കർണാടക-കേരള ആർ.ടി.സി.ബസുകളിൽ ബുക്കിംഗ് തുടങ്ങാൻ ഒരു മാസം ബാക്കി നിൽക്കെ ക്രിസ്തുമസ് റിസർവേഷൻ ആരംഭിച്ച് സ്വകാര്യ ബസുകൾ.

ബെംഗളൂരു : ക്രിസ്മസ് അവധിക്ക് രണ്ടു മാസം മുൻപേ ബുക്കിംഗ് തുടങ്ങി ബംഗളൂരുവിൽ നിന്നുള്ള ദീർഘദൂര സ്വകാര്യ ബസുകൾ.

കർണാടക-കേരള ആർ.ടി.സി ബസ്സുകളിൽ ബുക്കിംഗ് തുടങ്ങാൻ ഒരു മാസം ബാക്കിനിൽക്കെയാണ് തിരക്ക് മുതലെടുക്കാൻ ചില സ്വകാര്യ ഏജൻസികൾ വളരെ നേരത്തെ ബുക്കിംഗ് തുടങ്ങിയത്.

എറണാകുളം (1350 -1800 രൂപ) കോട്ടയം (1500 രൂപ) എന്നിങ്ങനെ ടിക്കറ്റ് നിരക്ക് ഈടാാക്കുന്നതായാണ് വിവരം.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

ഈ ദിവസം ബംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളിൽ ആയിരത്തിലേറെ പേർ വെയിറ്റിംഗ് ലിസ്റ്റിൽ ആയതിനാൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് സ്വകാര്യ ബസുകളോ കർണാടക -കേരള ആർടിസി കളോ തന്നെയാണ് ആശ്രയം.

എല്ലാ വർഷത്തിൽ വ്യത്യസ്തമായി ഇത്തവണ ഓണത്തിന് ദക്ഷിണ പശ്ചിമ റെയിൽവേ അവസാനനിമിഷം സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിരുന്നു.

ക്രിസ്മസ് അവധിക്കും റെയിൽവേയുടെ ഇങ്ങനെയൊരു നീക്കം ഉണ്ടായാൽ ഇതു വരെ ടിക്കറ്റ് ലഭിക്കാത്ത ഒരു വിഭാഗം ആളുകൾക്ക് അത് വലിയ ഉപകാരമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts