തിരുവനന്തപുരം: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ശ്രീലങ്കയ്ക്കും ഭീഷണിയായി വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് ഇത് കാരണമായേക്കും. ഫെബ്രുവരി 27 ഓടെ (ഞായറാഴ്ച) ചക്രവാതച്ചുഴി രൂപം കൊള്ളുമെന്നും പിന്നീട് ശക്തിയാർജ്ജിക്കും. തുടർന്ന് ശ്രീലങ്കൻ ഭാഗത്തേക്ക് ഇത് നീങ്ങുവാനും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും ആന്റമാൻ കടലിലുമായാണ് ന്യൂനമർദ്ദ സാധ്യതയുള്ളത്. മാർച്ച് 2, 3 തീയതികളിൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു
Read MoreTag: CLIMATE
ശക്തിയാർജിച്ച് കിഴക്കൻ കാറ്റ്; ബുധനാഴ്ച വരെ കേരളത്തിൽ മഴ മുന്നറിയിപ്പ്.
തിരുവനന്തപുരം: കേരളത്തിൽ ബുധനാഴ്ച വരെ മഴകിട്ടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതാണ് മഴക്കു കാരണം. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിലാണ് വരും ദിവസങ്ങളിൽ മഴക്ക് സാധ്യതയുള്ളത്. ഇടിമിന്നലിനും മണിക്കൂറിൽ 40 കി.മി വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read Moreകർണാടകയിൽ അടുത്ത രണ്ട് ദിവസങ്ങളിലായി മഴയ്ക്ക് സാധ്യത: ഐഎംഡി
ബെംഗളൂരു: പെട്ടെന്നുള്ള നേരിയ മഴയും മേഘാവൃതമായ ആകാശവും താപനിലയിലെ ഇടിവും വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ പല ഭാഗങ്ങളിലായി കാണപ്പെട്ടു. തെക്കൻ തമിഴ്‌നാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്നാണ് ഈ ആശ്ചര്യം ഉണ്ടായതെന്നും ഇതോടെ തെക്കൻ കർണാടകത്തിന്റെ ചില ഭാഗങ്ങളിലായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഹെഡ് ഓഫീസ്, എച്ച്എഎൽ എയർപോർട്ട്, കെഐഎ എന്നീ മൂന്ന് ഐഎംഡി ഒബ്സർവേറ്ററികളിൽ വ്യാഴാഴ്ച വൈകീട്ട് 5.30 വരെ മഴ രേഖപ്പെടുത്തിയിട്ടില്ല. ചിക്കബെല്ലാപ്പൂർ, കോലാർ, ബെംഗളൂരു, പരിസര പ്രദേശങ്ങൾ എന്നിവയുടെ ചില ഭാഗങ്ങളിലായിട്ടാണ് അടുത്ത രണ്ട് ദിവസങ്ങളിൽ…
Read Moreബെംഗളൂരുവിലെ ഇന്നത്തെ കാലാവസ്ഥാ അറിയാം.
ബെംഗളൂരു: രണ്ട് ദിവസം കൂടി മേഘാവൃതമായ അവസ്ഥയും ചാറ്റൽ മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. തെളിഞ്ഞ കാലാവസ്ഥയ്ക്കും ഇടവിട്ടുള്ള ചാറ്റൽ മഴയ്ക്കും പകരമായി തിങ്കളാഴ്ച ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും നേരിയ മഴയും മേഘാവൃതമായ അന്തരീക്ഷവും നിലനിന്നിരുന്നു. ബിബിഎംപിയുടെ മഹാദേവപുര, യെലഹങ്ക സോണുകളിൽ ഉൾപ്പെടുന്ന പുറം പ്രദേശങ്ങളിൽ മറ്റുള്ള പ്രദേശങ്ങളേക്കാൾ കൂടുതൽ മഴ ലഭിച്ചു. ചിലയിടങ്ങളിൽ രാവിലെ തന്നെ മഴ പെയ്തപ്പോൾ മറ്റു ചിലയിടങ്ങളിൽ ഉച്ചയോടെ മാത്രമാണ് മഴ പെയ്തത് . ഇനിയുള്ള അടുത്ത രണ്ട് ദിവസങ്ങളിൽ പൊതുവെ മേഘാവൃതമായ അന്തരീക്ഷവും നേരിയ മഴയ്ക്കും…
Read More