സ്വയം പാട്ട് കേട്ടോളൂ,പക്ഷേ സഹയാത്രികരെ പാട്ടുകേൾപ്പിക്കാൻ നിൽക്കേണ്ട!

ബെംഗളൂരു : ബസ്സുകളിൽ ഉച്ചത്തിൽ പാട്ടു കേൾക്കുന്നത് നിരോധിച്ച് ബിഎംടിസി.

ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം.

പാട്ട് കേൾക്കേണ്ടവർ ഹെഡ് ഫോൺ ഉപയോഗിച്ച് കേൾക്കാമെന്ന് ബിഎംടിസി എംഡി ശിഖ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ബസുകളിലെ പാട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തുമുകുരുവിലെ ഒരു അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി ബി.എംടി.സിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി

യാത്രക്കാർക്ക് പുറമേ ബസ് ജീവനക്കാർ എഫ്എം റേഡിയോയും ബസിലെ സ്പീക്കറിലൂടെ കേൾപ്പിക്കുന്നത് നിരോധനത്തിന് പരിധിയിൽ ഉൾപ്പെടുന്നു.

ഇതുസംബന്ധിച്ച മാർഗ്ഗ നിർദ്ദേശം ഉടൻ തന്നെ ഇംഗ്ലീഷിലും കന്നടയിലും ബസുകളിൽ പ്രദർശിപ്പിക്കും.

1989 ലെ കർണാടക മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം പൊതുഗതാഗത സംവിധാനങ്ങളിൽ പാട്ടും വീഡിയോയും പ്രദർശിപ്പിക്കുന്നതിന് നിരോധിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts