ജയ് ഹിന്ദ് ചാനലിന് സി.ബി.ഐ. നോട്ടീസയച്ചതിൽ പ്രതികരിച്ച് ഡികെ ശിവകുമാർ

ബെംഗളൂരു: ചാനൽ നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ഡികെഎസ് . തന്നെ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ വലിയ ഗൂഢാലോചന നടക്കുന്നെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ജയ് ഹിന്ദ് ചാനലിൽ അദ്ദേഹം നടത്തിയ നിക്ഷേപത്തിന്റെ വിശദാംശങ്ങൾ തേടി സി.ബി.ഐ. നോട്ടീസയച്ചതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു ശിവകുമാർ. സി.ബി.ഐ. എന്തിനാണ് ഇങ്ങനെ നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ രേഖകളും അവരുടെ പക്കലുണ്ട്. രേഖകൾക്ക് വേണ്ടിയല്ല നോട്ടീസയക്കുന്നത്. ‘ ചില വലിയ ആളുകൾ എന്നെ ദ്രോഹിക്കുകയാണ്. എനിക്കെല്ലാം അറിയാം. എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ കഴിയുന്നതൊക്കെ അവർ ചെയ്യട്ടെ’. ശിവകുമാർ…

Read More

സിബിഐ ആറാം ഭാഗം ഉടൻ 

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സിബിഐ സീരിസിലെ ആറാം ഭാഗം ഉടൻ എന്ന് റിപ്പോർട്ട്. സംവിധായകന്‍ കെ.മധു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും കെ.മധു പറഞ്ഞു. മസ്‌ക്കറ്റിലെ ‘ഹരിപ്പാട് കൂട്ടായ്മ’യുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ചിത്രത്തിന് ആറാം ഭാഗം എത്തുന്നത് സംബന്ധിച്ച് കെ. മധു വെളിപ്പെടുത്തിയത്. നേരത്തെ ചിത്രത്തിന്റെ അഞ്ചാം ഭാഗം റിലീസ് ചെയ്തിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. 1988 ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സി ബി ഐ ഡയറിക്കുറിപ്പ്’ റിലീസ്…

Read More

ലൈംഗിക തൊഴിലിനായി യുവതികളെ എത്തിച്ച ഇടനിലക്കാർ പിടിയിൽ

ബെംഗളൂരു: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലൈംഗികത്തൊഴിലിനായി നഗരത്തിലെത്തിച്ച 26 യുവതികളെ സി.സി.ബി. സംഘം രക്ഷപ്പെടുത്തി. ഇടനിലക്കാരെ പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് വെസ്റ്റ് ബെംഗളൂരുവിലെ ഏതാനും പി.ജി. സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് യുവതികളെ കണ്ടെത്തിയത്. മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഡൽഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ് യുവതികൾ.സംഭവത്തിൽ ഒമ്പത് ഇടനിലക്കാരെയും സി.ബി.ഐ പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള യുവതികളെ ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്താണ് എത്തിച്ചിരുന്നതെന്ന് സി.സി.ബി. അന്വേഷണത്തിൽ കണ്ടെത്തി. ബ്യൂട്ടി പാർലറുകളിലും പബ്ബുകളിലും യുവതികൾക്ക്…

Read More

സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് പ്രവീൺ സൂദിന് സാധ്യത 

ന്യൂഡൽഹി :സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തലപ്പത്തേക്ക് മൂന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ പരിഗണനയിൽ. പ്രവീൺ സൂദ് (ഡി.ജി.പി കർണാടക), സുധീർ സക്‌സേന (ഡി.ജി.പി മധ്യപ്രദേശ്), താജ് ഹാസൻ എന്നിവരെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. കർണാടകയിൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരേ കേസ് എടുത്തത് ശ്രദ്ധേയനായ 1986 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ് . പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവർ ചേർന്ന് ഉന്നത തല സമിതിയാണ് സി.ബി.ഐ ഡയറക്ടറെ നിർദ്ദേശിക്കുന്നത്. സി.ബി.ഐ ഡയറക്ടർ സുബോധ്…

Read More

പ്രധാന മന്ത്രിയ്ക്ക് കത്തയച്ച വിദ്യാർത്ഥി സി.ബി.ഐ കസ്റ്റഡിയിൽ 

ചെന്നൈ: തഞ്ചാവൂരില്‍ പ്രധാനമന്ത്രിക്ക് ഇ- മെയില്‍ അയച്ച ഗവേഷക വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ സി.ബി.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നെത്തിയ 11 അംഗ സി.ബി.ഐ സംഘം തഞ്ചാവൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയില്‍ ജൈവകൃഷിയില്‍ ഗവേഷണ വിദ്യാര്‍ഥിയായ വിക്ടര്‍ ജെയിംസ് രാജയെയാണ് കസ്റ്റഡിയിലെടുത്തതെന്ന് കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിക്കയച്ച കത്തിലെ ഉള്ളടക്കം സി.ബി.ഐ കേന്ദ്രങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read More

ശിവകുമാറിനെതിരായ കേസിൽ സി.ബി.ഐക്ക് തിരിച്ചടി, അന്വേഷണത്തിന് സ്റ്റേ

ബെംഗളൂരു: ഡി.കെ ശിവകുമാറിനെതിരായ കള്ളപ്പണക്കേസിൽ സി.ബി.ഐക്ക് തിരിച്ചടി. ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ഫെബ്രുവരി 24 വരെ ശിവകുമാറിനെതിരെ നടപടികൾ സ്വീകരിക്കുന്നതിനാണ് കോടതിയുടെ സ്റ്റേ. കേസിന്റെ പുരോഗതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 22ന് മുമ്പ് അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്ന് കർണാടക ഹൈക്കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യാനായി ഇഡി ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. ഇഡിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.

Read More

മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ സിബിഐ അന്വേഷണം

ബെംഗളൂരു: മംഗളൂരുവില്‍ എട്ടു വര്‍ഷം മുന്‍പ് മരിച്ച മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സിബിഐ അന്വേഷണം. പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ഥി രോഹിത് രാധാകൃഷ്ണനെ 2014ലാണ് മംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല എന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി തുടരന്വേഷണം സിബിഐയെ ഏല്‍പിച്ചത് . രോഹിത്തിന്റെ മരണത്തില്‍ ബെംഗളൂരു സിഐഡി നടത്തിയ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നു ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. ഇതിന്റെ പേരില്‍ സിഐഡി വിഭാഗത്തിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തുക…

Read More

ആകർ പട്ടേലിനോട്‌ സിബിഐ മേധാവി മാപ്പുപറയണം ; കോടതി

ന്യൂഡല്‍ഹി: ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ മുന്‍ മേധാവിയും എഴുത്തുകാരനുമായ ആകാര്‍ പട്ടേലിനോട് സി.ബി.ഐ ​ഡയറക്ടര്‍ മാപ്പ് പറയണമെന്ന് കോടതി. അമേരിക്കയിലേക്ക് പോകുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍. സി.ബി.ഐ ഉ​​ദ്യോഗസ്ഥരുടെ വീഴ്ച അംഗീകരിച്ച്‌ ഡയറക്ടര്‍ രേഖാമൂലം മാപ്പ് ചോദിക്കണമെന്നാണ് കോടതി ഉത്തരവ്. സി.ബി.ഐ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് പിന്‍വലിക്കണമെന്നും ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. സി.​ബി.ഐ ലുക്കൗട്ട് നോട്ടീസ് ചോദ്യം ചെയ്ത് ആകാര്‍ പട്ടേല്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി വിധി. ബുധനാഴ്ച പുലര്‍ച്ചെ അമേരിക്കയിലേക്ക് പോകാനെത്തിയ ആകാറിനെ ബെംഗളൂരു…

Read More

കൈക്കൂലി കേസിൽ എൻഎച്ച്എഐ റീജിയണൽ ഓഫീസർ ഉൾപ്പെടെ അഞ്ചുപേരെ സിബിഐ അറസ്റ്റ് ചെയ്തു

ബെംഗളൂരു : സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) വെള്ളിയാഴ്ച ബെംഗളൂരുവിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) റീജിയണൽ ഓഫീസറെയും ഭോപ്പാലിലെ ഹെഡ് ഓഫീസും ബെംഗളുരുവിലെ സൈറ്റ് ഓഫീസുമുള്ള ഒരു സ്വകാര്യ കമ്പനിയുടെ ജനറൽ മാനേജർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ, എജിഎം എന്നിവരുൾപ്പെടെ നാല് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. കൂടാതെ 20 ലക്ഷം രൂപയുടെ കൈക്കൂലി കേസിൽ ഒരു സ്വകാര്യ വ്യക്തിയെയും അറസ്റ്റ് ചെയ്തു. കേന്ദ്ര ഏജൻസി പറയുന്നതനുസരിച്ച്, എൻഎച്ച്എഐ, ബെംഗളൂരുവിലെ റീജിയണൽ ഓഫീസർ, എൻഎച്ച്എഐ കരാറുകാരിൽ നിന്ന് അവരുടെ കെട്ടിക്കിടക്കുന്ന ബില്ലുകൾ…

Read More

ചെങ്കല്ല് കടത്ത് കേസിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു

ബെംഗളൂരു : ചുവന്ന മണൽ കടത്തുമായി ബന്ധപ്പെട്ട് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്കും മറ്റ് രണ്ട് പേർക്കുമെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കേസെടുത്തു. എട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കുറ്റവും ചുമത്തിയാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരിക്കുന്നത്. ദേവനഹള്ളിയിലെ എയർ കാർഗോ കോംപ്ലക്‌സിലെ കസ്റ്റംസ് സൂപ്രണ്ട് വെങ്കിടേഷ് സി, അനന്തപത്മനാഭ റാവു കെ, കസ്റ്റംസ് ഇൻസ്‌പെക്ടർ രവീന്ദർ പവാർ, സതീഷ് കുമാർ ടി എന്നിവർക്ക് കള്ളക്കടത്ത് ബന്ധമുണ്ടെന്ന് സിബിഐ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

Read More
Click Here to Follow Us