ബെംഗളൂരു: പാലുല്‍പന്നങ്ങള്‍ വില്‍ക്കുമെന്ന അമൂലിന്റെ പ്രഖ്യാപനത്തില്‍ രാഷ്ട്രീയ പോര് മുറുകുന്നു. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനിയെ തകര്‍ക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മെ പ്രതികരിച്ചു. അമൂല്‍ ബ്രാന്‍ഡിനെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ല. നന്ദിനി എന്ന ബ്രാന്‍ഡിനെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. നന്ദിനി രാജ്യത്തെ ഒന്നാം നമ്പര്‍ ബ്രാന്‍ഡായി മാറും ബൊമ്മെ പറഞ്ഞു. കര്‍ണാടകയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ബ്രാന്‍ഡ് അല്ല നന്ദിനി. ആന്ധപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തിരുപതി, തിരുമല എന്നിവിടങ്ങളിലും സൈന്യത്തിനും നന്ദിനിയുടെ…
Read MoreTag: bengaluruvartha
ഭർത്താവ് ചോക്ലേറ്റ് കൊണ്ടു വന്നില്ല, ഭാര്യ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ഭര്‍ത്താവ് ചോക്ലേറ്റ് കൊണ്ടുവരാത്തതിനെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കി. കര്‍ണാടകയിലെ ഹെന്നൂര്‍ ബണ്ടെക്ക് സമീപം ഹൊന്നപ്പ ലേഔട്ടിലാണ് സംഭവം നടന്നത്. സഹകരണ നഗറിലെ സലൂണില്‍ ജോലി ചെയ്യുന്ന ഗൗതമിന്‍റെ ഭാര്യ നന്ദിനി ആണ് മരിച്ചത്. തന്‍റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചശേഷമാണ് യുവതി ജീവനൊടുക്കിയത്. ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. സംഭവ ദിവസം ഗൗതം ജോലിക്ക് പോവുന്നത് നന്ദിനി തടഞ്ഞിരുന്നു. നന്ദിനി ഗൗതമിനോട് ചോക്ലേറ്റ് വാങ്ങാന്‍ ആവശ്യപ്പെടുകയും ചോക്ലേറ്റുമായി തിരികെ വരാമെന്ന് പറഞ്ഞ് ഗൗതം പോവുകയുമായിരുന്നു. തുടര്‍ന്ന് നന്ദിനിയുടെ ഫോണ്‍വിളികള്‍ക്ക് ഗൗതം…
Read Moreബെംഗളൂരു എഫ് സി സ്ക്വാഡ് പ്രഖ്യാപിച്ചു
ബെംഗളൂരു: ബെംഗളൂരു എഫ് സി 2023-ലെ ഹീറോ സൂപ്പര്‍ കപ്പ് കാമ്പയ്‌നിനായുള്ള 30 അംഗ ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഏപ്രില്‍ 8-ന് ശ്രീനിധി ഡെക്കാന്‍ എഫ്‌സിക്കെതിരായ പോരാട്ടത്തോടെ ആണ് ബെംഗളൂരുവിന്റെ സൂപ്പര്‍ കപ്പ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ബെംഗളൂരു എഫ്‌സി ‘ബി’ ടീമില്‍ നിന്ന് മൂന്ന് കളിക്കാര്‍ സ്ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. അഞ്ച് വിദേശികളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയുടെ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
Read Moreസർവജ്ഞ നഗർ മണ്ഡലത്തിൽ പോരാട്ടം മലയാളികൾ തമ്മിലെന്ന് റിപ്പോർട്ട്
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിലെ സർവജ്ഞനഗർ മണ്ഡലത്തിൽ പോരാട്ടം മലയാളികൾ തമ്മിലെന്ന് റിപ്പോർട്ട്. നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ കേളചന്ദ്ര ജോസഫ് ജോർജിന്റെ എതിരാളിയായി ബി.ജെ.പി രംഗത്തിറക്കുന്നത് മലയാളിയായ അഡ്വ. തോമസ് നീലിയറയെന്നാണ് പുറത്ത് വരുന്ന സൂചന. കോട്ടയം സ്വദേശിയാണെന്നതാണ് പ്രത്യേകത. മലയാളികൾക്ക് വോട്ടിംഗ് സ്വാധീനമുള്ള പ്രദേശമാണ് സർവജ്ഞനഗർ മണ്ഡലം. എച്ച്.ഡി. കുമാരസ്വാമി മന്ത്രിസഭയിൽ ലാർജ് ആൻഡ് മീഡിയം സ്‌കെയിൽ ഇൻഡസ്‌ട്രീസ് വകുപ്പിന്റെയും, വീരേന്ദ്ര പാട്ടീൽ സർക്കാരിന്റെയും ഗതാഗതം, ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പിന്റെയും, എസ്. ബംഗാരപ്പ സർക്കാരിൽ ഭവന, നഗര വികസന വകുപ്പിന്റെയും…
Read Moreപ്രകാശ് രാജിന്റെ ട്വീറ്റിന് മറുപടിയുമായി നടൻ കിച്ച സുദീപ്
ബെംഗുളൂരു: നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റിനെതിരെ പ്രതികരിച്ച് കന്നട നടന്‍ കിച്ച സുദീപ്. പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമണെന്ന് സുദീപ് പറഞ്ഞു. ചലച്ചിത്രതാരം എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമാണ്. അദ്ദേഹം എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞേക്കാം, പക്ഷേ ഒരു ചലച്ചിത്രതാരം എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്’- എന്നാണ് ട്വീറ്റിനോടുള്ള പ്രതികരണമായി കിച്ച സുദീപ് പറഞ്ഞത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്‌ക്കൊപ്പം ബെംഗളൂരുവില്‍…
Read Moreബെംഗളൂരു മെട്രോ സ്റ്റേഷൻ വെള്ളത്തിൽ
ബെംഗളൂരു: ബെംഗളൂരുവില്‍ തുടരുന്ന മഴയില്‍ നല്ലൂര്‍ഹള്ളിയിലെ മെട്രോ സ്റ്റേഷന്‍ വെള്ളത്തിലായി. ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച മാത്രം പിന്നിട്ടപ്പോഴാണ് മെട്രോ സ്റ്റേഷന്‍ വെള്ളക്കെട്ടിലായത്. നിരവധി വിമർശനങ്ങൾ ആണ് ഇതിനെ ചൊല്ലി ഉയരുന്നത്. 4249 കോടിയോളം ചെലവഴിച്ചാണ് ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. വൈറ്റ്ഫീല്‍ഡും കൃഷ്ണരാജപുരവും ബന്ധിപ്പിക്കുന്നതാണ് 13.71 കിലോമീറ്റര്‍ നീളുന്ന രണ്ടാംഘട്ടം. പ്ലാറ്റ്ഫോമും ടിക്കറ്റ് കൗണ്ടറുമുള്‍പ്പടെയുള്ള ഭാഗങ്ങള്‍ വെള്ളത്തിലാണ്. സ്റ്റേഷന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനവുമായി നിരവധി പേർ രംഗത്തെത്തി. പണി പൂര്‍ത്തിയാകും മുമ്പ്…
Read Moreകോഴിക്കറിയെ ചൊല്ലി തർക്കം, പിതാവ് മകനെ കൊന്നു
ബെംഗളുരു: കോഴിക്കറിയെ ചൊല്ലി തര്‍ക്കത്തെത്തുടര്‍ന്ന് മംഗളൂരുവിനടുത്ത സുള്ള്യയില്‍ യുവാവിനെ പിതാവ് അടിച്ച് കൊന്നു. സുള്ള്യ ഗുത്തിഗര്‍ ഗ്രാമത്തിലെ മൊഗ്രയെരന്നഗുഡെ സ്വദേശി ശിവറാം ആണ് കൊല്ലപ്പെട്ടത്. ശിവറാം വീട്ടില്‍ വന്നപ്പോള്‍ രാവിലെ പാകം ചെയ്ത ചിക്കന്‍ കറി മുഴുവനും തീര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ശിവറാമും പിതാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ പിതാവ് മരത്തടി കൊണ്ട് ശിവറാമിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് കുഴഞ്ഞുവീണ ശിവറാം സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. സുബ്രഹ്‌മണ്യ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശിവറാമിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreവ്യാപാരിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ
ബെംഗളുരു: വ്യാപാരിയെ മര്‍ദ്ദിച്ച് കൊന്ന കേസിലെ പ്രതി പുനീത് കെരെഹള്ളി അറസ്റ്റില്‍.രാജസ്ഥാനില്‍ നിന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയി നാല് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. അതിനിടെ, പുനീത് കെരെഹള്ളിയുടെ വീഡിയോ സന്ദേശം പുറത്ത് വന്നിരുന്നു. താന്‍ ഇദ്രിസ് പാഷയെ കൊന്നിട്ടില്ലെന്നും, ജെഡിഎസ്സും കോണ്‍ഗ്രസുമാണ് കൊലപാതകത്തിന് പിന്നിലെന്നും പുനീത് കെരെഹള്ളി വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം, പുനീത് നിരവധി ബിജെപി നേതാക്കളുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ബിജെപി പ്രതിരോധത്തിലായി. ഏപ്രില്‍ 1 ന് അര്‍ദ്ധരാത്രിയാണ് ഗോസംരക്ഷകനെന്ന് സ്വയം അവകാശപ്പെടുന്ന പുനീത് കെരെഹള്ളിയും…
Read Moreകേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി കോൺഗ്രസ്
ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് . കര്‍ണാടകയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇഡി, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ആദായ നികുതി, ഇഡി ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഓഫീസുകളും വീടുകളും കേന്ദ്രീകരിച്ച് റെയ്ഡ് നടത്തുമെന്ന് വിശ്വസനീയമായ വിവരങ്ങളുണ്ടെന്ന് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും മാധ്യമങ്ങളോട് പറഞ്ഞു. ദില്ലിയില്‍ കെ സി വേണുഗോപാലിന്റെ വസതിയില്‍ രാത്രി അടിയന്തര വാര്‍ത്താസമ്മേളനം വിളിച്ചാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രണ്‍ദീപ് സുര്‍ജേവാലയുമാണ് രാത്രി വൈകി വാര്‍ത്താസമ്മേളനം…
Read Moreമഴ, 14 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു, ഗതാഗതവും തടസം നേരിട്ടു
ബെംഗളൂരു: കനത്ത മഴയേയും മോശം കാലവസ്ഥയേയും തുടര്‍ന്ന് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ 14 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ആറ് വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ആകെ 14 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ഇതില്‍ 12 എണ്ണം ചെന്നൈയിലേക്കും ഒന്ന് കോയമ്പത്തൂരിലേക്കും ഒരെണ്ണം ഹൈദരാബാദിലേക്കുമാണ് തിരിച്ചുവിട്ടത്. ഏഴ് ഇന്‍ഡിഗോ വിമാനങ്ങളും, മൂന്ന് വിസ്താര, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടവയില്‍ ഉള്‍പ്പെടുന്നു. ആറ് വിമാന സര്‍വ്വീസുകള്‍ വൈകിയതായും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. മഴ കുറഞ്ഞതോടെ സര്‍വ്വീസുകള്‍ പുനരാരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ക്ക്…
Read More