ബെംഗളൂരു: പാര്‍ട്ടി വിട്ട ജഗദീഷ് ഷെട്ടാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ നേതാവ് ജെ.പി നഡ്ഡയും വലിയ പദവി വാഗ്ദാനം ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പാര്‍ട്ടിയില്‍ വലിയ പ്രാധാന്യമുള്ള മുതിര്‍ന്ന നേതാവാണ് ജഗദീഷ് ഷെട്ടാര്‍. ഡല്‍ഹിയില്‍ നദ്ദയും അമിത് ഷായും ഷെട്ടാര്‍ക്ക് വലിയ പദവി വാഗ്ദാനം ചെയ്തിരുന്നു. അദ്ദേഹം പാര്‍ട്ടിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എല്ലാം നല്ലതായി പര്യവസാനിക്കുമായിരുന്നു.’-ബസവരാജ് ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു.
Read MoreTag: bomme
മുഖ്യമന്ത്രി സഞ്ചരിച്ച ഹെലിപാഡിന് സമീപം തീ പിടിത്തം
ബെംഗളുരു:മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സഞ്ചരിച്ച ഹെലിപാഡിന് സമീപം തീ പിടിത്തം. ഉഡുപ്പിയിലെ ഹെലിപാഡിന് സമീപം ചെറിയ തീപിടുത്തമാണെന്ന് പോലീസ് അറിയിച്ചു. മുഖ്യമന്ത്രി ബൊമ്മെ ഹെലികോപ്റ്റർ ഇറങ്ങിയ ഉടുപ്പിയിലെ താൽക്കാലിക തുറന്ന മൈതാനത്താണ് സംഭവം. സംഭവത്തിന് ശേഷം മുഖ്യമന്ത്രി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. റോട്ടറുകളുടെ മർദ്ദം മൂലമാണ് പുക വന്നതെന്നും തുടർന്ന് ഹെലികോപ്റ്റർ ലാൻഡ് ചെയ്ത സ്ഥലത്ത് നിന്ന് 300 മീറ്റർ ചുറ്റളവിൽ തീ പടർന്നുവെന്നും പോലീസ് പറഞ്ഞു. തീപിടിത്തം നിസ്സാരമാണെന്നും പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreമുഖ്യമന്ത്രിയുടെ കാറിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന
ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ കാറില്‍ പരിശോധന .തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ളൈയിങ് സ്ക്വാഡാണ് ബൊമ്മെയുടെ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയത്. ദൊഡ്ഡബല്ലപൂരിലെ ശ്രീ സുബ്രമണ്യ ക്ഷേത്രത്തില്‍ വന്നതായിരുന്നു ബൊമ്മെ . എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഫ്ളൈയിങ് സ്ക്വാഡ് പരിശോധന നടത്തുകയായിരുന്നു. പരിശോനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Read Moreഅധികാരം നിലനിർത്തും ; ബിജെപി
ബെംഗളൂരു: വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഞങ്ങള്‍ വളരെ വഴിത്തിരിവായ ഒരു തീരുമാനമെടുത്തിട്ടുണ്ട്. അതുവഴി കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് തകരും. ഇതു മുന്നില്‍ക്കണ്ടാണ് തരംതാണ ആരോപണങ്ങളുമായി അവര്‍ രംഗത്തുവന്നിരിക്കുന്നതെന്നും ബൊമ്മെ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകാന്‍ വേണ്ടിയാണ് പട്ടികജാതിയില്‍ ആഭ്യന്തര സംവരണം കൊണ്ടുവന്നത്. ഇതേക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ബിജെപിസര്‍ക്കാര്‍ അഴിമതിയൊന്നും നടത്തിയിട്ടില്ല. കോണ്‍ഗ്രസാണ് അഴിമതി നടത്തിയത്. പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ശുഭാപ്തിവിശ്വാസമുണ്ട്. സംസ്ഥാനത്തിന്റെ വികസനമാണ് തങ്ങളുടെ പ്രധാന അജന്‍ഡയെന്നും ബൊമ്മെ വ്യക്തമാക്കി.
Read Moreബിജെപി സ്ഥാനാർഥി പട്ടിക വിജ്ഞാപനത്തിന് ശേഷം; മുഖ്യമന്ത്രി
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് വിജ്ഞാപനത്തിനുശേഷം പ്രഖ്യാപിക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും പ്രതിനിധ്യം ഉറപ്പാക്കിയാകും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുശേഷം മാത്രമാണ് പാര്‍ട്ടി എല്ലായിപ്പോഴും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. അതുതന്നെ പിന്തുടരും. പിന്നോക്ക ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. ഇവര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ 30 വര്‍ഷമായി നിലനില്ക്കുന്നു. എന്നാല്‍ തെറ്റായ വാഗ്ദാനങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് ഇതുവരെ പിന്നോക്കകാര്‍ക്ക് നല്‍കിയത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കാന് കര്‍ണാടക സര്‍ക്കാര്‍ പഠനം നടത്തുന്നതിന് മന്ത്രിസഭ…
Read Moreതെരഞ്ഞെടുപ്പിന് മുൻപ് വിവിധ സംവരണങ്ങളിൽ കൈവച്ച് സർക്കാർ
ബെംഗളൂരു: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്ത് മുസ്ലിം സംവരണത്തില്‍ കൈവച്ച് ബസവരാജ് ബൊമ്മെ സര്‍ക്കാര്‍. മുസ്ലിങ്ങള്‍ക്കായുള്ള നാല് ശതമാനം സംവരണമാണ് റദ്ദാക്കിയത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന സംവരണമാണ് എടുത്തുകളഞ്ഞത്. ഇതോടെ ഒ ബി സി വിഭാഗം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ വിഭാഗത്തിലേക്ക് നീക്കപ്പെട്ടു. അതേസമയം, ആകെ സംവരണത്തില്‍ സര്‍ക്കാര്‍ ആറ് ശതമാനം വര്‍ധന വരുത്തി. 50ല്‍ നിന്ന് 56ലേക്കാണ് മൊത്തത്തിലുള്ള സംവരണം ഉയര്‍ത്തിയത്.
Read Moreസുമലത ബിജെപിയില്‍ ചേര്‍ന്നേക്കും, ചർച്ചകൾ നടന്നു ; മുഖ്യമന്ത്രി
ബെംഗളൂരു : നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ സുമലത ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുമായി നിരവധി തവണ ചര്‍ച്ച നടത്തിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.. സുമലത തീരുമാനം ഇന്ന് പരസ്യമാക്കും. ഇന്നലെ അവര്‍ ജെ.പി. നദ്ദയെ കണ്ടിരുന്നു. ഇതിനോടകം തന്നെ പലവട്ടം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. തന്റെ അന്തിമ തീരുമാനത്തെ കുറിച്ച് ഇന്ന് പറയുമെന്നും ബൊമ്മെ പറഞ്ഞു. കൂടാതെ ഖനന വ്യവസായിയും മുന്‍ മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡി ബിജെപിയില്‍ ചേരാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ റെഡ്ഡിക്ക് ബിജെപിയുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നും അദ്ദേഹം…
Read Moreമുഖ്യമന്ത്രി എത്താൻ വൈകി, വേദി വിട്ട് ടെന്നീസ് താരം
ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പരിപാടിക്ക് കൃത്യസമയത്ത് എത്താത്തതില്‍ പ്രതിഷേധിച്ച് വേദി വിട്ട് സ്വീഡിഷ് ടെന്നീസ് താരം ബ്യോണ്‍ ബോര്‍ഗ്. മുഖ്യമന്ത്രിക്കുവേണ്ടി രണ്ടു പ്രാവശ്യം സമയം മാറ്റി നിശ്ചയിച്ചതാണ്. തുടര്‍ന്നും മുഖ്യമന്ത്രി കൃത്യസമയത്ത് എത്താത്തതിനാലാണ് ബ്യോണ്‍ ബോര്‍ഗ് വേദി വിട്ടത്. കര്‍ണാടക ടെന്നീസ് അസോസിയേഷനാണ് ഇന്ത്യന്‍ സ്പോര്‍ട്സ് താരമായ വിജയ് അമൃത് രാജും ബ്യോണ്‍ ബോര്‍ഗും പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങ് തുടങ്ങേണ്ട സമയം കഴിഞ്ഞ് ഒന്നരമണിക്കൂര്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എത്തിയില്ല. രാവിലെ 9.30ന്…
Read Moreമുഖ്യമന്ത്രിയുടെ അവകാശവാദത്തെ ട്രോളി സോഷ്യൽ മീഡിയ
ബെംഗളൂരു: പുതുതായി നിർമ്മിച്ച ബെംഗളൂരു- മൈസുരു എക്സ്പ്രസ്സ് പത്തുവരി പാതയാണെന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അവകാശവാദത്തെ ട്രോളി സോഷ്യൽ മീഡിയ. നാലുവരി മാഞ്ഞുപോയോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. പുതിയ എക്സ്പ്രസ്സ് വേക്ക് അടിയിലൂടെ വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിൻ കടന്നുപോകുന്ന ആകാശ ദൃശ്യം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച്, അതിന് അടിക്കുറിപ്പ് നൽകിയതാണ് പരിഹാസത്തിന് കാരണമായത്. പത്ത് വരി ബെംഗളൂരു- മൈസൂർ എക്സ്പ്രസ്സ്, തൊട്ടടുത്ത് വന്ദേഭാരത് എക്സ്പ്രസ്സും, എന്തൊരു കാഴ്ച എന്ന് തുടങ്ങുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. കർണാടകയിലെ ലോകോത്തര പശ്ചാത്തല സൗകര്യവും അഭൂതപൂർവ വളർച്ചയുമാണ് ഈ…
Read Moreഅപ്പർ ഭദ്ര പദ്ധതിയ്ക്ക് ബജറ്റിൽ 5300 കോടി ; പ്രധാന മന്ത്രിയ്ക്ക് നന്ദി അറിയിച്ചു മുഖ്യമന്ത്രി
ബംഗളൂരു: കർണാടകയിലെ അപ്പർ ഭദ്ര പദ്ധതിക്കായി ബജറ്റിൽ തുക അനുവദിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. 5,300 കോടി രൂപയുടെ പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. വരൾച്ച സാരമായി ബാധിച്ച കർണാടകയ്ക്ക് ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം. വരൾച്ച ബാധിച്ച പ്രദേശങ്ങളിലേക്ക് കുടിവെളളവും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനുമാണ് അപ്പർ ഭദ്ര ജലസേചന പദ്ധതിവഴി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ നിരവധി പ്രദേശങ്ങൾക്ക് പദ്ധതി പ്രയോജനമാകും. അപ്പർ ഭദ്ര പദ്ധതി യാഥാർത്ഥ്യമായാൽ മദ്ധ്യ കർണാടകയിലെ നിരവധി പ്രദേശങ്ങൾക്ക് പ്രയോജനകരമാകും. 2.25 ലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചനം നടത്തുന്നതാണ് പദ്ധതി. ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, തുംകുരു തുടങ്ങിയ…
Read More