ബസ് അപകടത്തിൽ 19 വിദ്യാർത്ഥികൾക്കും 3 അധ്യാപകർക്കും പരിക്ക്

ബെംഗളൂരു: ദേശീയ പാതയിൽ ഹഗാരെയ്ക്ക് സമീപം സൂളദേവരഹള്ളിയിൽ ബുധനാഴ്ച കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 വിദ്യാർത്ഥികൾക്കും മൂന്ന് അധ്യാപകർക്കും പരിക്കേറ്റു.

ചന്നരായപട്ടണ ആദിചുഞ്ചനഗിരി പി.യു.കോളേജിലെ വിദ്യാർഥികൾ ഹളേബീഡിലേക്ക് വിനോദയാത്രക്ക് പോയി സ്വകാര്യ ബസിൽ മടങ്ങവെയായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ ബസ്, ഹാസൻ ഭാഗത്തുനിന്നും വരികയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് റോഡിൽ നിന്ന് തെന്നിമാറിയതായി പറയപ്പെടുന്നു.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

കൂട്ടിയിടിയിൽ സ്വകാര്യ ബസിലുണ്ടായിരുന്ന 19 വിദ്യാർത്ഥികൾക്കും മൂന്ന് അധ്യാപകർക്കും നിസാര പരിക്കേറ്റു. ഇവരെ ഹാസനിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഹളീബീഡ് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts