മുംബൈ: 1000 കോടി രൂപയുടെ ഓൺലൈൻ പോൺസി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ ഗോവിന്ദയെ ഒഡീഷ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഉടൻ ചോദ്യം ചെയ്യും. നിലവിൽ കേസിൽ താരം പ്രതിയല്ലെന്നും തട്ടിപ്പിൽ പങ്കാളിയാണോ എന്ന കാര്യത്തിൽ സംശയമില്ലെന്നും ഐഒഡബ്ല്യൂ ഉദ്യോഗസ്ഥർ പറയുന്നു. ഗോവിന്ദയുടെ മൊഴിയിൽ നിന്ന് തട്ടിപ്പിനെക്കുറിച്ച് കൂടുതൽ സൂചനകൾ കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. സോളാർ ടെക്‌നോ അലയൻസ് എന്ന കമ്പനി, ക്രിപ്‌റ്റോകറൻസി നിക്ഷേപമെന്ന വ്യാജേന ഒരു ഓൺലൈൻ പോൺസി സ്കീം നടത്തിയിരുന്നു. രാജ്യത്തുടനീളമുള്ള 2 ലക്ഷത്തിലധികം ആളുകളിൽ നിന്ന് നിക്ഷേപം ശേഖരിക്കുകയും…
Read MoreTag: case
കേരളത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ ഉഡുപ്പിയിൽ നിന്ന് കണ്ടെത്തി
ബെംഗളൂരു : കണ്ണൂർ മട്ടന്നൂര്‍ വനിതാ ഹോമില്‍ നിന്ന് കാണാതായ അഞ്ച് പെൺകുട്ടികളെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വനിതാ ശിശുക്ഷേമ വകുപ്പിനുകീഴിലുള്ള വനിതാ ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായത്. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. സ്ഥാപന അധികൃതർ ചൊവ്വാഴ്‌ച രാവിലെ മട്ടന്നൂർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തിങ്കള്‍ രാത്രി ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കേരള പോലീസ് കർണാടക പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വൈകിട്ടോടെ ഉഡുപ്പി റെയിൽവേ സ്റ്റേഷൻ പരിസരത്ത്…
Read Moreവിദ്യാർത്ഥി വടിവാളുമായി കോളേജിലെത്തി അധ്യാപകനെ ഭീഷണിപ്പെടുത്തി
ബെംഗളൂരു: ക്ലാസിൽ കയറാത്തത് രക്ഷിതാക്കളെ അറിയിച്ച അധ്യാപകനെ വടിവാളുമായി കോളേജിലെത്തി ഭീഷണിപ്പെടുത്തി വിദ്യാർഥി. മണ്ഡ്യ ജി.ബി. നഗറിലെ സ്വകാര്യ കോളേജിലെ ഡിപ്ലോമ വിദ്യാർഥിയായ ഉദയ് ഗൗഡയാണ് വടിവാളുമായി ക്ലാസിലെത്തി അധ്യാപകനായ ചന്ദനെ ഭീഷണിപ്പെടുത്തിയത്. ഉദയ് ക്ലാസിൽ കയറുന്നില്ലെന്നും മറ്റുവിദ്യാർഥികൾക്ക് ബുദ്ധിമുട്ടാകുന്നെന്നും കഴിഞ്ഞദിവസം അധ്യാപകൻ രക്ഷിതാക്കളെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് രക്ഷിതാക്കൾ ഉദയ്‌യെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായാണ് ഇയാൾ വടിവാളുമായി ക്ലാസിലെത്തിയത്. മറ്റുവിദ്യാർഥികളുടെ മുന്നിൽ വെച്ചായിരുന്നു ഉദയ്‌യുടെ ഭീഷണി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മറ്റൊരധ്യാപകൻ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി കോളേജ് പരിസരത്തുനിന്ന് ഉദയ്‌യെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട്…
Read Moreഹണിട്രാപ്പിലൂടെ അറുപതുകാരനില്‍ നിന്നും 82 ലക്ഷം തട്ടിയെടുത്തു; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു: ഹണിട്രാപ്പില്‍ കുടുക്കി അറുപതുകാരനില്‍ നിന്നും 82 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. റീന അന്നമ്മ(40), സ്നേഹ(30), സ്നേഹയുടെ ഭര്‍ത്താവ് ലോകേഷ്(26) എന്നിവരാണ് പിടിയിലായത്. ബെംഗളുരു സ്വദേശിയായ മുൻ സര്‍ക്കാര്‍ ജീവനക്കാരനെയാണ് മൂവര്‍ സംഘം ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയത്. കുടുതല്‍ പണം ആവശ്യപ്പെട്ട് സംഘം ഭീഷണി തുടര്‍ന്നതോടെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരു സുഹൃത്ത് മുഖേനയാണ് പരാതിക്കാരൻ റീന അന്നമ്മയെ പരിചയപ്പെടുന്നത്. അന്നമ്മയ്ക്ക് പണത്തിന് ആവശ്യമുണ്ടെന്നും സഹായിക്കണമെന്നും സുഹൃത്ത് അറിയിച്ചു. തുടര്‍ന്ന് റീന വന്നു കണ്ടു.…
Read Moreകോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളി ദമ്പതിമാർ അറസ്റ്റിൽ
ബെംഗളൂരു: സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന കേസിൽ ദമ്പതിമാരെ കരുനാഗപ്പള്ളിയിൽ അറസ്റ്റ് ചെയ്തു. ബെംഗളൂരു മലയാളികളാണ് ദമ്പതികൾ. തൃശൂർ സ്വദേശികളായ സുബീഷ്, ശിൽപ്പ എന്നിവരാണ് കേരളാ പോലീസിന്റെ വലയിൽ ആയത്. 250 കോടിയോളം രൂപയാണ് ഇവർ തട്ടിപ്പ് നടത്തിയത്. സംസ്ഥാന പോലീസ് ഇവർക്ക് വേണ്ടി അന്വേഷണം നടത്തുമ്പോൾ ഇവർ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ദമ്പതിമാർ കേരളത്തിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരങ്ങൾ കർണാടക പോലീസ് കേരളാ പോലീസിനു കൈമാറുകയായിരുന്നു. സുബീഷും ശില്പയും ആഢംബര ജീവിതം നയിക്കുന്നവർ എന്നും സ്വകാര്യ ജറ്റുകൾ വരെ ഇവർ സഞ്ചാരത്തിനു ഉപയോഗിച്ചു…
Read Moreകോവിഡ് കാലത്ത് പ്രതിപക്ഷ നേതാക്കൾക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ തീരുമാനം
ബെംഗളൂരു : കോവിഡ്കാലത്ത് സർക്കാർ മാർഗനിർദേശം ലംഘിച്ച് പദയാത്രനടത്തിയതിന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, ഡി.കെ. സുരേഷ് എം.പി. എന്നിവർക്കെതിരേ രജിസ്റ്റർചെയ്ത ക്രിമിനൽ കേസുകൾ പിൻവലിക്കാൻ തീരുമാനം. വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്ത ഒമ്പത് കേസുകൾ പിൻവലിക്കും. കോൺഗ്രസ് ചീഫ് വിപ്പ് അശോക് പട്ടാൻ നൽകിയ അപേക്ഷ പരിഗണിച്ചാണിതെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. മേക്കേദാട്ടു അണക്കെട്ട് പദ്ധതി നടപ്പാക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് അന്നത്തെ ബി.ജെ.പി. സർക്കാരിനെതിരേയായിരുന്നു പദയാത്ര. 2022…
Read Moreതിരമാലയിൽ പെട്ട് പെൺകുട്ടികളെ കാണാതായി
ബെഗളൂരു: മടിക്കേരി ജില്ലയിലെ മാൽപെ കടലിൽ കനത്ത തിരമാലയിൽ പെട്ട് രണ്ട് കുട്ടികളെ കാണാതായി. മടിക്കേരി സ്വദേശികളായ മാന്യ, യശസ്വിൻ കാണാതായ ദൃശ്യങ്ങൾ. കഴിഞ്ഞ മൂന്ന് ദിവസമായി കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് മൽപെ കടലിൽ മുങ്ങിമരിച്ചത്. ഈ സമയം ആപത്ബാന്ധവ ഈശ്വർ മാൽപെയിൽ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. എന്നാൽ കടലിലെ കൂറ്റൻ തിരമാലകളിൽ പെട്ട് മാന്യ എന്ന യുവതി മരിച്ചു. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട യാഷവിനി ആദർശ് ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായ രണ്ടുപേരെ കുറിച്ച് മടിക്കേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
Read Moreപതിനേഴു ദിവസം മുൻപ് കേരളത്തിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ നഗരത്തിൽ നിന്നും കണ്ടെത്തി
ബെംഗളൂരു: പതിനേഴു ദിവസത്തിനു മുൻപ് കേരളത്തിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. നഗരത്തിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ഷെസിനെ രണ്ട് കെഎംസിസി പ്രവർത്തകർ കാണുകയായിരുന്നു. തുടർന്ന് ഫോട്ടോ എടുത്ത് വീട്ടിലേക്ക് അയച്ച് ഷെസിനാണെന്ന് സ്ഥിരീകരിച്ചു. ഷെസിനെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് രാത്രിയോടെ ഷെസിൻ നാട്ടിൽ എത്തും. കുട്ടി എങ്ങനെയാണ് ബംഗളൂരുവിൽ എത്തിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. നാട്ടിലേക്ക് എത്തിയതിനു ശേഷമാകും ഈ വിവരങ്ങൾ ചോദിച്ചറിയുക. ജൂലൈ 16 നാണ് കണ്ണൂർ കക്കാടുനിന്ന് ഷെസിനെ കാണാതാവുന്നത്. കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി പ്ലസ് വൺ വിദ്യാർത്ഥിയായ…
Read Moreബിബിഎംപി 500 കോടി രൂപയുടെ അഴിമതി നടത്തിയതായി ആരോപണം
ബെംഗളൂരു: ബിബിഎംപിയുടെ ഖരമാലിന്യ സംസ്‌കരണ വകുപ്പിൽ 500 കോടി രൂപയുടെ അഴിമതി നടന്നതായി ആം ആദ്മി പാർട്ടി ആരോപിച്ചു. ബിബിഎംപി 32,000 പൗരകർമ്മികൾക്ക് പ്രൊവിഡന്റ് ഫണ്ടും, എംപ്ലോയി സ്റ്റേറ്റ് ഇൻഷുറൻസും അനുവദിച്ചെങ്കിലും കരാറുകാർ തൊഴിലാളികളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചില്ലെന്ന് പാർട്ടി പറഞ്ഞു. 2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പരാമർശിച്ച് തൊഴിലാളികളുടെ ചെലവിൽ കരാറുകാർ സമ്പന്നരായെന്ന് എഎപി സംസ്ഥാന പ്രസിഡന്റ് മുക്യമന്ത്രി ചന്ദ്രു വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആർആർ നഗർ എന്ന ഒരു സോണിൽ മാത്രം 18,636 പൗരകർമ്മികളെ എൻറോൾ ചെയ്തതായി ബിബിഎംപി അവകാശപ്പെട്ടതിൽ അദ്ദേഹം…
Read Moreനടൻ വിനായകനെ പോലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഫെസ്ബുക്കിലൂടെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ നടൻ വിനായകനെ പോലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. എറണാകുളം ഡി.സി.സി. ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവയും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമടക്കം നാലു പേർ വിനായകനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. കൊച്ചി അസി.പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പിന്നീട് നോർത്ത് പോലീസിന് കൈമാറിയിരുന്നു. ഈ പരാതികളിലാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ നടനെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തെ അധിക്ഷേപിച്ച് വിനായകൻ ഫേസ്ബുക്ക്…
Read More