ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു : കോറമംഗലയിലും സമീപ പ്രദേശങ്ങളിലും ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശിയായ പ്രവീൺ (23) നെ ആണ് വിവേക്‌നഗർ പോലീസ് അറസ്റ്റുചെയ്തത്. ഇയാളിൽനിന്ന് 20 കിലോഗ്രാം കഞ്ചാവും ഏതാനും ലഹരിഗുളികളും കണ്ടെടുത്തു. ഓട്ടോറിക്ഷ വാടകയ്ക്കെടുത്ത് വിവിധയിടങ്ങളിൽ സഞ്ചരിച്ചായിരുന്നു ലഹരിവിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. തിരിച്ചറിയാതിരിക്കാൻ ബേക്കറിയിൽ പലഹാരങ്ങൾ പൊതിയുന്ന കവറുപയോഗിച്ച് ലഹരിവസ്തുക്കൾ പൊതിയുന്നതായിരുന്നു ഇയാളുടെ രീതി. പ്രവീണിന്റെ സ്ഥിരം ഉപഭോക്താവായ ഒരാൾ പിടിയിലായതോടെയാണ് ഇയാളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് താമസസ്ഥലത്തെത്തി അറസ്റ്റുചെയ്യുകയായിരുന്നു. പ്രവീണിന്റെ സാമ്പത്തിക ഇടപാടുകൾ…

Read More

നടൻ ഷിയാസിനെതിരെ യുവതി നൽകിയ പരാതിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കാസർകോട്: സിനിമാ ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ യുവതി നൽകിയ പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡനത്തിനിടെ ചെറുവത്തൂരിലെ ഹോട്ടൽ മുറിയിൽ വെച്ച്‌ ക്രൂരമായി മർദിച്ച്‌ എന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിൽ കാസർഗോഡ് ചന്തേര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷിയാസ് കരീമിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. തന്റെ കൈയ്യിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്ത് വിവാഹവാഗ്ദാനം നൽകി നിരന്തരം പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. 2021…

Read More

പീഡന പരാതിയിൽ നടൻ ഷിയാസ് കരീമിനെതിരെ കേസ് 

കാസർകോട്: മോഡലും അഭിനേതാവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ പോലീസ് കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ കാസർഗോഡ് ചന്തേര പോലീസ് കേസെടുത്തു. പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിറായ യുവതി നടനുമായി പരിചയപെടുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി ഹോട്ടലിൽ വെച്ച് പീഡിപ്പിക്കുകയും ആയിരുന്നെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.11 ലക്ഷത്തോളം രൂപ ഇയാൾ യുവതിയിൽ നിന്ന് തട്ടിയെടുത്തതായും പരാതിയുണ്ട്.കേസിന്റെ മറ്റ് വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയനായ ഷിയാസ് മിനിസ്‌ക്രീനിലു…

Read More

കോടികളുടെ ഓൺലൈൻ പോൺസി തട്ടിപ്പ്; നടൻ ഗോവിന്ദയെ ചോദ്യം ചെയ്യും 

മുംബൈ: 1000 കോടി രൂപയുടെ ഓൺലൈൻ പോൺസി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ ഗോവിന്ദയെ ഒഡീഷ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഉടൻ ചോദ്യം ചെയ്യും. നിലവിൽ കേസിൽ താരം പ്രതിയല്ലെന്നും തട്ടിപ്പിൽ പങ്കാളിയാണോ എന്ന കാര്യത്തിൽ സംശയമില്ലെന്നും ഐഒഡബ്ല്യൂ ഉദ്യോഗസ്ഥർ പറയുന്നു. ഗോവിന്ദയുടെ മൊഴിയിൽ നിന്ന് തട്ടിപ്പിനെക്കുറിച്ച് കൂടുതൽ സൂചനകൾ കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. സോളാർ ടെക്‌നോ അലയൻസ് എന്ന കമ്പനി, ക്രിപ്‌റ്റോകറൻസി നിക്ഷേപമെന്ന വ്യാജേന ഒരു ഓൺലൈൻ പോൺസി സ്കീം നടത്തിയിരുന്നു. രാജ്യത്തുടനീളമുള്ള 2 ലക്ഷത്തിലധികം ആളുകളിൽ നിന്ന് നിക്ഷേപം ശേഖരിക്കുകയും…

Read More

കേരളത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ ഉഡുപ്പിയിൽ നിന്ന് കണ്ടെത്തി 

ബെംഗളൂരു : കണ്ണൂർ മട്ടന്നൂര്‍ വനിതാ ഹോമില്‍ നിന്ന് കാണാതായ അഞ്ച് പെൺകുട്ടികളെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വനിതാ ശിശുക്ഷേമ വകുപ്പിനുകീഴിലുള്ള വനിതാ ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായത്. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. സ്ഥാപന അധികൃതർ ചൊവ്വാഴ്‌ച രാവിലെ മട്ടന്നൂർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തിങ്കള്‍ രാത്രി ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കേരള പോലീസ് കർണാടക പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വൈകിട്ടോടെ ഉഡുപ്പി റെയിൽവേ സ്റ്റേഷൻ പരിസരത്ത്…

Read More

വിദ്യാർത്ഥി വടിവാളുമായി കോളേജിലെത്തി അധ്യാപകനെ ഭീഷണിപ്പെടുത്തി

ബെംഗളൂരു: ക്ലാസിൽ കയറാത്തത് രക്ഷിതാക്കളെ അറിയിച്ച അധ്യാപകനെ വടിവാളുമായി കോളേജിലെത്തി ഭീഷണിപ്പെടുത്തി വിദ്യാർഥി. മണ്ഡ്യ ജി.ബി. നഗറിലെ സ്വകാര്യ കോളേജിലെ ഡിപ്ലോമ വിദ്യാർഥിയായ ഉദയ് ഗൗഡയാണ് വടിവാളുമായി ക്ലാസിലെത്തി അധ്യാപകനായ ചന്ദനെ ഭീഷണിപ്പെടുത്തിയത്. ഉദയ് ക്ലാസിൽ കയറുന്നില്ലെന്നും മറ്റുവിദ്യാർഥികൾക്ക് ബുദ്ധിമുട്ടാകുന്നെന്നും കഴിഞ്ഞദിവസം അധ്യാപകൻ രക്ഷിതാക്കളെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് രക്ഷിതാക്കൾ ഉദയ്‌യെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായാണ് ഇയാൾ വടിവാളുമായി ക്ലാസിലെത്തിയത്. മറ്റുവിദ്യാർഥികളുടെ മുന്നിൽ വെച്ചായിരുന്നു ഉദയ്‌യുടെ ഭീഷണി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മറ്റൊരധ്യാപകൻ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി കോളേജ് പരിസരത്തുനിന്ന് ഉദയ്‌യെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട്…

Read More

ഹണിട്രാപ്പിലൂടെ അറുപതുകാരനില്‍ നിന്നും 82 ലക്ഷം തട്ടിയെടുത്തു; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ 

ബെംഗളൂരു: ഹണിട്രാപ്പില്‍ കുടുക്കി അറുപതുകാരനില്‍ നിന്നും 82 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. റീന അന്നമ്മ(40), സ്നേഹ(30), സ്നേഹയുടെ ഭര്‍ത്താവ് ലോകേഷ്(26) എന്നിവരാണ് പിടിയിലായത്. ബെംഗളുരു സ്വദേശിയായ മുൻ സര്‍ക്കാര്‍ ജീവനക്കാരനെയാണ് മൂവര്‍ സംഘം ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയത്. കുടുതല്‍ പണം ആവശ്യപ്പെട്ട് സംഘം ഭീഷണി തുടര്‍ന്നതോടെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരു സുഹൃത്ത് മുഖേനയാണ് പരാതിക്കാരൻ റീന അന്നമ്മയെ പരിചയപ്പെടുന്നത്. അന്നമ്മയ്ക്ക് പണത്തിന് ആവശ്യമുണ്ടെന്നും സഹായിക്കണമെന്നും സുഹൃത്ത് അറിയിച്ചു. തുടര്‍ന്ന് റീന വന്നു കണ്ടു.…

Read More

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളി ദമ്പതിമാർ അറസ്റ്റിൽ

ബെംഗളൂരു: സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന കേസിൽ ദമ്പതിമാരെ കരുനാഗപ്പള്ളിയിൽ അറസ്റ്റ് ചെയ്തു. ബെംഗളൂരു മലയാളികളാണ് ദമ്പതികൾ. തൃശൂർ സ്വദേശികളായ സുബീഷ്, ശിൽപ്പ എന്നിവരാണ് കേരളാ പോലീസിന്റെ വലയിൽ ആയത്. 250 കോടിയോളം രൂപയാണ് ഇവർ തട്ടിപ്പ് നടത്തിയത്. സംസ്ഥാന പോലീസ് ഇവർക്ക് വേണ്ടി അന്വേഷണം നടത്തുമ്പോൾ ഇവർ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ദമ്പതിമാർ കേരളത്തിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരങ്ങൾ കർണാടക പോലീസ് കേരളാ പോലീസിനു കൈമാറുകയായിരുന്നു. സുബീഷും ശില്പയും ആഢംബര ജീവിതം നയിക്കുന്നവർ എന്നും സ്വകാര്യ ജറ്റുകൾ വരെ ഇവർ സഞ്ചാരത്തിനു ഉപയോഗിച്ചു…

Read More

കോവിഡ് കാലത്ത് പ്രതിപക്ഷ നേതാക്കൾക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ തീരുമാനം 

ബെംഗളൂരു : കോവിഡ്കാലത്ത് സർക്കാർ മാർഗനിർദേശം ലംഘിച്ച് പദയാത്രനടത്തിയതിന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, ഡി.കെ. സുരേഷ് എം.പി. എന്നിവർക്കെതിരേ രജിസ്റ്റർചെയ്ത ക്രിമിനൽ കേസുകൾ പിൻവലിക്കാൻ തീരുമാനം. വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്ത ഒമ്പത് കേസുകൾ പിൻവലിക്കും. കോൺഗ്രസ് ചീഫ് വിപ്പ് അശോക് പട്ടാൻ നൽകിയ അപേക്ഷ പരിഗണിച്ചാണിതെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. മേക്കേദാട്ടു അണക്കെട്ട് പദ്ധതി നടപ്പാക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് അന്നത്തെ ബി.ജെ.പി. സർക്കാരിനെതിരേയായിരുന്നു പദയാത്ര. 2022…

Read More

തിരമാലയിൽ പെട്ട് പെൺകുട്ടികളെ കാണാതായി 

ബെഗളൂരു: മടിക്കേരി ജില്ലയിലെ മാൽപെ കടലിൽ കനത്ത തിരമാലയിൽ പെട്ട് രണ്ട് കുട്ടികളെ കാണാതായി. മടിക്കേരി സ്വദേശികളായ മാന്യ, യശസ്വിൻ കാണാതായ ദൃശ്യങ്ങൾ. കഴിഞ്ഞ മൂന്ന് ദിവസമായി കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് മൽപെ കടലിൽ മുങ്ങിമരിച്ചത്. ഈ സമയം ആപത്ബാന്ധവ ഈശ്വർ മാൽപെയിൽ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. എന്നാൽ കടലിലെ കൂറ്റൻ തിരമാലകളിൽ പെട്ട് മാന്യ എന്ന യുവതി മരിച്ചു. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട യാഷവിനി ആദർശ് ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായ രണ്ടുപേരെ കുറിച്ച് മടിക്കേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Read More
Click Here to Follow Us