ബെംഗളൂരു: മംഗളൂരുവിലുണ്ടായ വാഹന അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മംഗളൂരു ബണ്ട്വാള്‍ പഞ്ചല്‍കട്ടെ ദേശീയപാതയില്‍ കവളപ്പദുരുവില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആണ് അപകടം. കൊണാജെ മംഗളൂരു യൂണിവേഴ്സിറ്റിയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥി ആയിരുന്ന ഇലവുംതിട്ട മുട്ടത്തു കോണം പുല്ലാമലയില്‍ സുരേഷിന്റെ മകന് സുമിത്ത് (22) ആണ് മരിച്ചത്. സ്കൂട്ടറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കാസര്‍കോട് ബേക്കല്‍ സ്വദേശി ഗുരുപ്രീതിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനം മറികടന്ന് എത്തിയ പാര്‍സല്‍ വാന്‍ സ്കൂട്ടറുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ സുമിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.…
Read MoreTag: bike
ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ബെംഗളൂരു : ബൈക്കപകടത്തിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. നെലമംഗലയിൽ ആണ് അപകടം ഉണ്ടായത്. ലോറിയുടെ പിന്നിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. സപ്തഗിരി കോളേജിലെ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിയും ചങ്ങനാശ്ശേരി മാമൂട് സ്വദേശി പുത്തൻപറമ്പിൽ ലിജോയ് ജോസഫിന്റെ മകനുമായ ആൽബി ജോസഫാണ് (20)മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ബെംഗളൂരു -തുമകൂരു ഹൈവേയിലായിരുന്നു അപകടം.
Read Moreകാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
ബെംഗളൂരു: ഉത്തര കന്നഡ യിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഹാലിയ താലൂക്കിലെ ദുസാഗി സ്വദേശി സുനിൽ ബൊക്നേക്കർ (28) ആണ് ഗുരുതരമായി പരിക്കേറ്റത്. ദണ്ഡേലിയിൽ നിന്ന് ഹലിയാലിലേക്ക് പോവുകയായിരുന്ന കാറും ഹാലിയാലിൽ നിന്ന് ദണ്ഡേലിയിലേക്ക് വരികയായിരുന്ന ഇരുചക്രവാഹനവും തമ്മിലാണ് അപകടമുണ്ടായത്. ഇരുവശത്തുനിന്നും ദ്രുതഗതിയിലുള്ള കൂട്ടിയിടിയായിരുന്നു. അപകടത്തെ തുടർന്ന് ഇരുചക്രവാഹനത്തിന് തീപിടിച്ച് റോഡിന് നടുവിൽ വാഹനം പൂർണമായും കത്തിനശിച്ചു. ഗുരുതരമായി പരിക്കേറ്റ സുനിൽ ബോക്നേക്കറെ ഹാലിയ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreനിയമവിരുദ്ധം; ബൈക്ക് ടാക്സി നിരോധിച്ച് സംസ്ഥാന സർക്കാർ
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ ബൈക്ക് ടാക്സികളും നിരോധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ബൈക്കുകള്‍ ടാക്സിയായും സ്വകാര്യ ആപ്പുകള്‍ അവയുടെ പ്രവര്‍ത്തനത്തിനായും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബൈക്ക് ടാക്സികള്‍ പ്രവര്‍ത്തിക്കുന്നതിനെ ചൊല്ലി അതിന്റെ നടത്തിപ്പുകാരും ഓട്ടോ, ക്യാബ് ഡ്രൈവര്‍മാരും സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനുകളിലെ അംഗങ്ങളും തമ്മില്‍ സംഘര്‍ഷത്തിനും കലഹത്തിനും ഇടയാക്കിയിരുന്നു. കൂടാതെ, ബൈക്ക് ടാക്സികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്നും കണ്ടെത്തിയിട്ടുണ്ടെത്തി. ഇലക്ട്രിക് ബൈക്ക് ടാക്സി നയം-‘കര്‍ണാടക ഇലക്ട്രിക് ബൈക്ക് ടാക്സി സ്കീം 2021’-ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കര്‍ണാടക. ദൂരപ്രദേശങ്ങളെ നഗരപ്രദേശങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുക, പുതിയ തൊഴില്‍…
Read Moreനാട്ടിലേക്കുള്ള യാത്രക്കിടെ ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു
ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് അപകടം. പയ്യന്നൂർ സ്വദേശിയായ 24 കാരൻ മരിച്ചു. കാങ്കോൽ കുണ്ടയംകൊവ്വൽ ശ്രേയസിൽ കെ.വി. നാരായണന്റെ മകൻ എൻ. തേജസ് (24) ആണ് മരിച്ചത്. ബെംഗളൂരുവിൽ ഐ.ടി. കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മുന്നിൽപ്പോകുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. മണ്ഡ്യ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കെ.എം.സി.സി.യുടെ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി.
Read Moreബിഎംടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ബൈക്ക് യാത്രികൻ മരിച്ചു
ബെംഗളൂരു: ബിഎംടിസി ബസ് മറികടക്കുന്നതിനിടെ അപകടം. ബൈക്ക് യാത്രികൻ മരിച്ചു. കെങ്കേരി ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ബിഎംടിസി ബസിനെ മറികടക്കുന്നതിനിടെ നിലത്ത് ഇടിച്ച് പിൻചക്രം പൊട്ടി തേജസ് (22) അപകടത്തിൽപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് 12-25 ഓടെ ഉത്തരഹള്ളി റോഡിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു തേജസ്. മൈസൂരു റോഡ് ഉത്തരഹള്ളി റൂട്ടിൽ ആൽഫൈൻ അപ്പാർട്ട്മെന്റിന് സമീപമാണ് അപകടം. കെങ്കേരി ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതായി അറിയിച്ചു.
Read Moreഎതിരെ വന്ന ബൈക്കിനെ രക്ഷിക്കാൻ വെട്ടിച്ചു; ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഇഞ്ചലകരഞ്ചിയിൽ നിന്ന് നിപ്പാനിയിലേക്ക് പോകും വഴിയാണ് അപകടം. ബൈക്ക് യാത്രികൻ പെട്ടെന്ന് ബസിന് കുറുകെ വന്നതിനെത്തുടർന്ന് ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാക്കിയത്. സമീപത്തെ വൈദ്യുത തൂണിൽ ഇടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് മറിഞ്ഞതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് യാത്രക്കാരെ മാറ്റിയത്. ചിലർക്ക് നിസാര പരിക്കുണ്ട്, ഇവരെ നിപ്പാനി ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികന്റെ നില ഗുരുതരമാണ്, ഇയാളെ നിപ്പാനി ആശുപത്രിയിൽ…
Read Moreവീടിനു മുന്നിൽ നിർത്തിയിട്ട ഇലക്ട്രിക്ക് സ്കൂട്ടറിന് തീ പിടിച്ചു
ബെംഗളൂരു: ഇ-സ്കൂട്ടറുകളോടാണ് ഇപ്പോൾ ആളുകൾ കൂടുതൽ ചായ്വ് കാണിക്കുന്നത്. അതുപോലെ ചിലയിടങ്ങളിൽ ഇ-സ്കൂട്ടറുകൾ മൂലം അപകടങ്ങളും സംഭവിക്കുന്നുണ്ട്. ചാമരാജനഗർ മുബാറക് മൊഹല്ലയിൽ രാത്രി വൈകി വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. മുബാറക് മൊഹല്ല സ്വദേശിയായ അസദുള്ളയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇ-സ്കൂട്ടറിന് പെട്ടെന്ന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. തീ പടർന്നതോടെ നാട്ടുകാർ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഏതാനും മാസങ്ങൾക്ക് മുമ്പ് ചാമരാജനഗർ താലൂക്കിലെ അറകലവാടി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന ഇ-സ്കൂട്ടറിന് തീപിടിച്ച് പരിഭ്രാന്തി പരത്തിയിരുന്നു. മുബാറക് മൊഹല്ലയിൽ നടന്ന…
Read Moreബൈക്കപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ബെംഗളൂരു: മംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലടിച്ച് മറിഞ്ഞ് വിദ്യാർഥി മരിച്ചു. ബെൽത്തങ്ങാടി ഉജേയിലാണ് അപകടം. കൽമഞ്ചയിലെ കെ. ദീക്ഷിത് (20) ആണ് അപകടത്തിൽ മരിച്ചത്. ഉജേയിലെ സ്വകാര്യ കോളേജിൽ ഡിപ്ലോമ കോഴ്സ് പഠിക്കുന്ന ദീക്ഷിത് വീട്ടിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ച് കോളേജിലേക്ക് പോകുമ്പോഴാണ് അപകടം. സമീപത്തെ ആശുപത്രിയിലും തുടർന്ന് മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreസിൽക്ക് ബോർഡിന് സമീപം ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: സിൽക്ക് ബോർഡ് മേൽപാലത്തിൽ ബൈക്ക് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ മലയാളി യുവാവിന് ദാരുണാന്ത്യം. കാസർക്കോട് തെരുവത്ത് ഷംസ് വീട്ടിൽ മജാസ് ആണ് മരിച്ചത്. 34 വയസായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു അപകടം. മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും മജാസ് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം. ബൊമ്മനഹള്ളിയിൽ ആയിരുന്നു താമസം. ഭാര്യ മുംതാസ്.
Read More