ബെംഗളൂരു: ഔട്ടർ റിംഗ് റോഡിൽ മെട്രോ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ, സംസ്ഥാന സർക്കാർ ഈ ഭാഗത്ത് സ്ഥിതിചെയ്യുന്ന എല്ലാ ഐ ടി പാർക്കുകളോടും സ്ഥാപനങ്ങളോടും അടുത്ത വർഷം ഡിസംബർ വരെ വർക്ക് ഫ്രം ഹോം നൽകാനും അതോടൊപ്പം നിലവിൽ വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്ക് കാലാവധി നീട്ടാനും അഭ്യർത്ഥിച്ചു.
ഒന്നര ലക്ഷത്തിലധികം ഐടി പ്രൊഫഷണലുകൽ ജോലി ചെയ്യുന്ന എണ്ണൂറോളം കമ്പനികൾ സ്ഥിതി ചെയ്യുന്ന ഔട്ടർ റിങ് റോഡിൽ ഗതാഗത കുരുക്ക് പതിവാണ്. ഇലക്ട്രോണിക്സ്, ഐ.ടി, ബി.ടി & സയൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇ.വി രമണ റെഡ്ഡിയാണ് ഇത് സംബന്ധിച്ച ആവശ്യം മുന്നോട്ടു വെച്ചത്.
ഗതാഗത കുരുക്ക് തടയുന്നതിനായി നഗര ലാൻഡ് ട്രാൻസ്പോർട്ട് ഡയറക്ടറേറ്റും നഗരവികസന വകുപ്പും നൽകിയ നിർദ്ദേശിത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യം മുന്നോട്ടു വെച്ചത്അ.
ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കെആർ പുരം വരെയുള്ള ഒഔട്ടർ റിങ് റോഡിലെ മെട്രോ ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും, ഇതിന് ഏകദേശം ഒന്നര വർഷം മുതൽ രണ്ട് വർഷം വരെ വേണ്ടിവരും. ഇത് വൻതോതിൽ ഗതാഗത കുരുക്ക് ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.