ബെംഗളൂരു : തലശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തി. ഏകദേശം 18–19 വയസ്സുള്ള യുവതിയുടെ മൃതദേഹം ആണ് മടക്കിക്കൂട്ടി പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്പേട്ട പോലീസ് അന്വേഷണം തുടങ്ങി. മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ റോഡിനു സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നു ബെംഗളൂരുവിലേക്ക് വരുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയിലാണു മാക്കൂട്ടം ചുരം. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ്…
Read MoreTag: BORDER
നിപ്പ: കേരള അതിർത്തിയിൽ പരിശോധന ശക്തമാക്കി കർണാടകയും തമിഴ്നാടും
ബെംഗളൂരു : കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്നസ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കി കർണാടകവും തമിഴ്നാടും. സംസ്ഥാന അതിർത്തിപങ്കിടുന്ന ചാമരാജ്നഗർ, കുടക്, മൈസൂരു, ദക്ഷിണ കന്നഡ ജില്ലകളിലാണ് നിരീക്ഷണം ശക്തമാക്കിയത്. അടുത്തിടെ കോഴിക്കോട് സന്ദർശിക്കുകയും നിപ രോഗിയുമായി നേരിട്ട് ബന്ധം പുലർത്തുകയുംചെയ്ത പനിയുള്ള വ്യക്തികളുടെ സാംപിൾ പരിശോധനയ്ക്കായി ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചു. ചാമരാജ്നഗർ, കുടക്, മൈസൂരു, ദക്ഷിണ കന്നഡ ജില്ലകളിലെ ആരോഗ്യ ഉദ്യോഗസ്ഥരുമായി സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഓൺലൈൻയോഗം ചേർന്ന്…
Read Moreകർണാടക – മഹാരാഷ്ട്ര അതിർത്തി തർക്കത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം; ആദിത്യ താക്കറെ
മുംബൈ :മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി പ്രശ്നത്തെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ മൗനത്തിലാണെന്നും ഇനി മൗനം വെടിയുമെന്നു തോന്നുന്നില്ലെന്നും ആദിത്യ താക്കറെ. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്ക് ഇതിനെ കുറിച്ച് സംസാരിക്കാന്‍ ഭയമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, അല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഒന്നും പറയാത്തതെന്നും ആദിത്യ താക്കറെ ചോദിച്ചു.
Read Moreഅതിർത്തി തർക്കം, സംസ്ഥാനങ്ങൾക്കിടയിലെ 300 ലധികം ബസുകൾ സർവീസ് നിർത്തി
ബെംഗളൂരു:കർണാടകയുടെയും മഹാരാഷ്ട്രയുടെയും ഇടയിൽ സർവീസ് നടത്തുന്ന 300ലധികം ബസുകൾ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) താത്കാലികമായി നിർത്തിവച്ചു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്നാണ് നടപടി. മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബെലഗാവി സിറ്റി സെൻട്രൽ ബസ് സ്റ്റാൻഡിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ബസുകളിൽ മറാത്ത മഹാസംഘം അംഗങ്ങൾ ‘ജയ് മഹാരാഷ്ട്ര’ സന്ദേശങ്ങൾ എഴുതിച്ചേർത്തു. കർണാടകയും മഹാരാഷ്ട്രയും തമ്മിൽ കഴിഞ്ഞ…
Read Moreമഹാരാഷ്ട്ര – കർണാടക തർക്കം പരിഹരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്; മന്ത്രി ശംഭുരാജ്
മുംബൈ : മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി ശംഭുരാജ് ദേശായി. അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് പൂര്‍ണ്ണ അവകാശം ലഭിക്കും. കര്‍ണാടക അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ചന്ദ്രകാന്ത് പാട്ടീലിനെയും എന്നെയും ആണ് നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തറിയാന്‍ കഴിയുമെന്നും ഇപ്പോള്‍ അതിനെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreമുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് മറുപടിയുമായി മഹാരാഷ്ട്ര
മുംബൈ : മഹാരാഷ്ട്രയിലെ ജാത് താലൂക്കിലെ കന്നഡ സംസാരിക്കുന്നവരുടെ ഗ്രാമങ്ങള്‍ കര്‍ണാടകയില്‍ ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് മറുപടി നല്കി മറാത്താ നേതാക്കള്‍. മഹാരാഷ്ട്രയിലെ ഒരു ഗ്രാമം പോലും മറ്റൊരു സംസ്ഥാനത്തിനും വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ ജാത് താലൂക്ക് കര്‍ണാടകയില്‍ ലയിപ്പിക്കണമെന്ന് 2012-ല്‍ പ്രദേശവാസികള്‍ പ്രമേയം പാസാക്കിയിരുന്നു. കുടിവെള്ള സൗകര്യങ്ങളിലെ അപര്യാപ്തതയടക്കം ചൂണ്ടിക്കാട്ടിയാണ് കന്നഡ ജനവിഭാഗത്തിന് ഭൂരിപക്ഷമുള്ള ഗ്രാമങ്ങള്‍ പ്രമേയം കൊണ്ടുവന്നത്. ഈ നീക്കം നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം ബൊമ്മെ പ്രഖ്യാപിച്ചതാണ് മഹാരാഷ്ട്ര…
Read Moreകർണാടക – മഹാരാഷ്ട്ര അതിർത്തി തർക്കം പുതിയ തലത്തിലേക്ക്
ബെംഗളൂരു: കര്‍ണാടക-മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പുതിയ തലത്തിലേക്ക്. നിയമനടപടികള്‍ ഏകോപിപ്പിക്കാന്‍ രണ്ടു മന്ത്രിമാരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ നിയോഗിച്ചതോടെയാണ് ഇത്. ചന്ദ്രകാന്ത് പാട്ടീല്‍, ശംഭുരാജ് ദേശായി എന്നിവരെയാണ് നിയോഗിച്ചത്. 1960ല്‍ മഹാരാഷ്ട്ര സ്ഥാപിതമായതു മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെളഗാവി (ബെല്‍ഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം നിലനിൽക്കുന്നുണ്ട്. ബെളഗാവിയില്‍ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്നവരാണ്. മുതിര്‍ന്ന അഭിഭാഷകനായ വൈദ്യനാഥന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര സുപ്രീംകോടതിയില്‍ കേസ് നടത്തുന്നുണ്ട്. ബെളഗാവിയെ മഹാരാഷ്ട്രയുടെ ഭാഗമാക്കുന്നതില്‍ ബാല്‍ താക്കറെ തന്നെ മുന്നിലുണ്ടായിരുന്നുവെന്നും ഇതിനായുള്ള…
Read Moreകർണാടക അതിർത്തിയിലെ തൂക്കുവേലി നിർമാണം അടുത്ത മാസം പൂർത്തിയാകും
ബെംഗളൂരു: മലയോരങ്ങളിലെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ പയ്യാവൂര്‍ പഞ്ചായത്തിന്റെ കര്‍ണാടക അതിര്‍ത്തിയില്‍ ഒരുക്കുന്ന തൂക്കുവേലി നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാകും. ജില്ല-ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് പദ്ധതി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യത്തെ തൂക്കുവേലിയാണിത്. ജില്ല പഞ്ചായത്ത് 40 ലക്ഷവും പയ്യാവൂര്‍ പഞ്ചായത്ത് 35 ലക്ഷവും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷവുമാണ് ഇതിനായി അനുവദിച്ചത്. ശാന്തിനഗറിലെ ആനപ്പാറ മുതല്‍ വഞ്ചിയം വരെ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന 16 കിലോമീറ്റര്‍ ഭാഗത്താണ് 80 ലക്ഷം രൂപ ചെലവില്‍ സൗരോര്‍ജ തൂക്കുവേലികള്‍ നിര്‍മിക്കുന്നത്. തൂക്കുവേലിനിര്‍മാണം പൂര്‍ത്തിയായാല്‍…
Read Moreലഹരി കടത്ത്, അതിർത്തിയിൽ പരിശോധന ശക്തം
സുൽത്താൻ ബത്തേരി : ഓണത്തോടനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കള്‍ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ എക്സൈസ് പോലീസും ഡാന്‍സാഫ് ഫോറസ്റ്റുമായി ചേര്‍ന്ന് പരിശോധന ശക്തമാക്കി. 10 ഗ്രാം കഞ്ചാവും 0.4 ഗ്രാം എം.ഡി.എം.എയും പിടികൂടി. കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന് കോഴിക്കോട് കൊടിയത്തുര്‍ സ്വദേശി ഉറവിങ്കല്‍ വീട്ടില്‍ സിറാജുദ്ദീന് എം.ഡി.എം.എ കൈവശം വെച്ച കുറ്റത്തിന് കോഴിക്കോട് കിനാലൂര്‍ സ്വദേശി കുളത്തുവയല്‍ വീട്ടില്‍ കെ.വി അജ്മല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് ഡോഗ് സ്ക്വാഡിന്റെ സഹായത്താലായിരുന്നു പരിശോധന.…
Read Moreകേരള അതിർത്തിയിൽ സിസിടിവി ക്യാമറകൾ, 55 റോഡുകളിൽ കർശന നിരീക്ഷണത്തിനൊരുങ്ങി കർണാടക
ബെംഗളൂരു: കേരള അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റുകളിലെ പ്രധാന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിജി, ഐജിപി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. എല്ലാ സെന്‍സിറ്റീവായ സ്ഥലങ്ങളിലും താല്‍ക്കാലിക പോലീസ് ക്യാമ്പുകള്‍ തുറക്കും. പോലീസ് സേനയില്‍ ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളും നികത്തുകയും രാത്രികാല പട്രോളിംഗ് ശക്തമാക്കുകയും ചെയ്യും. ദക്ഷിണ കന്നഡ ജില്ലയിലേക്ക് മറ്റൊരു കെഎസ്ആര്‍പി ബറ്റാലിയനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പ്രത്യേക പോലീസ് നടപടികള്‍…
Read More