മൈസുരുവിലെ സ്വർണ്ണക്കടയിൽ വൻ കവർച്ചയും വെടിവെപ്പും; വെടിയേറ്റ യുവാവ് മരിച്ചു.

ബെംഗളൂരു: മൈസുരുവിലെ അമൃത് എന്ന സ്വർണ്ണക്കടയിൽ കവർച്ചക്കെത്തിയ ആയുധധാരികളായ കവർച്ചക്കാരുടെ വെടിയേറ്റ് ചന്ദ്രശേഖർ എന്ന 23 കാരനായ യുവാവ് കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.45 ഓടെയാണ് സംഭവം. മൈസൂരു വിദ്യാരണ്യപുരത്തെ കനകഗിരി ഭാഗത്തുനിന്ന് എൻ.ഐ.ഇ യിലേക്ക് പോകുന്ന റോഡിലാണ് അമൃത് ഗോൾഡ് ആൻഡ് സിൽവർ പാലസ് എന്ന സ്വർണ്ണക്കട സ്ഥിതി ചെയ്യുന്നത്.

ആയുധധാരികളായ മൂന്ന് കവർച്ചക്കാർ കടയിൽ കയറിയ ഉടൻ ഷട്ടർ അടക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നെടുക്കുമെന്ന് തോക്കുധാരിയായ ഒരാൾ കടയുടമ ധർമേന്ദ്രയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം, കവർച്ചക്ക് ശേഷം പ്രതികൾ രക്ഷപെടുന്നതിനു മുമ്പായി കടയിൽ സ്വർണ്ണം വാങ്ങാൻ എത്തിയ ചന്ദ്രശേഖറിനു നേരെ വെടിയുതിർക്കുകയായിരുന്നു.

  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

മൈസുരു സിറ്റി പോലീസ് കമ്മീഷണർ ചന്ദ്രഗുപ്തനും മറ്റ് നിരവധി പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദർശിച്ചു. അന്വേഷണം പുരോഗമിക്കുകയാനിന്നും അക്രമികളെ ഉടൻ പിടികൂടുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതികളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ശേഖരിച്ച ഫോട്ടോകൾ പോലീസ് പുറത്തുവിട്ടു. കൊലപാതകത്തിനും കവർച്ചയ്ക്കും കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts