കേരളത്തിൽ മഴ കനക്കുന്നു; എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തി പ്രാപിക്കുന്ന കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷ ചുഴിയുമാണ് മഴ കനക്കാനുള്ള കാരണം. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ ഇന്നലെ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഇത്പ്രകാരം ജില്ലാ താലൂക്ക് അടിസ്ഥാനത്തിൽ മുഴുവൻ സമയവും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലും കൺട്രോൾ റൂമുകൾ ഉണ്ടാകും. അടിയന്തിര സാഹചര്യം നേരിടാൻ തയ്യാറായിരിക്കണമെന്ന് പൊലീസിനും പ്രത്യേക നിർദേശമുണ്ട്. എല്ലായിടങ്ങളിലും സുരക്ഷാ ഉപകരണങ്ങൾ സജ്ജമാക്കണം. ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും…

Read More

ഉഷ്ണ തരംഗംത്തിൽ വലഞ്ഞ് ഉത്തരേന്ത്യ

heat climate

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടും ചൂട് തുടരുന്നു. ഇന്നലെ ഉത്തർപ്രദേശിലെ ബൺഡയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 47.4 ഡിഗ്രി രേഖപ്പെടുത്തി. പഞ്ചാബ്, ജമ്മു കശ്മീർ, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ 46 ഡിഗ്രിയാണ് നിലവിലെ താപനില. കഴിഞ്ഞ ആറ് ആഴ്ച്ചയായി ദില്ലിയിൽ സാധാരണ താപനിലയെക്കാൾ നാല് ഡിഗ്രി കൂടൂതലാണ് രേഖപ്പെടുത്തുന്നത്. പശ്ചിമ രാജസ്ഥാൻ, ഡൽഹി ,ഹരിയാന, പശ്ചിമ യുപി, മധ്യപ്രദേശ്, ജാർഖണ്ഡ് , പഞ്ചാബ് എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് നൽകി. നാളെ വരെ ഇവിടെ ഉഷ്ണ തരംഗം തുടരുമെന്നാണ് മുന്നിറിയിപ്പ്. മറ്റന്നാൾ…

Read More

നഗരത്തിലെ അടുത്ത ദിവസങ്ങളിലുള്ള കാലാവസ്ഥ വിശദാംശങ്ങൾ അറിയാം (30-04-2022)

ബെംഗളൂരു: താപനില കുതിച്ചുയരുന്നതിനാൽ കഷ്ടത്തിലായ ബെംഗളൂരു നിവാസികൾക്ക് ആശ്വാസമായി, വരും ദിവസങ്ങളിൽ നഗരം മഴയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ അടുത്ത 24 മണിക്കൂർ നഗരത്തിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 30 ശനിയാഴ്ച ആകാശം മേഘാവൃതമായിരിക്കാനാണ് സാധ്യത. കൂടാതെ, മെയ് 1 ഞായറാഴ്ചയും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അന്നും മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂചപ്പിക്കുന്നു. ബെംഗളൂരു നഗരം, കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട്…

Read More

ബെംഗളൂരുവിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ

ബെംഗളൂരു: വ്യാഴാഴ്ച തുടർച്ചയായ രണ്ടാം ദിവസവും നഗരത്തിൽ കനത്ത മഴ പെയ്തു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന സായാഹ്ന മഴയിൽ തെക്കൻ ബെംഗളൂരുവിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ബുധനാഴ്ച നഗരത്തിൽ ശരാശരി 8.5 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ വ്യാഴാഴ്ച 12 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കനത്ത മഴയെത്തുടർന്ന് ബന്നാർഘട്ട റോഡ്, ചാമരാജ്പേട്ട്, കത്രിഗുപ്പെ ബാസ്‌ക്കറ്റ്‌ബോൾ ഗ്രൗണ്ട്, യശ്വന്ത്പൂർ എന്നീ അഞ്ച് സ്ഥലങ്ങളിലെങ്കിലും മരങ്ങൾ കടപുഴകി വീണതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികയിലെ (ബിബിഎംപി) ഉദ്യോഗസ്ഥർ അറിയിച്ചു. ബനശങ്കരി II സ്റ്റേജിലെ കാമാഖ്യ തിയേറ്ററിന് ചുറ്റുമുള്ള താഴ്ന്ന…

Read More

നഗരത്തിൽ തുടർച്ചയായ രണ്ടാം ദിവസവും നേരിയ മഴ

SCHOOL LEAVE

ബെംഗളൂരു: ആൻഡമാൻ കടലിലെ ന്യൂനമർദം ശക്തിപ്രാപിച്ചതിനാൽ തിങ്കളാഴ്ച വൈകുന്നേരം നഗരത്തിന്റെ പല ഭാഗങ്ങളിലും ചെറിയ മഴ ലഭിച്ചു. തെക്ക്, കിഴക്ക്, മഹാദേവപുര മേഖലകളിലാണ് കൂടുതൽ മഴ പെയ്തത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കനുസരിച്ച് ഞായറാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിൽ നഗരത്തിൽ 6.2 മില്ലിമീറ്റർ മഴ ലഭിച്ചട്ടുണ്ട്. ആൻഡമാൻ കടലിൽ നിന്ന് 120 കിലോമീറ്റർ അകലെയാണ് ആഴത്തിലുള്ള ന്യൂനമർദം നിലവിൽ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഐഎംഡി കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

Read More

ബെംഗളൂരുവിലെ ഇന്നത്തെ കാലാവസ്ഥ അറിയാം (21-03-2022)

ബെംഗളൂരു: മേഘാവൃതമായ ആകാശവും ചില പ്രദേശങ്ങളിൽ മിതമായ മഴയും പെയ്തതോടെ ഞായറാഴ്ചത്തെ വേനൽച്ചൂടിൽ നിന്ന് ബംഗളൂരുക്കാരെ രക്ഷിച്ചു. പകൽ വെയിലായിരുന്നെങ്കിലും ഉച്ചയ്ക്കും വൈകുന്നേരവും ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ റിപ്പോർട്ട് ചെയ്തതോടെയാണ് വേനൽച്ചൂടിൽ നിന്ന് ഏവർക്കും ആശ്വാസം ലഭിച്ചത്. ഇനിയും അടുത്ത 5 ദിവസങ്ങളിൽ മഴ  പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ദക്ഷിണ ആൻഡമാൻ കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ആഴത്തിലുള്ള ന്യൂനമർദമായി മാറുകയോ അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുകയോ ചെയ്തേക്കാം…

Read More

ഈ വേനലിൽ കൂടുതൽ മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചനം.

ബെംഗളൂരു: ഈ വർഷത്തെ വേനൽക്കാലം സാധാരണയിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് പ്രവചനം. വേനൽച്ചൂട് ഊഷ്മാവ് വർധിപ്പിക്കുമെങ്കിലും, മഴയുള്ള ഏതാനും ദിവസങ്ങളും ഇടയ്ക്കിടെ ഇടവേളകളിൽ ഉണ്ടാകും. കൂടാതെ കർണാടകയിലെ മിക്ക ഭാഗങ്ങളിലും അടുത്ത നാലോ അഞ്ചോ ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ടെന്നുമാണ് ന്ത്യൻ കാലാവസ്ഥാ വകുപ്പിലെ (ഐഎംഡി) ഉദ്യോഗസ്ഥർ പ്രവചിക്കുന്നത്. ഈ വേനൽക്കാലത്ത് മഴയോ മേഘാവൃതമോ ഉള്ള ദിവസങ്ങളുടെ എണ്ണം കൂടുതലായിരിക്കാം. പക്ഷെ നിലവിൽ ഈർപ്പത്തിന്റെ അളവ് കുറയുന്നതിനാൽ പൗരന്മാർക്ക് ഉയർന്ന വേനൽ ചൂടും വരണ്ട അവസ്ഥയും അനുഭവപ്പെടുന്നുണ്ട്. 2022 മാർച്ച് 17…

Read More

കർണാടകയുടെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത.

ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം മൂലം മാർച്ച് 9 ചൊവ്വാഴ്ച കർണാടകയുടെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഉഡുപ്പി, ഉത്തര കന്നഡ, ഗദഗ്, ബെലഗാവി, ധാർവാഡ്, ഹാവേരി എന്നിവിടങ്ങളാണ് മഴയ്ക്ക് സാധ്യത ഉള്ള പ്രദേശങ്ങൾ. കൂടാതെ പശ്ചിമഘട്ടമേഖലയിൽ സ്ഥിതി ചെയ്യുന്ന ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.

Read More

നഗരത്തിലെ ഇന്നത്തെ കാലാവസ്ഥയറിയാം.(03-03-2022)

ബെംഗളൂരു: ഇന്നും (വ്യാഴം) വെള്ളിയാഴ്ചയും നഗരത്തിലെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തിലെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 32 ഡിഗ്രി സെൽഷ്യസും 17 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കൂടാതെ ബെംഗളൂരുവിലും നഗരത്തിനു ചുറ്റുമുള്ള ചില പ്രദേശങ്ങളിലും വെള്ളിയാഴ്ച പുലർച്ചെ മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ശ്രീലങ്കയ്ക്കും ഭീഷണിയായി വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് ഇത് കാരണമായേക്കും. ഫെബ്രുവരി 27 ഓടെ (ഞായറാഴ്ച) ചക്രവാതച്ചുഴി രൂപം കൊള്ളുമെന്നും പിന്നീട് ശക്തിയാർജ്ജിക്കും. തുടർന്ന് ശ്രീലങ്കൻ ഭാഗത്തേക്ക് ഇത് നീങ്ങുവാനും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും ആന്റമാൻ കടലിലുമായാണ് ന്യൂനമർദ്ദ സാധ്യതയുള്ളത്. മാർച്ച് 2, 3 തീയതികളിൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു

Read More
Click Here to Follow Us