നഗരത്തിലെ അടുത്ത ദിവസങ്ങളിലുള്ള കാലാവസ്ഥ വിശദാംശങ്ങൾ അറിയാം (30-04-2022)

ബെംഗളൂരു: താപനില കുതിച്ചുയരുന്നതിനാൽ കഷ്ടത്തിലായ ബെംഗളൂരു നിവാസികൾക്ക് ആശ്വാസമായി, വരും ദിവസങ്ങളിൽ നഗരം മഴയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ അടുത്ത 24 മണിക്കൂർ നഗരത്തിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഏപ്രിൽ 30 ശനിയാഴ്ച ആകാശം മേഘാവൃതമായിരിക്കാനാണ് സാധ്യത. കൂടാതെ, മെയ് 1 ഞായറാഴ്ചയും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അന്നും മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂചപ്പിക്കുന്നു.

  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

ബെംഗളൂരു നഗരം, കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് (കെഐഎ), എച്ച്എഎൽ എയർപോർട്ട് എന്നിവിടങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരമാവധി താപനില ഏകദേശം 34 ഡിഗ്രി സെൽഷ്യസ് ആണ് ഐഎംഡി റിപ്പോർട്ട് ചെയ്തിരുന്നത്. അതുപോലെ, നഗരത്തിലും KIA കാലാവസ്ഥാ സ്റ്റേഷനുകളിലും രേഖപ്പെടുത്തിയ കുറഞ്ഞ താപനില 23°C വീതമാണ്, അതേസമയം HAL എയർപോർട്ട് സ്റ്റേഷനിൽ മെർക്കുറി 21°C ആയി കുറഞ്ഞട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
[masterslider id="10"]

Related posts