ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രയ്ക്ക് നിയന്ത്രണം വേണമെന്ന് ആവശ്യം

ബെംഗളൂരു: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് -19 കേസുകളുടെ വർദ്ധനവ് തുടരുന്ന സാഹചര്യത്തിൽ, ചൈന, യുഎസ്, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കർണാടക ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

സ്ഥിതി വഷളാകുന്ന സാഹചര്യത്തിൽ കോവിഡ് സാഹചര്യം നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും കർണാടക സർക്കാർ സ്വീകരിക്കുന്നുണ്ട്.

എന്നിരുന്നാലും, ഉയർന്ന കോവിഡ് കേസുകൾ ഉള്ള രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഇപ്പോഴും കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യയുമായുള്ള വീഡിയോ കോൺഫറൻസിൽ ആരോഗ്യമന്ത്രി ഡോ.കെ.സുധാകറും ഇക്കാര്യം വ്യക്തമാക്കിയതായി ഹെൽത്ത് കമ്മീഷണർ ഡി രൺദീപ് പറഞ്ഞു.

ഡിസംബർ 24 ന് വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രക്കാരുടെ റാൻഡം സ്ക്രീനിംഗ് പോലും സംസ്ഥാന സർക്കാർ ആരംഭിച്ചു. ഡിസംബർ 26 ന് 13 അന്താരാഷ്ട്ര യാത്രക്കാർക്ക് കോവിഡ് പോസിറ്റീവ് ആണ് കണ്ടെത്തിയത്.

യാത്രക്കാർക്കെല്ലാം നേരിയ രോഗലക്ഷണങ്ങളുണ്ടെന്നും അവർ വീട്ടിൽ ഐസൊലേഷനിലാണെന്നും രൺദീപ് പറഞ്ഞു. ഇവരുടെ പരിശോധനാ സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി അയച്ചു, ശനിയാഴ്ച റിപ്പോർട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതുവരെ യാത്രക്കാർ ഐസൊലേഷനിൽ ആയിരിക്കുമെന്നും . ജീനോമിക് സീക്വൻസിംഗ് റിപ്പോർട്ടുകൾ വന്നാൽ മാത്രമേ യാത്രക്കാർക്ക് അത്യധികം പകരുന്ന BF.7 വേരിയന്റ് ബാധിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കാൻ കഴിയൂ എന്ന് സാങ്കേതിക ഉപദേശക സമിതി (ടിഎസി) ചെയർമാൻ ഡോ എം കെ സുദർശൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us