സ്വയം പാട്ട് കേട്ടോളൂ,പക്ഷേ സഹയാത്രികരെ പാട്ടുകേൾപ്പിക്കാൻ നിൽക്കേണ്ട!

ബെംഗളൂരു : ബസ്സുകളിൽ ഉച്ചത്തിൽ പാട്ടു കേൾക്കുന്നത് നിരോധിച്ച് ബിഎംടിസി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം. പാട്ട് കേൾക്കേണ്ടവർ ഹെഡ് ഫോൺ ഉപയോഗിച്ച് കേൾക്കാമെന്ന് ബിഎംടിസി എംഡി ശിഖ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ബസുകളിലെ പാട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തുമുകുരുവിലെ ഒരു അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി ബി.എംടി.സിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. യാത്രക്കാർക്ക് പുറമേ ബസ് ജീവനക്കാർ എഫ്എം റേഡിയോയും ബസിലെ സ്പീക്കറിലൂടെ കേൾപ്പിക്കുന്നത് നിരോധനത്തിന് പരിധിയിൽ ഉൾപ്പെടുന്നു. ഇതുസംബന്ധിച്ച മാർഗ്ഗ നിർദ്ദേശം ഉടൻ തന്നെ ഇംഗ്ലീഷിലും കന്നടയിലും ബസുകളിൽ പ്രദർശിപ്പിക്കും.…

Read More

കോര്‍പറേറ്റ് നികുതി കുറച്ചതോടെ ഓഹരി വിപണിയിലെ മുന്നേറ്റം തുടരുകയാണ്

മുംബൈ: സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി കോര്‍പറേറ്റ് നികുതി കുറച്ചതോടെ ഓഹരി വിപണിയിലെ മുന്നേറ്റം തുടരുകയാണ്.സെന്‍സെക്‌സ് 1075 പോയിന്റ് ഉയര്‍ന്ന് 39,090ലും നിഫ്റ്റി 326 പോയിന്റ് നേട്ടവുമായി 11,600ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതിയിളവ് പ്രഖ്യാപിച്ചത്. നിലവിലെ 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി നികുതി കുറഞ്ഞു. പുതിയ കമ്പനികളുടെ നികുതി 25ല്‍ നിന്ന് 15 ശതമാനവുമാക്കിയിരുന്നു. 2020 ആകുന്നതോടെ സെന്‍സെക്സ് എക്കാലത്തെയും ഉയര്‍ന്ന നേട്ടത്തില്‍ എത്തുമെന്നു തന്നെയാണ് വിലയിരുത്തല്‍.…

Read More

കർണാടക-കേരള ആർ.ടി.സി.ബസുകളിൽ ബുക്കിംഗ് തുടങ്ങാൻ ഒരു മാസം ബാക്കി നിൽക്കെ ക്രിസ്തുമസ് റിസർവേഷൻ ആരംഭിച്ച് സ്വകാര്യ ബസുകൾ.

ബെംഗളൂരു : ക്രിസ്മസ് അവധിക്ക് രണ്ടു മാസം മുൻപേ ബുക്കിംഗ് തുടങ്ങി ബംഗളൂരുവിൽ നിന്നുള്ള ദീർഘദൂര സ്വകാര്യ ബസുകൾ. കർണാടക-കേരള ആർ.ടി.സി ബസ്സുകളിൽ ബുക്കിംഗ് തുടങ്ങാൻ ഒരു മാസം ബാക്കിനിൽക്കെയാണ് തിരക്ക് മുതലെടുക്കാൻ ചില സ്വകാര്യ ഏജൻസികൾ വളരെ നേരത്തെ ബുക്കിംഗ് തുടങ്ങിയത്. എറണാകുളം (1350 -1800 രൂപ) കോട്ടയം (1500 രൂപ) എന്നിങ്ങനെ ടിക്കറ്റ് നിരക്ക് ഈടാാക്കുന്നതായാണ് വിവരം. ഈ ദിവസം ബംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളിൽ ആയിരത്തിലേറെ പേർ വെയിറ്റിംഗ് ലിസ്റ്റിൽ ആയതിനാൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് സ്വകാര്യ ബസുകളോ കർണാടക -കേരള ആർടിസി…

Read More

ദസറയിൽ ഇത്തവണ ദീപാലങ്കാരമൊരുക്കുന്നത് 75 കിലോമീറ്റർ ദൂരത്തിൽ!

ബെംഗളൂരു : മൈസൂരു ദസറ ആഘോഷത്തിന് ദീപാലങ്കാരവുമായി കൊട്ടാരം നഗരി തയ്യാറായി കഴിഞ്ഞു. 75 കിലോമീറ്റർ ദൂരമാണ് ഇത്തവണ ദീപാലങ്കാരം ഒരുക്കുന്നത്. നഗരത്തിലെ 91 സർക്കിളുകളും അലങ്കരിക്കും നഗരത്തിലെ വൈദ്യുതി വിതരണച്ചുമതലയുള്ള ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ മൂന്നുകോടി രൂപ ചെലവഴിച്ചാണ് ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 51 കിലോമീറ്റർ ദൂരമാണ് ദീപാലങ്കാരം ഒരുക്കിയിരുന്നത്. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും ദീപാലങ്കാരം ഒരുക്കുന്നുണ്ട് . ഊർജ സംരക്ഷണം ലക്ഷ്യമിട്ട് എൽഇഡി ബൾബുകളാണ് ഇത്തവണ ഉപയോഗിക്കുന്നത്.

Read More

ഉപരാഷ്ട്രപതി ഇന്ന് നഗരത്തിൽ.

ബെംഗളൂരു : രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ഇന്ന് നഗരത്തിലെത്തുന്നു . പ്രൊഫ ബി.വി.നാരായണ റാവു ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന ബി എച്ച് എസ് ഹയർ എജുക്കേഷൻ സൊസൈറ്റിയുടെ വജ്രജൂബിലി ആഘോഷത്തിന് അദ്ദേഹം മുഖ്യാതിഥിയായിരിക്കും. ഗവർണർ വാജുബായി വാല  മുഖ്യമന്ത്രി യെദ്യൂരപ്പ തുടങ്ങിയവരും പങ്കെടുക്കും. നാളെ നടക്കുന്ന രാജ്യാന്തര കോൺഫറൻസിൽ പങ്കെടുത്ത് അദ്ദേഹം തിരിച്ച് പോകും.

Read More

നഗരത്തിൽ വെബ് ടാക്സി ഡ്രൈവർമാർ പണിമുടക്കുന്നു!

ബെംഗളൂരു : ഡ്രൈവർമാർക്ക് മാന്യമായ വേതനം ഉറപ്പു വരുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 30ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് വെബ് ടാക്സി ഡ്രൈവർമാർ . കമ്പനികൾ സ്വന്തമായി വാഹനങ്ങൾ വാങ്ങി പാട്ടത്തിനു കൊടുത്തു തുടങ്ങിയതോടെ വരുമാനം കുത്തനെ കുറഞ്ഞതായി മറ്റു ഡ്രൈവർമാർ ആരോപിക്കുന്നു. ഓട്ടോറിക്ഷ ടാക്സി ഡ്രൈവർമാർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്താനും സർക്കാർ നടപടി സ്വീകരിക്കണം. മൂവായിരത്തിലേറെ അംഗങ്ങളുള്ള യൂണിയനിലെ ഡ്രൈവർമാർ 30 ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Read More

മൈസൂരു മലയാളികൾ ഇനിയും കാത്തിരിക്കണം;കൊച്ചുവേളി ട്രെയിൻ മൈസൂരുവിലെത്താൻ വൈകും.

ബെംഗളൂരു : തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം കൊച്ചുവേളി ബംഗളൂരു എക്സ്പ്രസ്സ് (16315-16)മൈസൂരുവിൽ എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും. ഈ മാസം 26ന് സർവീസ് ഉദ്ഘാടനം ചെയ്യുമെന്ന റെയിൽവേ വിജ്ഞാപനം റദ്ദാക്കി. ഹുൻസൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ മണ്ഡലം ഉൾപ്പെടുന്ന മൈസൂരു ജില്ലയ്ക്കും പെരുമാറ്റച്ചട്ടം ബാധകം ആണ്. Cancellation of extension of T. No. 16316/16315 KCVL-SBC-KCVL Daily Exp. up to MYS… pic.twitter.com/3Bg4e0AMr7 — DRM Bengaluru (@drmsbc) September 23, 2019 ട്രെയിൻ മൈസൂരിലേക്ക് നീട്ടിയതായി കഴിഞ്ഞമാസം പ്രഖ്യാപിച്ചെങ്കിലും…

Read More
Click Here to Follow Us