മൈസൂരു റോഡ് – കെങ്കേരി മെട്രോപാതയിൽ സുരക്ഷാപരിശോധന നടത്തും; ബി.എം.ആർ.സി.എൽ

ബെംഗളൂരു: മൈസൂരു റോഡ് – കെങ്കേരി മെട്രോ പാതയുടെ സുരക്ഷാ പരിശോധന ഈ മാസം 11, 12 തീയതികളിൽ നടത്തുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബി.എം.ആർ.സി.എൽ) മാനേജിങ് ഡയറക്ടർ അഞ്ചും പർവേസ് അറിയിച്ചു.

സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിൽ ഈ മാസം നടക്കുന്ന പരിശോധനയിൽ മെട്രോ പാത പൂർണമായും സുരക്ഷിതമാണെന്നുള്ള നിർദേശം സുരക്ഷാ അധികൃതരിൽ നിന്നും ലഭിച്ചാലുടൻ മെട്രോ സർവീസ് തുടങ്ങാനാണ് ബി.എം.ആർ.സി.എൽ. ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

എന്നാൽ സുരക്ഷ കമ്മീഷണറുടെ പരിശോധനക്ക് ശേഷമുള്ള റിപ്പോർട്ടിൽ മെട്രോ പാതയിൽ മറ്റേതെങ്കിലും രീതിയിലുള്ള സുരക്ഷാ പാളിച്ചകളോ മാറ്റങ്ങളോ നിർദേശിക്കുകയാണെങ്കിൽ മെട്രോ സർവീസ് തുടങ്ങുന്നത് താത്കാലികമായി നീട്ടി വെക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts