ബെംഗളൂരു: ഗോവധ നിരോധന നിയമം പുനപരിശോധിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നതിനിടെ, വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബിജെപി സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ച ഗോവധ നിരോധന നിയമത്തിൽ ചില അവ്യക്തതകളുണ്ടെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സിദ്ധരാമയ്യയുടെ വിശദീകരണം. നിയമത്തിന്റെ കാര്യത്തിൽ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. എന്തായാലും ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല’ – സിദ്ധരാമയ്യ വിശദീകരിച്ചു. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത 12 വയസ്സിൽ…
Read MoreTag: Congress
ആരെങ്കിലും കൈക്കൂലി ചോദിച്ചാൽ തനിക്കൊരു കത്ത് എഴുതൂ ; ഡികെ ശിവകുമാർ
ബെംഗളൂരു: പുതുതായി ഭരണത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കുന്ന ഫൈവ് ഗ്യാരണ്ടി പദ്ധതികളുടെ പേരില്‍ ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍ തനിക്കൊരു കത്തെഴുതിയാല്‍ മതിയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ഉപമുഖ്യമന്ത്രി, വിദാന്‍ സൗധ എന്ന അഡ്രസില്‍ തനിക്കൊരു കത്തെഴുതുകയോ എന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയോ ചെയ്താല്‍ മതി. അവരെ അകത്താക്കുന്ന കാര്യം താന്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മണ്ഡലമായ കനകപുരയിലെ സാതന്നൂരിലെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ജൂണ്‍ രണ്ടിനാണ് സിദ്ധരാമയ്യ മന്ത്രിസഭ പാസാക്കിയത്.
Read More200 യൂണിറ്റ് വൈദ്യുതി സൗജന്യം; തിയ്യതി അറിയിച്ച് മുഖ്യമന്ത്രി
ബെംഗളൂരു: തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്റികളും നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗ്യാരന്‍റി 1 – ഗൃഹജ്യോതി – ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങള്‍ക്കും .വാഗ്ദാനം നടപ്പിലാക്കിത്തുടങ്ങുന്നത് ജൂലൈ 1 മുതല്‍. 199 യൂണിറ്റ് വരെ മാത്രം ഉപയോഗിച്ചവര്‍ക്ക് ബില്ലുണ്ടാകില്ല ഗ്യാരന്‍റി 2 – ഗൃഹലക്ഷ്മി – തൊഴില്‍ രഹിതരായ എല്ലാ വീട്ടമ്മമാര്‍ക്കും 2000 രൂപ വീതം നല്‍കും, ഇതിനായി അപേക്ഷ നല്‍കണം, ആധാര്‍ കാര്‍ഡും അക്കൗണ്ട് നമ്പറും സമര്‍പ്പിക്കണം. ഓണ്‍ലൈനായും അപേക്ഷ നല്‍കാം. സമയം…
Read Moreഷെട്ടറിനെയും സാവദിയെയും സന്ദർശിച്ച് ഡി.കെ ശിവകുമാർ
ബെംഗളൂരു : ജഗദീഷ് ഷെട്ടാറിനെയും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയെയും കെ.പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ സന്ദർശിച്ചു. മന്ത്രിസഭയിൽ ഇടംലഭിക്കാതിരുന്ന ഇരുനേതാക്കൾക്കും അർഹമായ പദവി വാഗ്‌ദാനം ചെയ്‌തതായാണ് സൂചന. ചൊവ്വാഴ്ച രാത്രി വൈകി ബെളഗാവിയിലായിരുന്നു ലക്ഷ്മൺ സാവദിയുമായുള്ള ശിവകുമാറിന്റെ കൂടിക്കാഴ്ച. ഇത് ഒരുമണിക്കൂറോളം നീണ്ടു. ബുധനാഴ്ച രാവിലെ മന്ത്രിമാരായ ലക്ഷ്മി ഹെബ്ബാൾക്കർ, സതീഷ് ജാർക്കിഹോളി എന്നിവർക്കൊപ്പമാണ് ജഗദീഷ് ഷെട്ടാറിന്റെ വീട്ടിലെത്തിയത്. ഷെട്ടാറിനൊപ്പം അദ്ദേഹം പ്രഭാതഭക്ഷണവും കഴിച്ചു. പാർട്ടി ഹൈക്കമാന്റിന്റെ നിർദ്ദേശപ്രകാരമാണ് ഇരുനേതാക്കളെയും സന്ദർശിച്ചതെന്ന് ശിവകുമാർ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തിയവരെ കൈവിടില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read Moreസുനിൽ കനഗോലു ഇനി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്
ബെംഗളൂരു∙ കർണാടക പിടിക്കാൻ കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങളൊരുക്കിയ സുനിൽ കനഗോലു ഇനി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്. ക്യാബിനറ്റ് റാങ്കോടെയാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനു വളരെ മുൻപു തന്നെ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘം സർവെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിൽ നിന്നു ലഭിച്ച വിവരങ്ങൾ വച്ച് കനഗോലുവും കോൺഗ്രസ് പാർട്ടിയും തന്ത്രങ്ങൾ മെനഞ്ഞപ്പോൾ വിജയം കൈപ്പിടിയിൽ ഒതുക്കാനായി. ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദൾ തുടങ്ങിയ പാർട്ടികൾക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകൾ കനഗോലു കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്. ഭാരത് ജോഡോ യാത്രയുടെ പിന്നണിയിൽ…
Read Moreസിദ്ധരാമയ്യക്കെതിരെ പരസ്യ വിമർശനം
ബെംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാറില്‍ മന്ത്രിസഭ വികസനത്തില്‍ നേതാക്കളില്‍ അതൃപ്തി. പല പ്രമുഖ നേതാക്കളും മന്ത്രി പട്ടികയില്‍ നിന്ന് പുറത്താണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുകൂലികള്‍ക്ക് മന്ത്രി പട്ടികയില്‍ പ്രാധാന്യം ലഭിച്ചെന്ന പരാതിയാണ് പൊതുവെ ഉയര്‍ന്നത്. നിയമനിര്‍മാണ കൗണ്‍സില്‍ പ്രതിപക്ഷ നേതാവും മുൻ എം.പിയുമായ ബി.കെ. ഹരിപ്രസാദ് (68) , ഒമ്പതു തവണ എം.എല്‍.എയായ ആര്‍.വി. ദേശ്പാണ്ഡെ (76), ടി.ബി. ജയചന്ദ്ര (63), എം. കൃഷ്ണപ്പ (70) എന്നിവരടക്കമുള്ളവരെ പുറത്തു നിര്‍ത്തി കഴിഞ്ഞ 2016ല്‍ ജെ.ഡി-എസില്‍നിന്ന് സിദ്ധരാമയ്യ കൊണ്ടുവന്ന നേതാക്കളായ സമീര്‍ അഹമ്മദ് ഖാൻ, ചലുവരായ സ്വാമി,…
Read Moreആർഎസ്എസിനെ നിരോധിക്കുമെന്ന് പറഞ്ഞിട്ടില്ല ;മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: ആര്‍.എസ്.എസിനെ നിരോധിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവന വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും തകര്‍ക്കുന്ന എതൊരു സംഘടനക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ആര്‍.എസ്.എസ് നിരോധനത്തെക്കുറിച്ച് പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവനയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. സദാചാര പോലീസിങ് നടത്തുന്ന സംഘടന ഏതാണെങ്കില്‍ നിരോധിക്കാൻ തങ്ങള്‍ക്ക് ഒരു മടിയുമില്ല. അത് ആര്‍.എസ്.എസോ ബജ്‌റംഗ്ദളോ മറ്റേത് വര്‍ഗീയ സംഘടനയാണെങ്കില്‍ അങ്ങനെത്തന്നെയാണെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു. മുൻ ബി.ജെ.പി…
Read Moreകോൺഗ്രസ് പ്രവർത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: കോൺഗ്രസ് പ്രവർത്തകനെ അഞ്ചംഗ സംഘം തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ലഗ്ഗെരെ സ്വദേശി രവികുമാർ ആണ് കൊല്ലപ്പെട്ടത്. ബൈക്കുകളിൽ എത്തിയാണ് അക്രമികൾ മാരകയുധങ്ങൾ കൊണ്ട് ആക്രമിച്ചത്. മരിച്ചു എന്ന് ഉറപ്പു വരുത്താൻ തലയിൽ കല്ലു കൊണ്ട് അടിച്ചു ശേഷം തെരഞ്ഞെടുപ്പ് സമയത്ത് റോഡ് അരികിൽ സ്ഥാപിച്ച രവിയുടെ ഫ്ലെക്സ് ബോർഡ് അക്രമികൾ കീറി കളയുകയും ചെയ്തു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
Read Moreമന്ത്രിസഭാ വികസനം ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ
ബെംഗളൂരു: മന്ത്രിസഭാ വികസനം, വകുപ്പു വിഭജനം എന്നിവ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും ഡൽഹിയിലെത്തി. കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ഇരുവരും ഇന്നു ചര്‍ച്ച നടത്തും. ഇരു നേതാക്കളും വെവ്വേറെയാണ് ഡല്‍ഹിക്കു പോയത്. മേയ് 20ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തെങ്കിലും വകുപ്പുകള്‍ വിഭജിച്ചു നൽകിയിട്ടില്ല. മന്ത്രിസ്ഥാനത്തിനായി വിവിധ സമുദായങ്ങള്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്.
Read Moreകാവിവൽകരണമോ സദാചാര പോലീസിങ്ങോ അനുവദിക്കില്ല ; ഡി.കെ ശിവകുമാർ
ബെംഗളൂരു: സംസ്ഥാനത്ത് കാവിവല്‍ക്കരണമോ സദാചാര പോലീസിങ്ങോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. സംസ്ഥാനത്ത് അഴിമതി രഹിത സര്‍ക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മഴക്കാലത്ത് ജാഗ്രത പാലിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് എങ്ങനെ പരിഹരിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കാൻ പോലീസ് കമ്മീഷണറോടും മുനിസിപ്പല്‍ കമീഷണറോടും ആവശ്യപ്പെട്ടതായും ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ നോക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡും ദേശീയ നേതാക്കളുമുണ്ട്. സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ വികസനം മാത്രമാണ് തങ്ങളുടെ മുൻഗണനയെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Read More