്ചിട്ടില്ല എന്നു മാത്രമല്ല നീല നിറമുള്ള വസ്ത്രം ധരിച്ച് അഭിനയിക്കുകയായിരുന്നു.അത് പിന്നീട് ഗ്രാഫിക്സിന്റെ സഹായത്താൽ മാറ്റിയതായിരിക്കാം.

മലയാളത്തിൽ പ്രശസ്തയായ നിക്കി ഗിൽ റാണിയുടെ ജ്യേഷ്ഠ സഹോദരിയാണ്,ബെംഗളൂരുവിൽ  സെറ്റിൽ ആയ സിന്ധി കുടുംബാംഗമായ സഞ്ജന ഗിൽറാണി.

ഏറെ വിവാദമായ ദണ്ഡുപ്പാളയ 2 ലെ പ്രധാന നടി പുജാ ഗാന്ധി ആയിരുന്നു

https://bengaluruvartha.in/archives/5249

വീഡിയോയും നടിയുടെ ഇൻറർവ്യൂവും താഴെ കാണാം.

https://youtu.be/0fQbwdJkSvs

https://youtu.be/bfRHDSMmt9w

https://youtu.be/0HYlmaLIWEE

https://youtu.be/okcKXeXXcXA

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us