യാത്രക്കാരന്റെ നേർക്ക് മർദ്ദനം; മൂന്ന് ബി.എം.ടി.സി. ജീവനക്കാർക്ക് സസ്‌പെൻഷൻ

ബെംഗളൂരു: കഴിഞ്ഞ മാസം ദേവനഹള്ളി ബി.എം.ടി.സി ഡിപ്പോയിൽ വെച്ച് യാത്രക്കാരനെ മർദിച്ച ബസ് ജീവനക്കാരെ ബി.എം.ടി.സി. സസ്പെൻഡ് ചെയ്തു. ദേവനഹള്ളി ഡിപ്പോയിലെ രണ്ടു ഡ്രൈവർമാരെയും ഒരു കണ്ടക്ടറെയുമാണ് അന്വേഷണ വിധേയമായി ബി.എം.ടി.സി സസ്പെൻഡ് ചെയ്തത്.

ജീവനക്കാർ യാത്രക്കാരനെ ക്രൂരമായി മർദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പരക്കെ പ്രചരിച്ചതോടെയാണ് മേൽപ്പറഞ്ഞ ജീവനക്കാരെ ബി.എം.ടി.സി. സസ്പെൻഡ് ചെയ്തതായി അറിയിച്ചത്. ആ വിഡിയോയിൽ മർദനമേറ്റതായി കണ്ട യാത്രക്കാരനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

ബസ് റൂട്ടും അതുപോലെ ബസുമായി ബന്ധപ്പെട്ട മറ്റ് പല വിഷയങ്ങളും ഉന്നയിച്ചാണ് യാത്രക്കാരൻ ജീവനക്കാരുമായി തർക്കിച്ചത്. ഇതിനിടെ അവിടെ എത്തിയ ബി.എം.ടി.സി. ഡ്രൈവർ ഇയാളെ മർദിക്കുകയായിരുന്നു. ഇത് കണ്ടു നിന്ന മറ്റ് രണ്ടു ജീവനക്കാരും ഡ്രൈവർക്കൊപ്പം ചേർന്നു യാത്രക്കാരനെ മർദിക്കുകയായിരുന്നു.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
[masterslider id="10"]

Related posts