സിബിഐ ആറാം ഭാഗം ഉടൻ 

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സിബിഐ സീരിസിലെ ആറാം ഭാഗം ഉടൻ എന്ന് റിപ്പോർട്ട്.

സംവിധായകന്‍ കെ.മധു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും കെ.മധു പറഞ്ഞു.

മസ്‌ക്കറ്റിലെ ‘ഹരിപ്പാട് കൂട്ടായ്മ’യുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ചിത്രത്തിന് ആറാം ഭാഗം എത്തുന്നത് സംബന്ധിച്ച് കെ. മധു വെളിപ്പെടുത്തിയത്.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

നേരത്തെ ചിത്രത്തിന്റെ അഞ്ചാം ഭാഗം റിലീസ് ചെയ്തിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല.

1988 ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സി ബി ഐ ഡയറിക്കുറിപ്പ്’ റിലീസ് ചെയ്തത്.

കെ. മധു സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് എസ് എന്‍ സ്വാമിയായിരുന്നു.

ഇതിന് പിന്നാലെ ‘ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ, സിബിഐ ദ ബ്രെയിന്‍ എന്നിവ റിലീസ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
[masterslider id="10"]

Related posts