സൗജന്യ വാക്സിനേഷൻ ക്യാമ്പ് നടത്തി കർണാടക പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസ് കൃഷ്ണരാജപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.ബി.എം.പിയുമായി സഹകരിച്ച് കൊണ്ട് ഓഗസ്റ്റ് 29ആം തീയതി ഞായറാഴ്ച കൃഷ്ണ രാജപുരം, ടി സി പാളയ വാരണാസി റോഡിലുള്ള സെൻമേരിസ് ചർച്ച് അങ്കണത്തിൽ വച്ച് സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി.

മുൻകൂട്ടി റജിസ്റ്റർ ചെയ്ത 18 വയസ്സും മുകളിലും പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.
ഭിന്നശേഷിയുള്ളവർക്കും, മുതിർന്ന പൗരന്മാർക്കും മുൻഗണന നൽകിയെന്നു ഭാരവാഹികളായ ശ്രീ.സുമേഷ് എബ്രഹാം, ശ്രീ.സുഭാഷ് കുമാർ എന്നിവർ അറിയിച്ചു.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

കർണാടക പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും, എ.ഐ.സി.സി മെമ്പറുമായ അഡ്വക്കേറ്റ് സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു.

ഫാദർ ഡോണി.വി.സി , ശ്രീ. വിനു തോമസ്, ശ്രീ. ജിജു ജോസ്, ശ്രീ. സുനിൽ ചിക്കഗൗഡ, ശ്രീ. ആനന്ദ് പ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ശ്രീ. സുമോജ് മാത്യു, ശ്രീമതി. കുഞ്ഞുമോൾ വര്ഗീസ് (ഡി സി സി സെക്രട്ടറി), ശ്രീമതി പ്രതികാന്ത, ശ്രീ. ബിനു പി, ശ്രീ. ജോർജ് പിന്റോ, ശ്രീ. മഹറൂഫ്, ശ്രീ. ബെന്നി, ശ്രീ. പുഷ്പൻ, ശ്രീ. ദീപു എബ്രഹാം,
ഡോക്ടർ നകുൽ, അച്ചാമ്മ ടീച്ചർ, ശ്രീ രവി, ശ്രീ. വേണു, ശ്രീ. ആഷ്‌ലി, ശ്രീ. ഷാജു, ശ്രീ. ജോസഫ്, ശ്രീ. ജോർജ് എന്നിവർ നേതൃത്വം നൽകി.

  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊവിഡ് വാക്സിനേഷൻ വേഗത്തിലാക്കാൻ ബി..ബി.എം.പിയുമായി സഹകരിച്ച് 2021 ഏപ്രിൽ ആദ്യവാരം മുതൽ കോവിഡ് വാക്സിനേഷൻ ക്യാമ്പുകൾ കെ പി സി തുടങ്ങിയിരുന്നു.

ക്യാമ്പുകൾ കൂടുതൽ വ്യാപകമാക്കാൻ കെപിസി തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts