നമ്മ മെട്രോയുടെ മൈസൂരു റോഡ്-കെങ്കേരി പാത ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ വിപുലീകരിച്ച പർപ്പിൾ ലൈൻ, മൈസൂരു റോഡ്കെങ്കേരി പാത ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. 7.53 കിലോമീറ്റർ ദൈർഘ്യമുള്ള പാത കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ്പുരിയും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചേർന്ന് ഉദ്ഘാടനം ചെയ്തു.

നമ്മ മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴിലുള്ള ലൈനിൽ നായണ്ടനഹള്ളി, ആർ ആർ നഗർ, ജ്ഞാനഭാരതി, പട്ടങ്കെരെ, കെംഗേരി ബസ് ടെർമിനൽ, കെംഗേരി എന്നിങ്ങനെ ആറ് സ്റ്റേഷനുകളാണ് ഉള്ളത്. 75,000 ആളുകൾ ലൈനിൽ യാത്ര ചെയ്യുമെന്നാണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്(ബിഎംആർസിഎൽ) കണക്കാക്കുന്നത്. 

  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്

ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ലൈൻ നിർമ്മിക്കാൻ, ബിഎംആർസിഎൽ അടിസ്ഥാനസൗകര്യങ്ങൾക്കായി 1,560 കോടി രൂപയും ഭൂമി ഏറ്റെടുക്കലിനായി 360 കോടി രൂപയും ചെലവഴിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
[masterslider id="10"]

Related posts