രാത്രി 11 മണിക്ക് ശേഷം റോഡിലൂടെ നടക്കാൻ 3000 രൂപ കൈക്കൂലി; 2 പൊലീസുകാരെ പിരിച്ചുവിട്ടു

ബെംഗളൂരു: രാത്രി 11 മണിക് ശേഷം നഗരത്തിലൂടെ നടക്കുന്നത് നിയമ ലംഘനമാണെന്ന് പറഞ്ഞ് ദമ്പതികളെ തടഞ്ഞു നിർത്തി 1000 രൂപ കൈക്കൂലി വാങ്ങിയ 2 പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കി. സാംപിഗെ നഗർ പോലീസ് ഹെകോൺസ്റ്റബിൾ രാജേഷ് കോൺസ്റ്റബിൾ നാഗേഷ് എന്നിവരെയാണ് സർവീസിൽ നിന്നും പുറത്താക്കിയത്. കഴിഞ്ഞ ഡിസംബർ 8 നാണ് സംഭവം. ഒരു പാർട്ടി കഴിഞ്ഞ് മാന്യത ടെക് പാർക്കിന് പിന്നിലൂടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കാർത്തിക് പത്രി എന്നയാളെയും ഭാര്യയെയുമാണ് രാത്രി 12.30 ന് പെട്രോളിംഗ് സംഘത്തിന്റെ ഭാഗമായ ഇവർ തടഞ്ഞു…

Read More

പ്രസവത്തിനു കൈക്കൂലി, രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ

ബെംഗളൂരു: പ്രസവത്തിന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ രണ്ട് ഡോക്ടർക്ക് സസ്‌പെൻഷൻ. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ആരോഗ്യ വകുപ്പ് നടപടിയെടുത്തത്. രാമനഗര ബിദാദി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ശശികല, ഐശ്വര്യ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ശശികല സർക്കാർ ജീവനക്കാരിയും ഐശ്വര്യ നാഷനൽ ഹെൽത്ത് സർവിസ് പ്രകാരമുള്ള കരാർ ജീവനക്കാരിയുമാണ്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കണമെന്നും ഡോ. ശശികലയെ സസ്പെൻഷൻ ചെയ്ത് മണ്ഡ്യ നാഗമംഗല സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും ആരോഗ്യ വകുപ്പ് കമീഷണർ ഡി. റൺദീപ് ഞായറാഴ്ച ഇറക്കിയ അടിയന്തര ഉത്തരവിൽ…

Read More

സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങി മടുത്തു, ദയാവധം ആവശ്യപ്പെട്ട് ദമ്പതികൾ 

ബെംഗളൂരു: പാര്‍പ്പിടസമുച്ചയം നിര്‍മിക്കുന്നതിന് അനുമതിതേടി സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങി മടുത്ത ദമ്പതിമാര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി രാഷ്ട്രപതിക്കും ജില്ല അസിസ്റ്റന്‍റ് കമീഷണര്‍ക്കും ദയാവധം ആവശ്യപ്പെട്ട് കത്തയച്ചു. ശിവമൊഗ്ഗ സാഗര്‍ താലൂക്ക് സ്വദേശികളായ ശ്രീകാന്ത് നായിക്, ഭാര്യ സുജാത നായിക് എന്നിവരാണ് കത്തയച്ചത്. കെട്ടിടം നിര്‍മിക്കാനുള്ള അനുമതിക്ക് പഞ്ചായത്ത്, താലൂക്ക് ഓഫിസുകളിലെ രണ്ട് ഉദ്യോഗസ്ഥര്‍ അഞ്ചുലക്ഷവും 10 ലക്ഷവുംവീതം കൈക്കൂലി ആവശ്യപ്പെട്ടതായി കത്തില്‍ പറയുന്നു. കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ പദ്ധതി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും കത്തില്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ജില്ല അസിസ്റ്റന്‍റ്…

Read More

ആത്മഹത്യയ്ക്കായി അനുമതി തേടി പ്രധാന മന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കും കത്ത്

ബെംഗളൂരു: കരാര്‍ ബില്ലുകള്‍ പാസാക്കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെ പൊറുതിമുട്ടി ജീവനൊടുക്കാന്‍ പ്രധാന മന്ത്രിയില്‍നിന്നും രാഷ്ട്രപതിയില്‍നിന്നും അനുമതി തേടി കരാറുകാരന്റെ കത്ത്. കര്‍ണാടകയിലെ ഹുബ്ബള്ളി ശാന്തിനഗര്‍ സ്വദേശി എ. ബസവരാജ് ആണ് ജീവനൊടുക്കാന്‍ അനുമതിക്കായി കത്തയച്ചത്. താലൂക്ക് പഞ്ചായത്ത് ഓഫിസറുടെയും ഒരു എം.എല്‍.എയുടെയും പേര് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ് ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ക്കും കത്തയച്ചു. ചിക്കമകളൂരു ജില്ലയിലെ മുദിഗെരെ, കാഡുര്‍ ഗ്രാമപഞ്ചായത്തുകളില്‍ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ വിതരണം ചെയ്തതിന്റെ ബില്‍ പാസാക്കാന്‍ ഉദ്യോഗസ്ഥര്‍ കമീഷന്‍ ആവശ്യപ്പെടുന്നെന്നാണ്…

Read More

ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ എസ്ഐയും കോൺസ്റ്റബിളും പിടിയിൽ

BRIBE

ബെംഗളൂരു: ബെൻസൺ ടൗൺ സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് വനിതാ പോലീസ് സബ് ഇൻസ്‌പെക്ടറെയും ഒരു പോലീസ് കോൺസ്റ്റബിളിനെയും അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) വ്യാഴാഴ്ച പിടികൂടി. ബിബിഎംപി ഹെഡ് ഓഫീസിൽ സ്ഥിതി ചെയ്യുന്ന ബെംഗളൂരു മെട്രോപൊളിറ്റൻ ടാസ്‌ക് ഫോഴ്‌സ് (ബിഎംടിഎഫ്) ഓഫീസിലെ ബേബി വാലേക്കർ, ശ്രീനിവാസ് എന്നിവരാണ് പ്രതികൾ. 2019-ൽ, അഗരയിലെ സർവേ നമ്പർ 151/3-ൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ബിഎംടിഎഫ് പോലീസ് സ്റ്റേഷനിൽ ബെൻസൺ ടൗൺ നിവാസിക്കെതിരെ കേസെടുത്തിരുന്നു. നേരത്തെ ബിഎംടിഎഫിൽ സേവനമനുഷ്ഠിച്ച ഇൻസ്പെക്ടറാണ് കേസ് അന്വേഷിച്ച്…

Read More

കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഉദ്യോഗസ്ഥ പിടിയിൽ

ബെംഗളൂരു: വ്യവസായിയിൽ നിന്ന് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യനികുതി വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണറെ പിടികൂടിയതായി അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അറിയിച്ചു. ഒരു സുഹൃത്തുമായി സഹകരിച്ച് തുറക്കാൻ ശ്രമിച്ച പുതിയ സ്റ്റോറിന്റെ ജിഎസ്ടി സർട്ടിഫിക്കറ്റിനായി ഓൺലൈനായി അപേക്ഷിച്ച ഹാർഡ്‌വെയർ, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ബിസിനസുകാരനോട് ഇന്ദിരാനഗറിൽ ജോലി ചെയ്യുന്ന പ്രിയങ്ക ജിസി എന്ന ഉദ്യോഗസ്ഥയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഓൺലൈൻ അപേക്ഷയിൽ തെറ്റായ പിൻ കോഡാണ് വ്യവസായി നൽകിയിരുന്നത്. അപേക്ഷ പരിഗണിക്കാനും പിൻ കോഡ് ശരിയാക്കാനും സർട്ടിഫിക്കറ്റ് നൽകാനും 10,000 രൂപയാണ് പ്രിയങ്ക ആവശ്യപ്പെട്ടത്. കൽകെരെ…

Read More

കൈക്കൂലി കേസിൽ പ്രതിയായ പോലീസുകാരന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.

BRIBE

ബംഗളൂരു: കൈക്കൂലി കേസിൽ, കേസ് ഒത്തുതീർപ്പാക്കാൻ 12,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കുടുങ്ങിയ പോലീസ് കോൺസ്റ്റബിളിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ, തുംകുരു ജില്ലയിലെ ഗുബ്ബി ടൗണിലെ സിഎസ് പുര പൊലീസ് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിൾ നയാസ് അഹമ്മദ് ജിക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോയിൽ (എസിബി) കേസെടുത്തിരുന്നു. നവംബർ മൂന്നിന് കാർ വിട്ടുനൽകാൻ ചന്ദ്രണ്ണ എന്ന തിമ്മെഗൗഡയിൽ നിന്ന് ആരോപണവിധേയനായ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട മറ്റ് രണ്ട് പ്രതികളായ സബ് ഇൻസ്പെക്ടർ സോമശേഖർ, ഹെഡ് കോൺസ്റ്റബിൾ കേശവമൂർത്തി എന്നിവരെയും എസിബി…

Read More

ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി; സ്റ്റെനോഗ്രാഫറെ എസിബി അറസ്റ്റ് ചെയ്തു

BRIBE

ബെംഗളൂരു: മറ്റൊരു കൈക്കൂലി കേസിൽ മല്ലേശ്വരത്തെ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥയെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) പിടികൂടി. ബെസ്‌കോം കോൺട്രാക്ടേഴ്‌സ് അസോസിയേഷനിലെ അംഗം നൽകിയ പരാതിയെ തുടർന്നാണ് അതേ ഓഫീസിലെ സൂപ്രണ്ടിന്റെ പേരിൽ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് അതേ ഓഫീസിലെ സൂപ്രണ്ടിന്റെ പേരിൽ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ഉദ്യോഗസ്ഥയ്ക്കെതിരെ കേസ് എടുത്തത്. മീനാക്ഷി എന്ന ഉദ്യോഗസ്ഥയെയാണ് അറസ്റ്റ് ചെയ്തത്. കുറ്റാരോപിതയായ സ്റ്റെനോഗ്രാഫർ തിരഞ്ഞെടുപ്പ് ജോലികൾ ആരംഭിക്കാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായി എസിബി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ…

Read More

കൈക്കൂലി വാങ്ങി കേസൊതുക്കി; 7 പോലീസുകാർക്ക് സസ്പെൻഷൻ

ബെം​ഗളുരു; ലഹരി ഇടപാട് കേസൊതുക്കി തീർത്തത് കൈക്കൂലിവാങ്ങി, ഹുബ്ബള്ളി എപിഎംസി സ്റ്റേഷൻ ഇൻസ്പെക്ടർ വിശ്വനാഥ് ചൗ​ഗളെ ഉൾപ്പെടെ 7 പോലീസുകാർക്ക് സസ്പെൻഷൻ. 2 പേരിൽ നിന്ന് 1.5 കിലോ​ഗ്രാമോളം വരുന്ന കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് ഉന്നത പോലീസുകാർ ഉൾപ്പെടെ കൈക്കൂലി ആവശ്യപ്പട്ടത്. കേസ് ചുമത്താതിരിക്കാനായാണ് പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങി പോലീസുകാർ ഒത്തുകളിച്ചത്. സംഭവത്തിൽ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഡിപ്പാർട്ട്മെന്റ്തല അന്വേഷണത്തിന് ധാർവാഡ് പോലീസ് കമ്മീഷ്ണർ ലഭുറാം ഉത്തരവിട്ടു കഴിഞ്ഞു. ഡിസിപി കെ രാമരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Read More

കൈക്കൂലി; രണ്ട് ബിബിഎംപി ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളുരു: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ബിബിഎംപി ഉദ്യോഗസ്ഥർ പിടിയിലായി. അഴിമതി വിരുദ്ധ ബ്യൂറോയാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്. 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൗൺ പ്ലാനിങ് അസിസ്റ്റന്റ് ഡയറക്ടർ രംഗസ്വാമിയും, അസിസ്റ്റന്റ് എൻജിനീയർ ശ്രീനിവാസ ഗൗഡയുമാണ് കുടുങ്ങിയത്.

Read More
Click Here to Follow Us