ചവറ കെഎംഎംഎല്ലിൽ നടപ്പാലം തകർന്ന് ഒരു മരണം; 20 പേർക്ക് പരുക്ക്

കൊല്ലം∙ ചവറ കെഎംഎംഎല്ലിൽ പാലം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം. ചവറ സ്വദേശി ശ്യാമളയാണ് മരിച്ചത്. കെഎംഎംല്ലിൽ നിന്ന് എംഎസ് യൂണിറ്റിലേക്കു പോകാനായി ദേശീയ ജലപാതയ്ക്കു കുറുകെ നിർമിച്ച നടപ്പാലമാണ് തകർന്നത്. രാവിലെ 10.30 നായിരുന്നു സംഭവം. എഴുപതോളം പേർ അപകടത്തിൽപ്പെട്ടു. ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പാലത്തിന്റെ കമ്പി ദേഹത്തു കുത്തിക്കയറിയാണ് പലർക്കും പരുക്ക്.
ഇവരെ വിവിധ ആശുപത്രികളിലേക്കു മാറ്റി. വെള്ളത്തിൽ ആരെങ്കിലും വീണിട്ടുണ്ടോയെന്നറിയാനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മുഖ്യ ഓഫിസിനു മുന്നിൽ സമരത്തിനെത്തിയവർ തിരികെ പോകുന്നതിനിടെയാണ് പാലം തകർന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts