കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഉദ്യോഗസ്ഥ പിടിയിൽ

ബെംഗളൂരു: വ്യവസായിയിൽ നിന്ന് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യനികുതി വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണറെ പിടികൂടിയതായി അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അറിയിച്ചു.

ഒരു സുഹൃത്തുമായി സഹകരിച്ച് തുറക്കാൻ ശ്രമിച്ച പുതിയ സ്റ്റോറിന്റെ ജിഎസ്ടി സർട്ടിഫിക്കറ്റിനായി ഓൺലൈനായി അപേക്ഷിച്ച ഹാർഡ്‌വെയർ, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ബിസിനസുകാരനോട് ഇന്ദിരാനഗറിൽ ജോലി ചെയ്യുന്ന പ്രിയങ്ക ജിസി എന്ന ഉദ്യോഗസ്ഥയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

ഓൺലൈൻ അപേക്ഷയിൽ തെറ്റായ പിൻ കോഡാണ് വ്യവസായി നൽകിയിരുന്നത്. അപേക്ഷ പരിഗണിക്കാനും പിൻ കോഡ് ശരിയാക്കാനും സർട്ടിഫിക്കറ്റ് നൽകാനും 10,000 രൂപയാണ് പ്രിയങ്ക ആവശ്യപ്പെട്ടത്. കൽകെരെ മഞ്ജുനാഥ് നഗർ സ്വദേശിയായ വ്യവസായി ആദ്യം പണം നൽകാൻ വിസമ്മതിച്ചെങ്കിലും ഉദ്യോഗസ്ഥ 10,000 ത്തിൽ നിന്നും വിലപേശി അത് 3000 രൂപയാക്കി കുറിക്കുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥ അറിയാതെ വ്യവസായി എസിബിയിൽ പരാതിപ്പെടുകയായിരുന്നു.

എസിബിയിലെ നിർദേശപ്രകാരം പ്രിയങ്കയുടെ ഓഫീസിലെത്തിയ വ്യവസായി ഉദ്യോഗസ്ഥയ്ക്ക് 3000 രൂപ നൽകി. എസിബി ഉദ്യോഗസ്ഥർ യുവതിയെ കയ്യോടെ പിടികൂടി പണം പിടിച്ചെടുത്തു. ഇവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തതായി എസിബി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
[masterslider id="10"]

Related posts