‘മത്സ്യത്തൊഴിലാളികളെ ഇത്രയേറെ സഹായിച്ച സര്‍ക്കാര്‍ മുന്‍പുണ്ടായിട്ടില്ല’

മത്സ്യത്തൊഴിലാളികളെ ഇത്രയധികം സഹായിച്ച ഒരു സർക്കാർ മുന്‍പുണ്ടായിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന രാപ്പകൽ സമരത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിഴിഞ്ഞം തുറമുഖത്തിന്‍റെ പണി പെട്ടന്നൊരു സുപ്രഭാതത്തിൽ നിർത്തിവയ്ക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കും. സമരം തുടങ്ങിയപ്പോഴാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തെക്കുറിച്ച് അറിഞ്ഞത്. സമരക്കാരുമായി ചർച്ച നടത്തിയ ശേഷം പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

  മുഖ്യമന്ത്രി വിഷയം; പരസ്യപ്രതികരണങ്ങള്‍ തളളി കെ സി വേണുഗോപാല്‍

വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപ്പകൽ സമരം തുടരുകയാണ്. തീരദേശ ശോഷണം, പുനരധിവാസം എന്നീ വിഷയങ്ങൾ ഉന്നയിച്ച് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പൂവാർ, പുതിയതുറ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് മുല്ലൂരിലെ രാപ്പകല്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us