നമ്മ മെട്രോ രണ്ട് ഘട്ടങ്ങൾക്ക് കേന്ദ്രത്തിന്റെ അംഗീകാരം.

ബെംഗളൂരു: സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്ന് ഹെബ്ബാൾ ജംഗ്ഷൻ വഴി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള 58.19 കിലോമീറ്റർ ദൈർഘ്യമുള്ള ബാംഗ്ലൂർ മെട്രോ റെയിൽ പദ്ധതി ഫേസ് 2 , 2 ബി എന്നിവയ്ക്ക് കേന്ദ്രം തിങ്കളാഴ്ച അംഗീകാരം നൽകി.

14,788.101 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി അനുവദിച്ച തീയതി മുതൽ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

നഗരത്തിലെ മറ്റ് ഗതാഗത സംവിധാനങ്ങളുമായി കാര്യക്ഷമമായും ഫലപ്രദമായും മെട്രോ ഗതാഗതം സംയോജിപ്പിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്, ഇത് നഗരത്തിലെ ഗതാഗത സംവിധാനം കാര്യക്ഷമമാക്കും. ബാംഗ്ലൂർ മെട്രോറെയിൽ പദ്ധതി ഫേസ് 2 , 2 ബി എന്നിവയുടെ അനുമതി ഉത്തരവ് ഇന്ന് പുറപ്പെടുവിച്ചു,” എന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) പ്രസ്താവനയിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts