മലയാളി വിദ്യാർത്ഥികളെ തട്ടിക്കൊണ്ട് പോയി വൻ തുക കൊള്ളയടിച്ചു !

ബെംഗളൂരു : നഗരത്തിൽ 2 മലയാളി വിദ്യാർഥികളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതായി പരാതി.

ചെന്നൈയിൽ നിന്ന് നഗരത്തിൽ  കാറിലെത്തിയ ഷഹിൻ ഹംസ (23), ഷാനിസ് ഉസ്മാൻ കുട്ടി (23) എന്നിവർ ആണ് കൊള്ളയടിക്കപ്പെട്ടത്.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

മ്യൂസിയം റോഡിൽ നിന്ന് ആയുധധാരികളായ ഒരു സംഘം ആളുകൾ ഇവരെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

ചെന്നൈയിൽ നിന്ന് യാത്ര ചെയ്യുമ്പോൾ തന്നെ ഈ സംഘം ഇവരെ പിൻതുടർന്നതായും വിദ്യാർത്ഥികൾ മൊഴി കൊടുത്തിട്ടുണ്ട്.

രാത്രി പതിനൊന്നരയോടെ മ്യൂസിയം റോഡിലെത്തിയപ്പോൾ അക്രമി സംഘം കാർ തടയുകയും വിദ്യാർത്ഥികളെ രണ്ടു പേരേയും കാറിൻ്റെ പിൻസീറ്റിലിരുത്തി ഹൊസൂരിനടുത്തുള്ള ആൾപ്പാർപ്പില്ലാത്ത സ്ഥലത്തേക്ക് ഭീഷണിപ്പെടുത്തി കൊണ്ടു പോവുകയും ആയിരുന്നു.

പിന്നീട് പത്തു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽനിന്ന്‌ ഓൺലൈൻ വഴി അവരുടെ അക്കൗണ്ടിലേയ്ക്കു മാറ്റി.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

അടുത്ത ദിവസം രാവിലെ ഹൊസൂരിലുള്ള എ.ടി.എമ്മിൽ നിന്ന് ഹംസയുടെ ഡെബിറ്റ് കാർഡിൽനിന്ന് 15,000 രൂപയും പിൻവലിപ്പിച്ചു വാങ്ങി.

ഇതിനു ശേഷം രണ്ടു പേരേയും റോഡിൽ ഇറക്കിവിട്ടതിന് ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു എന്നാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
[masterslider id="10"]

Related posts