ആദ്യഘട്ടത്തിൽ നാല് സ്ലോട്ടുകളാണ് അനുവദിച്ചിരിക്കുന്നതെങ്കിലും എംജി റോഡിലും ചർച്ച് സ്ട്രീറ്റിലും കൂടുതൽ ലേഡീസ് ഓൺലി പാർക്കിങ് ബേകൾ വരുമെന്ന് മേയർ സമ്പത്ത് രാജ് പറഞ്ഞു. ബിബിഎംപി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നഗരത്തിലെ 85 റോഡുകളിലാണ് സ്മാർട് പാർക്കിങ് പദ്ധതി ആരംഭിക്കുന്നത്.
പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെംഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
പാർക്കിങ് കേന്ദ്രത്തിന്റെ 20 ശതമാനം സ്ഥലം വനിതകൾക്കായി നീക്കിവയ്ക്കും. റോഡുകളെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണു പാർക്കിങ് കേന്ദ്രങ്ങളൊരുക്കുന്നത്. ബ്രിഗേഡ് റോഡിലെ പാർക്കിങ് ബേയുടെ ഉദ്ഘാടനം എൻ.എ.ഹാരിസ് എംഎൽഎ നിർവഹിച്ചു.
