ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ രാജി ആവശ്യപ്പെട്ട് കർണാടകയില്‍ പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്. മൈസൂരു വികസന അതോറിറ്റി (മുഡ) മുഖേന മുഖ്യമന്ത്രിയുടെ ഭാര്യക്ക് അനധികൃതമായി ഭൂമി നല്കി എന്ന ആരോപണം ഉയർത്തിയാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നത്. അടുത്ത മാസം മൂന്നിന് ബംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് ആഴ്ച നീളുന്ന പദയാത്ര തീരുമാനിച്ചിട്ടുണ്ട്. ഹൈകമാൻഡ് ഇടപെടലില്‍ തനിക്ക് ഒരു അസ്വസ്ഥതയുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റ് ചെയ്യാത്ത താനെന്തിന് വിഷമിക്കണം? നുണയും…
Read MoreTag: Congress
ബിജെപി നീക്കം ഉന്നമിടുന്നത് സർക്കാരിനെ; ഡികെഎസ്
ബെംഗളൂരു: ‘മുഡ’ അഴിമതി ആരോപണം ഉയർത്തി മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബി.ജെ.പി നടത്തുന്ന നീക്കങ്ങള്‍ കർണാടകയിലെ കോണ്‍ഗ്രസ് സർക്കാറിനെ ഉന്നമിട്ടുള്ളതാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവരുടെ ഏതുതരം പ്രചാരണവും നേരിടാൻ കോണ്‍ഗ്രസ് ശക്തമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കൂടിയായ അദ്ദേഹം പറഞ്ഞു. കർണാടകയില്‍ കോണ്‍ഗ്രസ് വലിയ ജനപിന്തുണയുള്ള പാർട്ടിയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് അത് തെളിയിച്ചു. കോണ്‍ഗ്രസിന്റെ വിജയം ബി.ജെ.പി ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മൈസൂരുവിലേക്ക് പദയാത്ര നടത്താൻ ബി.ജെ.പി തീരുമാനിച്ചതായി പറയുന്നു. അവർ എത്ര മാർച്ച് വേണമെങ്കിലും നടത്തട്ടെ. മറികടക്കാനുള്ള പ്രചാരണം…
Read Moreതെരഞ്ഞെടുപ്പിനിടെ ബിജെപി കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; കല്ലേറിൽ ഒരാൾക്ക് പരിക്ക്
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കല്ലേറില്‍ ബിജെപി പ്രവര്ത്തകന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സുര്‍പൂര്‍ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ബദ്യപൂര്‍ പോളിങ് സ്റ്റേഷനിലാണ് സംഭവം. കല്ലേറില്‍ ഭീമണ്ണ മല്ലപ്പ ബയാലി(45)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ സുര്‍പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം യാദ്ഗിര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Read Moreമുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിൽ നിന്ന് വിരമിച്ചു
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയില്‍ നിന്ന് വിരമിച്ചു. രാജ്യത്തിന് നല്കിയ സംഭാവനകളെ പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച അദ്ദേഹത്തിന് കത്തെഴുതി. “ഒരു യുഗം അവസാനിക്കുന്നു” എന്ന് ഒരു എക്സ് പോസ്റ്റില്‍ ഖാർഗെ പറഞ്ഞു. മുൻ പ്രധാനമന്ത്രി മധ്യവർഗത്തിനും യുവാക്കള്‍ക്കും ഒരു “ഹീറോ” ആയി തുടരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ പറഞ്ഞു. “നിങ്ങള്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമ്പോഴും, നമ്മുടെ രാജ്യത്തെ പൗരന്മാരോട് കഴിയുന്നത്ര തവണ സംസാരിച്ച് രാഷ്ട്രത്തിന് ജ്ഞാനത്തിൻ്റെയും ധാർമ്മിക കോമ്പാസിൻ്റെയും ശബ്ദമായി തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് സമാധാനവും…
Read Moreസദാനന്ദ ഗൗഡ കുടക്-മൈസൂരു കോൺഗ്രസ് സ്ഥാനാർഥിയാകും; പ്രഖ്യാപനം ഉടൻ
ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഡി.വി.സദാനന്ദ ഗൗഡ എം.പി പാർട്ടി വിടുന്നു. കുടക് -മൈസൂരു ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയാവുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാവുമെന്നറിയുമെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരു നോർത്ത് മണ്ഡലം എം.പിയാണ് നിലവില്‍ ഗൗഡ. അദ്ദേഹത്തിെൻറ സിറ്റിംഗ് സീറ്റില്‍ ഉഡുപ്പി -ചിക്കമംഗളൂരു എം.പിയും കേന്ദ്ര കൃഷി സഹമന്ത്രിയുമായ ശോഭ കാറന്ത്ലാജെയെയാണ് ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ശോഭക്കെതിരെ ഉഡുപ്പി -ചിക്കമംഗളൂരു മണ്ഡലത്തില്‍ ബി.ജെ.പി അണികളില്‍ നിന്ന് പ്രത്യക്ഷ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണിത്.
Read Moreമുൻ ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേർന്നു. മുൻ എം.പിയും മന്ത്രിയുമായ കെ. ജയപ്രകാശ് ഹെഗ്ഡെ, മുൻ എം.എല്‍.എമാരായ ബി.എം.സുകുമാർ ഷെട്ടി, എം.പി. കുമാരസ്വാമി എന്നിവരാണ് കഴിഞ്ഞ ദിവസം പാർട്ടി അംഗത്വം സ്വീകരിച്ചത്. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനായ ജയപ്രകാശ് ഹെഗ്ഡെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയാകുമെന്നാണ് വിവരം. ബി.ജെ.പി സർക്കാറിന്റെ കാലത്താണ് ഇദ്ദേഹത്തെ കമ്മീഷൻ ചെയർമാനായി നിയമിച്ചത്. നേരത്തെ ഇദ്ദേഹം കോണ്‍ഗ്രസിനോടൊപ്പമായിരുന്നു. 2009ലും 2014ലും ഉഡുപ്പി-ചിക്കമംഗളൂർ സീറ്റില്‍ നിന്ന് ലോക്സഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍, 2012ലെ ഉപതെരഞ്ഞെടുപ്പില്‍…
Read Moreമന്ത്രിയുടെ പിറന്നാളിന് ആശംസ പോസ്റ്റർ; കോൺഗ്രസ് നേതാവിന് നഗരസഭയുടെ പിഴ
ബെംഗളൂരു: അനുവാദമില്ലാതെ റോഡ് അരികില്‍ ആശംസ പോസ്റ്റർ വച്ച കോണ്‍ഗ്രസ് നേതാവിന് പിഴയിട്ട് നഗരസഭ. കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എ സ്ഥാനാർത്ഥിയുമായ രാജീവ് ഗൌഡയ്ക്കാണ് ബെംഗളുരു നഗരസഭ 50000 രൂപ പിഴയിട്ടത്. 2023ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ സിദല്‍ഘട്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആയിരുന്നു രാജീവ് ഗൌഡ. കർണാടക മന്ത്രി കെ എച്ച് മുനിയപ്പയുടെ പോസ്റ്ററാണ് രാജീവ് ഗൌഡ റോഡ് സൈഡില്‍ സ്ഥാപിച്ചത്. മന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു പോസ്റ്റർ. എന്നാല്‍ ആവശ്യമായ അനുമതികളൊന്നും കൂടാതെയാണ് പോസ്റ്റർ സ്ഥാപിച്ചതെന്ന് വ്യക്തമാക്കിയാണ് ബിബിഎംപി കോണ്‍ഗ്രസ് നേതാവിന്…
Read Moreകെ മുരളീധരൻ ബിജെപിയിലേക്ക് വരും ; പത്മജ വേണുഗോപാൽ
തൃശൂർ: കെ. മുരളീധരനും മറ്റ് പലരും ബി.ജെ.പിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാൽ. മുരളീധരൻ മൂന്ന് പാർട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോൺഗ്രസുകാരാണിപ്പോൾ ബി.ജെ.പിയിലുള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നുന്നില്ലെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. തൃശൂരിൽ രണ്ടാം വട്ടം തോറ്റപ്പോൾ തന്നെ കോൺഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നതായും അവർ പറഞ്ഞു.
Read Moreഏറെ മടുത്തിട്ടാണ് കോൺഗ്രസ് വിട്ടത് ; തുറന്ന് പറഞ്ഞ് പത്മജ
ന്യൂഡൽഹി: ഏറെ മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് പത്മജ വേണുഗോപാൽ. വേദനയോടെയാണ് കോൺഗ്രസ് പാര്‍ട്ടി വിടുന്നത്. എന്റെ മനസിന്റെ വേദനകളാണ് ഈ തീരുമാനത്തിലെത്തിച്ചത്. മുരളിയേട്ടൻ അച്ഛനെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് എല്ലാവർക്കും അറിയാം. മുരളിയേട്ടൻ പറയുന്നത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. അച്ഛന്റെ ആത്മാവ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം. അച്ഛനെ എങ്ങനെ ഞാൻ നോക്കിയെന്ന് കേരളത്തിലുള്ളവർക്ക് അറിയാം. എനിക്ക് സീറ്റ് തന്ന് തോൽപിക്കുകയാണ് കോൺഗ്രസ് ചെയ്തത്. സി.പി.എമ്മുകാരോ, ബി.ജെ.പിക്കാരോ അല്ല തോൽപിച്ചത്. കോൺഗ്രസുകാർ മാത്രമാണ് തോൽവിക്ക് പിന്നിൽ. മുരളിയേട്ടൻ കോൺഗ്രസ് വിട്ടപ്പോൾ ഞാൻ ഉപേക്ഷിച്ചിട്ടില്ല. എന്നെ ഉപേക്ഷിക്കുന്നുവെന്ന്…
Read Moreഔറംഗസീബിന്റെയും ടിപ്പു സുൽത്താന്റെയും പിൻഗാമിയാകാൻ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി
ബെംഗളൂരു: ഹിന്ദുമത ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി. ഇതര മതസ്ഥരായ ഉദ്യോഗസ്ഥർക്കും ക്ഷേത്രഭരണത്തിൽ അവസരം നൽകുന്ന വ്യവസ്ഥ ബില്ലിൽ ഉണ്ട്. ഔറംഗസീബിന്റെയും ടിപ്പു സുൽത്താന്റെയും പിൻഗാമിയാകാനാണ് ദൈവവിശ്വാസിയല്ലാത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു. ഹൈന്ദവ ക്ഷേത്രങ്ങളിൽനിന്ന് പത്തും അഞ്ചും ശതമാനം തുക പിടിച്ചെടുക്കാനാണ് സർക്കാർ തീരുമാനം. അത് വിനിയോഗ ചുമതല ഇതര മതസ്ഥരെ ഏൽപിക്കുകയും ചെയ്യുന്നു. ഇത് ഹിന്ദുവിരുദ്ധമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
Read More