മൈസൂർ റോഡ്-കെങ്കേരി മെട്രോയുടെ ഒന്നാം ദിവസം 7,500 പേർ യാത്ര ചെയ്തു.

ബെംഗളൂരു: മൈസൂരു റോഡ്–കെങ്കേരി മെട്രോ ലൈനിന്റെ വാണിജ്യ പ്രവർത്തനങ്ങളുടെ ആദ്യ ദിവസമായ തിങ്കളാഴ്ച ഏകദേശം 7,500 പേർ ഈ ലൈനിൽ സഞ്ചരിച്ചു. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (ബിഎംആർസിഎൽ) ഉദ്യോഗസ്ഥർ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, പുതിയ മെട്രോ സ്റ്റേഷനുകളിൽ നിന്ന് 7,476 പേർ പുറത്തിറങ്ങി, മൊത്തം പ്രതിദിന യാത്രക്കാരുടെ എണ്ണം 1.83 ലക്ഷമായി. അതേസമയം, സ്മാർട്ട് കാർഡുകൾ റീചാർജ് ചെയ്യുന്നതിലെ കാലതാമസം ആദ്യ ദിവസം പ്രവർത്തനത്തെ ബാധിച്ചു. “ക്യൂആർ കോഡ് പേയ്മെന്റ് മോഡിനെ പിന്തുണയ്ക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യ സ്വീകരിച്ചതു മൂലം റീചാർജ് ചെയ്യുന്ന സമയത്ത് പ്രശ്നങ്ങൾ പരിഹരിക്കേണ്ട ചില പ്രശ്നങ്ങൾ…

Read More

നമ്മ മെട്രോയുടെ മൈസൂരു റോഡ്-കെങ്കേരി പാത ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ വിപുലീകരിച്ച പർപ്പിൾ ലൈൻ, മൈസൂരു റോഡ്–കെങ്കേരി പാത ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. 7.53 കിലോമീറ്റർ ദൈർഘ്യമുള്ള പാത കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ്പുരിയും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചേർന്ന് ഉദ്ഘാടനം ചെയ്തു. നമ്മ മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴിലുള്ള ഈ ലൈനിൽ നായണ്ടനഹള്ളി, ആർ ആർ നഗർ, ജ്ഞാനഭാരതി, പട്ടങ്കെരെ, കെംഗേരി ബസ് ടെർമിനൽ, കെംഗേരി എന്നിങ്ങനെ ആറ് സ്റ്റേഷനുകളാണ് ഉള്ളത്. 75,000 ആളുകൾ ഈ ലൈനിൽ യാത്ര ചെയ്യുമെന്നാണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്(ബിഎംആർസിഎൽ) കണക്കാക്കുന്നത്. …

Read More

ഔട്ടർ റിങ് റോഡിൽ ട്രാഫിക് ബ്ലോക്കുകൾ കൂടാൻ സാധ്യത; ഐ.ടി കമ്പനികളോട് വർക്ക് ഫ്രം ഹോം തുടരാൻ കർണാടക സർക്കാർ

ബെംഗളൂരു: ഔട്ടർ റിംഗ് റോഡിൽ മെട്രോ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ, സംസ്ഥാന സർക്കാർ ഈ ഭാഗത്ത് സ്ഥിതിചെയ്യുന്ന എല്ലാ ഐ ടി പാർക്കുകളോടും സ്ഥാപനങ്ങളോടും അടുത്ത വർഷം ഡിസംബർ വരെ വർക്ക് ഫ്രം ഹോം നൽകാനും അതോടൊപ്പം നിലവിൽ വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്ക് കാലാവധി നീട്ടാനും അഭ്യർത്ഥിച്ചു. ഒന്നര ലക്ഷത്തിലധികം ഐടി പ്രൊഫഷണലുകൽ ജോലി ചെയ്യുന്ന എണ്ണൂറോളം കമ്പനികൾ സ്ഥിതി ചെയ്യുന്ന ഔട്ടർ റിങ് റോഡിൽ ഗതാഗത കുരുക്ക് പതിവാണ്. ഇലക്ട്രോണിക്സ്, ഐ.ടി, ബി.ടി & സയൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇ.വി…

Read More

മൈസൂരു റോഡ് – കെങ്കേരി മെട്രോപാതയിൽ സുരക്ഷാപരിശോധന നടത്തും; ബി.എം.ആർ.സി.എൽ

ബെംഗളൂരു: മൈസൂരു റോഡ് – കെങ്കേരി മെട്രോ പാതയുടെ സുരക്ഷാ പരിശോധന ഈ മാസം 11, 12 തീയതികളിൽ നടത്തുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബി.എം.ആർ.സി.എൽ) മാനേജിങ് ഡയറക്ടർ അഞ്ചും പർവേസ് അറിയിച്ചു. സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിൽ ഈ മാസം നടക്കുന്ന പരിശോധനയിൽ മെട്രോ പാത പൂർണമായും സുരക്ഷിതമാണെന്നുള്ള നിർദേശം സുരക്ഷാ അധികൃതരിൽ നിന്നും ലഭിച്ചാലുടൻ മെട്രോ സർവീസ് തുടങ്ങാനാണ് ബി.എം.ആർ.സി.എൽ. ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സുരക്ഷ കമ്മീഷണറുടെ പരിശോധനക്ക് ശേഷമുള്ള റിപ്പോർട്ടിൽ മെട്രോ പാതയിൽ മറ്റേതെങ്കിലും രീതിയിലുള്ള സുരക്ഷാ പാളിച്ചകളോ…

Read More

നമ്മ മെട്രോ രണ്ട് ഘട്ടങ്ങൾക്ക് കേന്ദ്രത്തിന്റെ അംഗീകാരം.

ബെംഗളൂരു: സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്ന് ഹെബ്ബാൾ ജംഗ്ഷൻ വഴി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള 58.19 കിലോമീറ്റർ ദൈർഘ്യമുള്ള ബാംഗ്ലൂർ മെട്രോ റെയിൽ പദ്ധതി ഫേസ് 2 എ, 2 ബി എന്നിവയ്ക്ക് കേന്ദ്രം തിങ്കളാഴ്ച അംഗീകാരം നൽകി. 14,788.101 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി അനുവദിച്ച തീയതി മുതൽ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു. “നഗരത്തിലെ മറ്റ് ഗതാഗത സംവിധാനങ്ങളുമായി കാര്യക്ഷമമായും ഫലപ്രദമായും മെട്രോ ഗതാഗതം സംയോജിപ്പിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്, ഇത് നഗരത്തിലെ ഗതാഗത സംവിധാനം കാര്യക്ഷമമാക്കും. ബാംഗ്ലൂർ മെട്രോറെയിൽ പദ്ധതി…

Read More

തൊഴിലാളികൾക്കായി 100 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ ഒരുക്കി ബി എം ആർ സി എൽ

ബെംഗളൂരു: മെട്രോ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരെയും നിർമാണത്തൊഴിലാളികളെയും പരിചരിക്കുന്നതിനായി ബി‌എം‌ആർ‌സി‌എൽ 100 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ തുടങ്ങി. “ബി‌ബി‌എം‌പിയുടെ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച്, ഹൊസൂർ റോഡിലെ കുഡ്‌ലു ഗേറ്റിന് അടുത്തുള്ള ഏകാ ഹോട്ടൽ വാടകക്ക് എടുത്താണ് കോവിഡ് കെയർ സെന്റർ തുടങ്ങുന്നത്. നമ മെട്രോ ഘട്ടം 2 ന്റെ നിർമ്മാണത്തിനായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് 8,000 തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. ഭൂരിഭാഗം തൊഴിലാളികളും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. സി സി സിയിൽ  ഓക്സിജൻ കോൺസെൻട്രേറ്ററുകളും സിലിണ്ടറുകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഹൊസൂർറോഡിലുള്ള ജയ്‌ശ്രീ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും സിസിസിയിൽ വൈദ്യസഹായം നൽകും.

Read More

കോവിഡ് 19 നിയമങ്ങൾ ലംഘിച്ചതിന് ബെംഗളൂരു മെട്രോ ഈടാക്കിയത് 231 കേസുകളിലായി 57,750 രൂപ പിഴ.

ബെംഗളൂരു: കോവിഡ് 19 നിയമങ്ങൾ ലംഘിച്ചതിന്  ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 231 യാത്രക്കാരിൽ നിന്നായി 57,750 രൂപ പിഴ ഈടാക്കി. ഓപ്പറേഷൻ, മെയിന്റനൻസ് സ്റ്റാഫ്, സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സ്ക്വാഡുകൾക്ക് നിയമലംഘകരെ കണ്ടെത്താനുള്ള  ചുമതല നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ നിർദ്ദിഷ്ട കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുന്നവർക്ക് 250 രൂപ പിഴ ചുമത്താൻ ബി എം ആർ സി എൽ അടുത്തിടെ തീരുമാനിച്ചിരുന്നു. ഏപ്രിൽ 7 മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിത കാല ബസ് സമരം നടക്കുന്നതിനാൽ…

Read More

എച്ച് 1 എൻ 1 വ്യാപകമാകുന്നു; ബോധവൽക്കരണവുമായി ബിഎംആർസിഎൽ

ബെം​ഗളുരു: എച്ച് 1 എൻ 1 പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവുമായി ബിഎംആർസിഎൽ രം​ഗത്ത്. പനിയുടെ ലക്ഷണങ്ങൾ, ചികിത്സ നടത്തേണ്ട വിധം എന്നിവയെല്ലാം മെട്രോ സ്റ്റേഷനുകളിൽ കന്നഡയിലും ഇം​ഗ്ലീഷിലും എഴുതി പ്രദർശിപ്പിക്കും. പ്രതിദിനം നാല് ലക്ഷത്തോളം പേർ ഉപയോ​ഗിക്കുന്നതിനാൽ പനി പടർന്ന് പിടിക്കാൻ സാധ്യത മെട്രോസ്റ്രേഷനുകളിൽ അധികമായതിനാലാണ് ഇത്തരമൊരു മുൻകരുതൽ എടുക്കുന്നത്. ആരോ​ഗ്യ വകുപ്പിന്റെ ബുക്ക് ലറ്റുകളും വിതരണം നടത്തും. ഇതുവരെ എച്ച് 1 എൻ 1 പനി ബാധിച്ച് 17 പേരോളം മരണമടഞ്ഞ സാഹചര്യത്തിലാണ് നടപടി ഊർജിതമാക്കിയത്.

Read More
Click Here to Follow Us