ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല.അത് പാർട്ടി തീരുമാനിക്കും. അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് 15-20 സീറ്റുകൾ നേടുമെന്ന് ജഗദീഷ് ഷെട്ടാർ പറഞ്ഞു. താൻ മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം നഗരത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് സംസാരിക്കുന്നത് ശരിയല്ല, അദ്ദേഹം പറഞ്ഞു. നിലവിലെ സംഭവവികാസങ്ങളിൽ ബിജെപിക്ക് തിരിച്ചടിയാണ് അനുഭവപ്പെടുന്നത്. കോൺഗ്രസിന്റെ സംഘടന മികച്ചതാണ്. ഗ്യാരണ്ടി പദ്ധതികൾ വേണ്ടത്ര നടപ്പാക്കിയാൽ 15-20 സീറ്റുകൾ നേടുന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
Read MoreTag: Congress
കലാപകാലത്ത് അറസ്റ്റിലായി ജയിലിൽ കഴിയുന്ന നിരപരാധികളെ ഉടൻ വിട്ടയക്കുമെന്ന് ആഭ്യന്തര വകുപ്പ്
ബെംഗളൂരു: 2020 ബെംഗളൂരു കലാപകാലത്ത് അറസ്റ്റിലായി ജയിലിൽ കഴിയുന്ന നിരപരാധികളെ വിട്ടയക്കാനുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയാതായി സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു. ബി.ജെ.പി സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും അക്രമങ്ങളുടെയും പേരില്‍ വ്യാജ കേസില്‍ അറസ്റ്റിലായ നിരപരാധികളായ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരായ കേസുകള്‍ ചട്ടപ്രകാരം പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞു. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. മൈസൂരു നരസിംഹരാജ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ തന്‍വീര്‍ സേഠ് ആവശ്യപ്രകാരമാണ്…
Read Moreസർക്കാരിനെ അട്ടിമറിക്കാൻ കുതന്ത്രങ്ങൾ നടന്നതായി ഡി.കെ. ശിവകുമാർ
ബെംഗളൂരു: സംസ്ഥാനത്തെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ സിംഗപ്പൂരിൽ കുതന്ത്രങ്ങൾ നടന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സിംഗപ്പൂർ സന്ദർശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ. സന്ദർശനത്തിന് പിന്നാലെ ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈയുമായി കുമാരസ്വാമി സംയുക്ത വാർത്തസമ്മേളനം നടത്തിയിരുന്നു. കുമാരസ്വാമിയുടെ സിംഗപ്പൂർ സന്ദർശനത്തെ കുറിച്ച് എനിക്ക് വിവരം ലഭിച്ചിരുന്നു. ബംഗളൂരുവിൽ തന്ത്രങ്ങൾ മെനയുന്നതിന് പകരം അത് പ്രാവർത്തികമാക്കാനാണ് അവർ സിംഗപ്പൂരിലേക്ക് പോയത്. ഞങ്ങൾക്ക് എല്ലാമറിയാം’ എന്നായിരുന്നു ഡി.കെയുടെ പ്രതികരണം. കർണാടക സർക്കാറിനെതിരെ വിവിധ വിഷയങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കുമെന്ന്…
Read Moreമന്ത്രിമാർക്കെതിരെ മുഖ്യമന്ത്രിയ്ക്ക് ലഭിച്ചത് ഇരുപതോളം പരാതികൾ
ബെംഗളൂരു: മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോൺഗ്രസ് എംഎൽഎ മാർ ഇരുപതിലധികം പരാതി നൽകി. ഭരണനിർവഹണത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും യോഗത്തിൽ പങ്കെടുത്തേക്കും. മുടങ്ങിക്കിടക്കുന്ന ജോലികളെക്കുറിച്ച് നിരവധി തവണ ഓർമ്മിപ്പിച്ചിട്ടും പല മുതിർന്ന മന്ത്രിമാരും പ്രതികരിക്കുന്നില്ലെന്ന് നിയമസഭാ കക്ഷികളുടെ പരാതിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച വൈകിട്ട് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മുഖ്യമന്ത്രി യോഗം ചേരും.
Read Moreഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കർണാടക മലയാളി കോൺഗ്രസ്സ് അനുശോചന യോഗം സംഘടിപ്പിച്ചു
ബെംഗളൂരു: അന്തരിച്ച മുൻമുഖ്യമന്ത്രിയും കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കർണാടക മലയാളി കോൺഗ്രസ്സ് ബി ടി എം അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്സ് ജി പാളയ സെന്റ് തോമസ് ചർച്ചിലെ ചാവറ ഹാളിൽ അനുശോചന യോഗം നടത്തി. സാധാരക്കാരുടെയും പാവപെട്ടവന്റെയും ആശ്രിതനായ ഒരു മനുഷ്യ സ്നേഹിയെയാണ് നമുക്ക് നഷ്ടപെട്ടത് എന്ന് യോഗം അഭിപ്രായപ്പെട്ടു. കെ എം സി സംസ്ഥാന സെക്രട്ടറി ചാർലി മാത്യു അദ്യക്ഷത വഹിച്ചു . ആന്റോ കാഞ്ഞിരത്തിങ്കൽ, വികാരി സെന്റ് തോമസ് ചർച്ച് , ജോമോൻ കോലഞ്ചേരി, മാണ്ട്യ രൂപത…
Read Moreബസവരാജ് ബൊമ്മയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മന്ത്രി എം.ബി. പാട്ടീൽ
ബെംഗളൂരു : മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബസവരാജ് ബൊമ്മെയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മന്ത്രി എം.ബി. പാട്ടീൽ. ജെ.ഡി.എസ്. ബി.ജെ.പിയുമായി സഹകരിക്കുകയാണെങ്കിൽ എച്ച്.ഡി. കുമാരസ്വാമി പ്രതിപക്ഷനേതാവാകുമെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ട്വിറ്ററിലൂടെയുള്ള മന്ത്രിയുടെ ക്ഷണം. അടുത്തുതന്നെ പ്രതിപക്ഷനേതാവാകുന്ന കുമാരസ്വാമിയെ അഭിനന്ദിക്കുന്നതായും മന്ത്രി കുറിച്ചു. പാർട്ടിയിൽ നിന്നാൽ ജഗദീഷ് ഷെട്ടാറിന്റെ വിധി ബൊമ്മെയ്ക്കുണ്ടാകും. ബി.ജെ.പി. തകർന്നുകൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമാണ്. ബസവരാജ് ബൊമ്മെയുടെ പിതാവ് കൈക്കൊണ്ട മതേതര ആശയം പിന്തുടരാൻ അദ്ദേഹം തയ്യാറാണെങ്കിൽ ഹൈക്കമാൻഡ് ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. പ്രതിപക്ഷനേതൃപദവിക്കായി ശക്തമായി രംഗത്തുള്ള നേതാവാണ്…
Read Moreമന്ത്രിമാരുമായി രാഹുൽ ഗാന്ധിയുടെ കൂടികാഴ്ച്ച 19 ന്
ബെംഗളൂരു: സംസ്ഥാനത്തെ മന്ത്രിമാരുമായി രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച ജൂലൈ 19ന് രാവിലെ നടക്കും. ജൂലൈ 17,18 തിയ്യതികളിൽ പ്രതിപക്ഷ സഖ്യത്തിന്റെ രണ്ടാമത്തെ യോഗത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി നഗരത്തിൽ എത്തുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവർക്കൊപ്പം കെസി വേണുഗോപാൽ രൺദീപ് സുർജ്ജേവാല എന്നിവർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന ലോക്സഭാ തിരഞ്ഞെടുപ്പൊരുക്കങ്ങൾ ചർച്ച ചെയ്യലായിരിക്കും പ്രധാന അജണ്ട. സർക്കാരിന്റെ പ്രശസ്തി വർധിപ്പിക്കുന്ന തരത്തിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകും. പ്രതിപക്ഷ പാർട്ടി യോഗത്തിൽ സോണിയ…
Read Moreആർ.എസ്.എസ് ട്രസ്റ്റിന് നൽകിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ തയ്യാറെടുത്ത് സർക്കാർ
ബെംഗളൂരു: മുൻ ബി.ജെ.പി സർക്കാർ ആർ.എസ്.എസ് സംഘത്തിനു പതിച്ചുനൽകിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാന്‍ കർണാടക സർക്കാർ. ആർ.എസ്.എസ് അനുബന്ധ സംഘമായ ‘ജനസേവ ട്രസ്റ്റി’ന് 35.33 ഏക്കർ ഭൂമി നൽകിക്കൊണ്ടുള്ള ബസവരാജ് ബൊമ്മൈ സർക്കാരിന്റെ ഉത്തരവ് സിദ്ധരാമയ്യ ഭരണകൂടം മരവിപ്പിച്ചു. തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബൊമ്മൈ പതിച്ചുനൽകിയ മറ്റു ഭൂമികൾക്കെതിരെയും നടപടിയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബംഗളൂരു സൗത്തിൽ തവരേക്കരയിലുള്ള കുറുബരഹള്ളിയിൽ ഏക്കർകണക്കിനു ഭൂമി ആർ.എസ്.എസ് ട്രസ്റ്റിന് നൽകിയത്. എന്നാൽ, തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബി.ജെ.പി സർക്കാർ കൈമാറിയ ഭൂമികളുടെ തൽസ്ഥിതി തുടരാൻ അധികാരത്തിലേറി ദിവസങ്ങൾക്കകം സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ…
Read Moreപ്രതിപക്ഷ നേതാക്കളുടെ രണ്ടാമത്തെ യോഗത്തിൽ 24 പാർട്ടികൾ പങ്കെടുക്കും
ബെംഗളൂരു: 2024ലെ പാർലമന്റെ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ ഐക്യത്തിനുള്ള പ്രതിപക്ഷ നേതാക്കളുടെ രണ്ടാമത്തെ യോഗത്തിൽ 24 പാർട്ടികൾ പങ്കെടുക്കുമെന്ന് അറിയിച്ചു. ജൂലൈ 17, 18 തീയതികളിലാണ് പ്രതിപക്ഷ നേതാക്കളുടെ രണ്ടാമത്തെ യോഗം നടക്കുക. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ) അടക്കം എട്ട് പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പുതിയതായി പങ്കെടുക്കും. മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ), കൊങ്കുദേശ മക്കൾ കക്ഷി (കെ.ഡി.എം.കെ), വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ), റെവല്യുഷനറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്…
Read Moreഗൃഹനാഥകൾക്ക് പ്രതിമാസം 2000; തിയ്യതി പ്രഖ്യാപിച്ചു
ബെംഗളൂരു: ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്ന കോൺഗ്രസ് വാഗ്ദാനം അടുത്ത മാസം മുതൽ നിലവിൽ വരും. ഗൃഹലക്ഷ്മി പദ്ധതി ഓഗസ്റ്റ് 16 ന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധാരമയ്യ അറിയിച്ചു. നിലവിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് അർഹത പെട്ടവരെ കണ്ടെത്താനുള്ള കാലതാമസം ആണ് പദ്ധതി അടുത്ത മാസത്തേക്ക് നീളാൻ കാരണമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി ബജറ്റിൽ 17500 കോടി രൂപയാണ് നീക്കി വച്ചത്. ആദായ നികുതിയും ജിഎസ്ടി യും ഫയൽ ചെയ്യുന്ന കുടുബത്തിലെ ഗൃഹനാഥകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
Read More