ബെംഗളൂരു: കാവേരി നദിതട അണക്കെട്ടുകളിൽ ആവശ്യത്തിനു വെള്ളമില്ലെന്നതു ചൂണ്ടിക്കാട്ടി, തമിഴ്‌നാടുമായി വെള്ളം പങ്കിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്നാടിനു കുടിവെള്ളം, വിളകൾ, വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്‌ക്ക് വെള്ളം വിട്ടുനൽകുന്നത് സംസ്ഥാനത്ത് ജലക്ഷാമത്തിന് ഇടയാക്കുമെന്നതിനാൽ വിഷയത്തിൽ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. വിട്ടുനൽകാൻ ഞങ്ങൾക്ക് വെള്ളമില്ല. കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്ല്യുഎംഎ) ഉത്തരവ് പാലിക്കാത്തതിനെ കുറിച്ച് സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കും. വെള്ളം വിട്ടുനൽകണമെങ്കിൽ 106 ടിഎംസിയാണ് (തൗസന്റ് മില്യൻ ക്യൂബിക് ഫീറ്റ്) വേണ്ടത്. 53 ടിഎംസി ജലലഭ്യത മാത്രമേയുള്ളൂ. കുടിവെള്ള ആവശ്യങ്ങൾക്ക്…
Read MoreTag: chennai’
ടൈഫോയ്ഡ് ബാധിച്ച് മലയാളി ഡോക്ടർ ചെന്നൈയിൽ മരിച്ചു
ചെന്നൈ: തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനി ടൈഫോയ്ഡ് ബാധിച്ചു മരിച്ചു. ഉപ്പുതറ പഞ്ചായത്തിലെ പുളിങ്കട്ട പുത്തൻവീട്ടിൽ രവി-വനജ ദമ്പതികളുടെ മകൾ ആർ.സിന്ധു(26) ആണു മരിച്ചത്. എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഓണത്തിനു മുൻപ് വീട്ടിലെത്തി മടങ്ങിയ സിന്ധു ഏതാനും ദിവസം മുൻപ് പനിക്ക് ചികിത്സ തേടിയിരുന്നു. പനി കൂടിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്നു. തുടർ പരിശോധനയിലാണ് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്.
Read Moreവിദ്യാർത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകൻ അറസ്റ്റിൽ
ചെന്നൈ: ഭിന്നശേഷിക്കാരായ ദളിത് വിദ്യാർഥികളെക്കൊണ്ട് സ്കൂളിലെ ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകൻ അറസ്റ്റിൽ. വിരുദുനഗർ ജില്ലയിലെ ശിവകാശിക്കുസമീപം സച്ചിയാപുരത്തുള്ള സി.എസ്.ഐ. സ്കൂൾ ഫോർ ഇന്റലക്‌വാലി ഡിസേബിൾ സ്‌കൂളിലെ അധ്യാപകൻ ഇമ്മാനുവലാണ് അറസ്റ്റിലായത്. മാനസികവെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഈ സ്കൂളിലെ മൂന്ന് ദളിത് വിദ്യാർത്ഥികളെക്കൊണ്ടാണ് ഇയാൾ ശൗചാലയം വൃത്തിയാക്കിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. അഞ്ച്, ആറ്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ ശൗചാലയം വൃത്തിയാക്കുന്ന വീഡിയോ അധ്യാപകൻ തന്നെ ചിത്രീകരിക്കുകയായിരുന്നു. പിന്നീട് ഇയാൾതന്നെ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്തു. സ്കൂളിനെ മോശമായി ചിത്രീകരിക്കാൻ വേണ്ടിയാണ് ഇമ്മാനുവൽ ഇത്…
Read Moreധനുഷ്, വിശാൽ, ചിമ്പു ഉൾപ്പെടെയുള്ള താരങ്ങൾക്ക് വിലക്ക്
ചെന്നൈ: തമിഴ് സൂപ്പർ താരങ്ങളായ ധനുഷ്, വിശാൽ, ചിമ്പു എന്നിവർ ഉൾപ്പെടെ 4 താരങ്ങൾക്ക് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തി. നിർമാതാവ് മൈക്കിൾ രായപ്പനുമായുള്ള തർക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടർന്നാണു ചിമ്പുവിനു വിലക്കേർപ്പെടുത്തിയത്. നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായിരിക്കെ, യൂണിയന്റെ പണം കൈകാര്യം ചെയ്തതിൽ വന്ന വീഴ്ചയുടെ പേരിൽ വിശാലിനു വിനയായത്. 80 ശതമാനം ചിത്രീകരണം പൂർത്തിയായപ്പോൾ ഷൂട്ടിങ്ങിന് എത്താതിരുന്നതും നിർമാതാവിന് നഷ്ടമുണ്ടാക്കിയെന്നാണു ധനുഷിനെതിരെയുള്ള പരാതി. നിർമാതാവ് മതിയഴകൻ നൽകിയ പരാതിയിൽ നടൻ അഥർവയെയും വിലക്കി.
Read Moreനടി ഗൗതമിയ്ക്കും മകള്‍ക്കുമെതിരെ വധ ഭീഷണി
ചെന്നൈ: നടി ഗൗതമിയ്ക്കും മകള്‍ക്കുമെതിരെ വധ ഭീഷണിയുള്ളതായി പരാതി. പരാതിയില്‍ ചെന്നൈ സെൻട്രല്‍ ക്രൈം ബ്രഞ്ച് കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്. അടുത്തിടെ ഗൗതമിയുടെ ഉടമസ്ഥതയിലുള്ള 46 സെന്റ് ഭൂമി വില്‍ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി കെട്ടിട നിര്‍മ്മാണ മുതലാളിയായ അഴകപ്പനും ഭാര്യയും ഗൗതമിയെ സമീപിച്ചു. പിന്നീട് ഇവര്‍ 25 കോടിയോളം വരുന്ന ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ നടി ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയായിരുന്നു വധ ഭീഷണി ഉയര്‍ന്നത്. അളഗപ്പനും അയാളുടെ രാഷ്ട്രീയ ഗുണ്ടകളും…
Read Moreസംഗീത നിശാ വിവാദത്തിൽ മാപ്പ് പറഞ്ഞ് എആർ റഹ്മാൻ
ചെന്നൈ: മറക്കുമാ നെഞ്ചം എന്ന സംഗീതപരിപാടിയേക്കുറിച്ചും അതിന്റെ മോശം സംഘാടനത്തേക്കുറിച്ചും ഉയര്‍ന്ന പരാതികളിലും വിമര്‍ശനങ്ങളിലും മാപ്പുപറഞ്ഞ് സംഗീതസംവിധായകൻ എ.ആര്‍.റഹ്മാൻ. സംഭവിച്ച വിഷയങ്ങളില്‍ താൻ വളരെയേറെ അസ്വസ്ഥനാണെന്ന് അദ്ദേഹം പ്രതികരിച്ചു. ആരുടെയും നേരെ വിരല്‍ ചൂണ്ടാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വയം ഉത്തരവാദിത്തം കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മറക്കുമാ നെഞ്ചം’ സംഗീതപരിപാടി വിവാദത്തില്‍ സംഘാടകര്‍ മാപ്പുപറഞ്ഞതിന് പിന്നാലെയാണ് വിഷയത്തില്‍ റഹ്മാനും പ്രതികരണവുമായെത്തിയത്. തങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാവുന്നതിനുമപ്പുറമുള്ള ജനങ്ങളുടേയും സ്നേഹത്തിന്റേയും സുനാമിക്കാണ് ഞായറാഴ്ച സാക്ഷിയായതെന്ന് എ.ആര്‍. റഹ്മാൻ പറഞ്ഞു. ഒരു സംഗീതസംവിധായകൻ എന്ന നിലയില്‍, തന്റെ ജോലി ഗംഭീരമായ ഒരു…
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഒരുങ്ങി കമൽഹാസൻ
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി നടൻ കമല്‍ഹാസന്‍. സൗത്ത് ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് മക്കള്‍ നീതി മയ്യം അണികള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുയാണ്. കമല്‍ഹാസന്‍ ഇതില്‍ ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമല്‍ഹാസന്‍ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമല്‍ഹാസന്‍ പരാജയപ്പെട്ടത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികള്‍.
Read Moreബെംഗളൂരു-ചെന്നൈ ഹൈവേയിലെ അപകടം :7 സ്ത്രീകൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു : ബെംഗളൂരു-ചെന്നൈ ഹൈവേയിൽ (എൻ.എച്ച്. 44) വാനിനു പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് സ്ത്രീകൾ മരിച്ചു. എം. മീന (50), ഡി. ദേവയാനി (32), പി. സെയ്തു (55), എസ്. ദേവിക (50), വി. സാവിത്രി (42), കെ. കലാവതി (50), ആർ. ഗീത (34) ആണ് മരിച്ചത്. നിർത്തിയിരുന്ന ടൂറിസ്റ്റ് വാനിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. തിരുപ്പത്തൂർ ജില്ലയിലെ നട്രംപള്ളിക്ക് സമീപം സന്ദയ്പള്ളി ഗ്രാമത്തിൽ പുലർച്ചെ 2.40ഓടെയാണ് അപകടം. വാനിന്റെയും ലോറിയുടെയും ഡ്രൈവർമാർ 10 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേർ…
Read Moreമെട്രോ നിർമ്മാണത്തിനിടെ ക്രെയിൻ വീടിന് മുകളിലേക്ക് വീണു
ചെന്നൈ : മെട്രോറെയിൽവേ നിർമ്മാണത്തിനിടെ ക്രെയിൻ വീടിന് മുകളിലേക്ക് വീണു. വീട് ഭാഗികമായി തകർന്നു. ആളപായമില്ല. പോരൂർ അഞ്ജുകം നഗരത്തിലാണ് സംഭവം. മെട്രോറെയിൽ നിർമ്മാണത്തിനിടെ 100 ടൺ ഭാഗമുള്ള കൂറ്റൻ ക്രെയിനാണ് വീടിന് മുകളിലേക്ക് വീണത്. വീട്ടുടമ പാർഥിപനും ഭാര്യയും വീടിന്റെ താഴെ നിലയിലാണ് താമസിച്ചിരുന്നത്. മകനും കുടുംബവും ഒന്നാംനിലയിലാണ് താമസിച്ചിരുന്നത്. ഒന്നാം നിലയുടെ സ്ലാബ് തകർന്നിട്ടുണ്ട്. ശബ്ദം കേട്ടയുടനെ ഒന്നാമത്തെ നിലയിൽ താമസിച്ചവർ താഴത്തെ നിലയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
Read Moreസിനിമ നിർമ്മിക്കാമെന്ന് വാഗ്ദാനം; 16 കോടി തട്ടിയ കേസിൽ നിർമ്മാതാവ് രവീന്ദ്രൻ ചന്ദ്രശേഖർ അറസ്റ്റിൽ
ചെന്നൈ: സിനിമ നിർമിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് 16 കോടി രൂപ തട്ടിച്ചെന്ന കേസിൽ ലിബ്ര പ്രൊഡക്‌ഷൻസ് ഉടമ രവീന്ദ്രൻ ചന്ദ്രശേഖറിനെ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്‌ദാനം ചെയ്‌ത്, വ്യാജരേഖകൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷമായിരുന്നു രവീന്ദ്രനും സീരിയൽ താരം മഹാലക്ഷ്മിയുമായുള്ള വിവാഹം.
Read More