കശാപ്പിനായി  കൊണ്ട് വന്ന 18 ഒട്ടകങ്ങളെ പിടിക്കൂടി

ബെംഗളൂരു: നഗരത്തിലേക്ക് കശാപ്പിനായി എത്തിച്ച 18 ഒട്ടകങ്ങളെ ഹൊസൂർ അതിർത്തിയിൽ നിന്ന് പോലീസ്  പിടികൂടി. രാജസ്ഥാനിൽ നിന്നുമാണ് ഇവയെ കൊണ്ട് വന്നത്. ഒട്ടകങ്ങളുടെ കശാപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും ഉത്സവ സീസണുകളിൽ വിൽപനയ്ക്കായി ഒട്ടകങ്ങളെ നഗരത്തിലേക്ക് എത്തിക്കുന്നത് വ്യാപകമായി തുടരുന്നുണ്ട്. 

Read More

കഞ്ചാവ് കടത്തുകാരുടെ താവളമായി വയനാട് 

വയനാട് : കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലക്ക് വയനാട് മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ടത്താവളമായി മാറുകയാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് കടത്തുന്ന കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി കടത്തു സംഘങ്ങള്‍ തമ്പടിക്കുന്നത് വയനാട് ആണ്. ഏറ്റവുമൊടുവില്‍ ഒന്നര കിലോക്കടുത്ത് കഞ്ചാവുമായി കാര്‍ യാത്രക്കാരനായ യുവാവ് അറസ്റ്റിലായിരിക്കുകയാണ്. ബൈക്കും കാറും മുതല്‍ ചരക്കുവാഹനങ്ങള്‍ വരെ മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുകയാണ് ലഹരി മാഫിയ. മുണ്ടേരി, മണിയന്‍കോട് ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവുമായി യുവാവ്…

Read More

നിയമലംഘകരെ കണ്ടെത്തുന്നതിന് ANPR ക്യാമറ സംവിധാനം സ്വീകരിച്ച് കൂടുതൽ സംസ്ഥാനങ്ങൾ 

ചെന്നൈ: നിയമലംഘകരെ കണ്ടെത്തുന്നതിന് വെല്ലൂരിലെ ജില്ലാ അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ സ്ഥാപിച്ചു. പൊലീസ് സൂപ്രണ്ട് (എസ്പി) എസ് രാജേഷ് കണ്ണന്റെ നിർദേശപ്രകാരമാണ് നടപടി. ക്രിസ്റ്റ്യൻപേട്ട്, മുത്തരശിക്കുപ്പം, പാതിരപ്പള്ളി, സൈനഗുണ്ട, പരത്തരാമി എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ രണ്ട് എഎൻപിആർ ക്യാമറകൾ വീതമുണ്ടാകുമെന്നും എസ്പി അറിയിച്ചു. ഈ ക്യാമറകൾ നമ്പർ പ്ലേറ്റുകൾ ക്യാപ്‌ചർ ചെയ്യുകയും സിസ്റ്റത്തിലേക്ക് ഡാറ്റ നൽകുകയും വിശകലനം ചെയ്യുകയും ചെയ്യും. മണൽ കടത്താനും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്താനും ക്രിമിനലുകൾ ഉപയോഗിക്കുന്ന മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്താനും…

Read More
Click Here to Follow Us