ബീദർ-കലബുറഗി റെയിൽപാത പ്രധാനമന്ത്രി തുറന്നുകൊടുത്തു.

ബീദർ ∙  പതിനാറു കൊല്ലത്തെ കാത്തിരിപ്പിനു വിരാമമായി ബീദർ-കലബുറഗി റെയിൽവേ പാത യാഥാർഥ്യമായി. ഹൈദരാബാദ് കർണാടക മേഖലയിലെ പ്രധാന നഗരങ്ങളായ ബീദറിനെയും കലബുറഗിയെയും ബന്ധിപ്പിച്ചുള്ള റെയിൽവേ പാതയുടെയും ഡെമു സർവീസിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.

ഇരുനഗരങ്ങളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിനൊപ്പം മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കുന്നതിനും പുതിയ പാത ഏറെ സഹായകരമാകും. സൗത്ത് സെൻട്രൽ റെയിൽവേയുടെ നിയന്ത്രണത്തിൽ രണ്ടായിരത്തിൽ നിർമാണമാരംഭിച്ച  പാത 16 വർഷത്തിനു ശേഷമാണു പൂർത്തിയായത്.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

ബീദർ മുതൽ ഹുംനബാദ് വരെയുള്ള 53 കിലോമീറ്റർ ദൂരം മൂന്നു കൊല്ലം മുൻപ് കമ്മിഷൻ ചെയ്തിരുന്നു. മാരഗുട്ടിയിലെ 1.5 കിലോമീറ്റർ ദൂരത്തിലുള്ള തുരങ്കപാതയുടെ നിർമാണം വൈകിയതും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണു തടസ്സമായത്.

  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts