കേരള ആർടിസി റിസർവേഷൻ ഇന്നുമുതൽ സ്വിഫ്റ്റ് വെബ്‌സൈറ്റിലേക്ക്; വിശദാംശങ്ങൾ

ബെംഗളൂരു: കേരള ആർടിസി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന്മുതൽ പൂർണമായും സ്വിഫ്റ്റ് വെബ്‌സൈറ്റിലേക്ക് മാറുമ്പോൾ ബുക്കിങ്ങിനെ ബാധിക്കുമോ എന്ന ആശങ്ക ശക്തം.

സംസ്ഥാനാന്തര റൂട്ടിൽ കേരള ആർടിസിക്ക് മികസ്‌ഹ വരുമാനം ലഭിക്കുന്ന ബെംഗളൂരു മേഖലയിൽ നിലവിൽ കൂടുതൽ സർവീസുകൾ സ്വിഫ്റ്റിനാണ്.

വെബ്സൈറ്റ് മാറ്റത്തോടെ വാരാന്ത്യാങ്ങളിൽ ഉൾപ്പെടെ ബുക്കിങ്ങിൽ ഇടിവ് വന്നിട്ടുണ്ട്. പഴയ വെബ്സൈറ്റ് ആയ online.keralartc.com മൊബൈൽ ആപ്പായ Ente KSRTC യും ഇന്നലെ മുതൽ പ്രവർത്തനം നിർത്തി. ബെംഗളൂരുവിൽ നിന്ന് എസി, നോൺ എ.സി വിഭാഗങ്ങളിലായി പ്രതിദിനം 32 സർവീസുകളാണ് സ്വിഫ്റ്റ് നടത്തുന്നത്.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

കേരള ആർടിസിയ്ക്ക് ഇരുപതിൽ താഴെ സർവീസുകളാണ് ഉള്ളത്. മെയ് 1 മുതലാണ് സ്വിഫ്റ്റ് ബസുകൾക്ക് മാത്രമായി online.keralartcswift.com  എന്ന വെബ്സൈറ്റും Ente KSRTC Neo-oprs എന്ന മൊബൈൽ ആപ്പും ആരംഭിച്ചത്.

ആപ്പ് ആരംഭിച്ച ഘട്ടത്തിൽ സ്വിഫ്റ്റ് ബസുകളുടെ ബുക്കിംഗ് ഇടിഞ്ഞിരുന്നു. വെബ്സൈറ്റ് മാറ്റത്തോടെ ട്രാവൽ അപ്പുകളായ റെഡ് ബസ്, അബി ബസ് എന്നിവ ഉപയോഗിച്ച് സ്വിഫ്റ്റ് ബസുകൾ ബുക്ക് ചെയ്യാൻ സാധിക്കാത്തതും തിരിച്ചടിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു
[masterslider id="10"]

Related posts