ബെംഗളൂരു: രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനത്തിനു പിന്നിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജൻസികള്‍ ശേഖരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. മാർച്ച് ഒന്നിനാണ് ബംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ പത്തുപേർക്ക് പരിക്കേറ്റിരുന്നു. എൻഐഎയും പോലീസിന്‍റെ സെൻട്രല്‍ ക്രൈംബ്രാഞ്ചും ചേർന്നാണ് കേസന്വേഷണം നടത്തുന്നത്. പ്രതിയുടെ ചിത്രങ്ങള്‍ അന്വേഷണ സംഘം നേരത്തേ പുറത്തുവിട്ടിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവർക്ക് 10 ലക്ഷം രൂപയും അന്വേഷണ സംഘം പ്രഖ്യാപിച്ചിരുന്നു.
Read MoreTag: bengaluru
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് ഉൾപ്പെടെ 3 ട്രെയിനുകൾ നാളെ മുതൽ
ബെംഗളൂരു: മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ വന്ദേഭാരത് ഉള്‍പ്പെടെ മൂന്നു ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. മംഗളുരു വന്ദേഭാരത് കൂടാതെ പുതിയതായി പ്രഖ്യാപിച്ച മൈസൂരു- ഡോ.എംജിആർ ചെന്നൈ സെൻട്രല്‍- മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20663/20664), തിരുപ്പതി-കൊല്ലം-തിരുപ്പതി എക്സ്പ്രസ് (17421/17422) എന്നിവയാണ് നാളെ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. വിഡിയോ കോണ്‍ഫറൻസ് വഴിയാണ് മൂന്ന് ട്രെയിനുകളും മോദി ഉദ്ഘാടനം ചെയ്യുന്നത്. മാർച്ച് 13 മുതല്‍ മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ റെഗുലർ സർവീസ് ആരംഭിക്കും. ജൂലൈ നാലുവരെ ദിവസവും സർവീസ് നടത്തും. തുടർന്നു…
Read Moreകൈക്കൂലി വാങ്ങുന്നതിനിടെ സർവേയർ അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരുവിൽ ഭൂമിയുടെ മാപ്പ് നല്‍കുന്നതിന് 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സർവേയർ അറസ്റ്റിൽ. ലോകായുക്ത പോലീസാണ് അറസ്റ്റ് ചെയ്തത്. ആർ.ടി.സി വിഭാഗം ഭൂസർവേയർ എസ്.ജി. ശീതള്‍ രാജാണ് അറസ്റ്റിലായത്. ഓണ്‍ലൈൻ വഴി അപേക്ഷ നല്‍കി 1500 രൂപ ഫീസ് അടച്ച ഉടമയുടെ ഭൂമി കഴിഞ്ഞ മാസം 29ന് ശീതള്‍ രാജ് സർവേ നടത്തിയിരുന്നു. സ്കെച്ച് നല്‍കണമെങ്കില്‍ 5000 രൂപ വേണം എന്ന് ആവശ്യപ്പെട്ടു. പിന്നീട് ഇത് 4000 രൂപയായി ഇളവ് ചെയ്തു. ഭൂവുടമ നല്‍കിയ പരാതിയനുസരിച്ച് വലവിരിച്ച ലോകായുക്ത ശീതള്‍രാജ് പണം സ്വീകരിക്കുന്നത്…
Read Moreരാമക്ഷേത്രത്തില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി കത്ത്
ബെംഗളൂരു: രാമക്ഷേത്രത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി കത്ത്. ബെളഗാവിയിലെ രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന രണ്ട് കത്തുകളാണ് ലഭിച്ചത്. ബെളഗാവിയിലെ നിപ്പാനിയിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീരാമക്ഷേത്രത്തിന് ബോംബ് വെക്കുമെന്ന് ഭീഷണിയുയർത്തുന്ന രണ്ട് കത്തുകളാണ് ക്ഷേത്രം മാനേജ്‌മെൻ്റ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കി. കത്തുകളില്‍ ഒരെണ്ണം രാമക്ഷേത്രത്തിനുള്ളില്‍ നിന്നാണ് ലഭിച്ചത്. മറ്റൊന്ന് സമീപത്തുള്ള ഹനുമാൻ ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്തു. ഫെബ്രുവരി 7,28 തീയതികളിലാണ് ഭീഷണിക്കത്തുകള്‍ ലഭിച്ചത്. മാർച്ച് 20, 21 തീയതികളില്‍ രാമക്ഷേത്രത്തില്‍ സ്‌ഫോടനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹിന്ദിയില്‍ എഴുതിയിരിക്കുന്ന…
Read Moreപരീക്ഷ ഫലം വന്നപ്പോൾ 300 ൽ 310 മാർക്ക്; കണ്ണുതള്ളി വിദ്യാർത്ഥികൾ
ബെംഗളൂരു: പരീക്ഷയിൽ 300 ൽ 310 നേടിയ വിദ്യാർത്ഥികളുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയൻസസ് ലെ വിദ്യാർത്ഥികള്‍ക്കാണ് പരീക്ഷാഫലം വന്നപ്പോള്‍ 300 -ല്‍ 310, 300 -ല്‍ 315 ഒക്കെ മാർക്ക് കിട്ടിയത്. ജനുവരിയില്‍ നടന്ന ബിഎസ്‍സി നഴ്സിംഗ് രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതിയ വിദ്യാർത്ഥികളില്‍ ചിലർക്കാണ് ഇങ്ങനെ വിചിത്രമായ ചില മാർക്കുകള്‍ കിട്ടിയത്. ശരിക്കും ഇതൊരു തമാശയാണെന്ന് വിദ്യാർത്ഥികളില്‍ ഒരാള്‍ പ്രതികരിച്ചു. പരീക്ഷയെഴുതിയ എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് 300 -ല്‍ 310 ഉം 315…
Read Moreപാക് അനുകൂല മുദ്രാവാക്യം വിളിച്ചവരെ വെടിവച്ച് കൊല്ലണം; കെഎൻ രാജണ്ണ
ബെംഗളൂരു: നിയമസഭയില്‍ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചവരെ വെടിവെച്ച് കൊല്ലണമെന്ന് മന്ത്രി കെ.എൻ രാജണ്ണ. അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കോണ്‍ഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈന്‍റെ അനുയായികള്‍ നിയമസഭയില്‍ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചിരുന്നു. ഈ സംഭവം വിവാദമായതിന് പിന്നാലെ രാജണ്ണയുടെ പ്രസ്താവന. കോണ്‍ഗ്രസിന്‍റെ പ്രതിച്ഛായക്ക് ദോഷമൊന്നും സംഭവിച്ചിട്ടില്ല. മാത്രമല്ല, അത് മെച്ചപ്പെടുകയാണ് ചെയ്തത്. ആരെങ്കിലും മുദ്രാവാക്യം വിളിച്ചോ മറ്റോ പാകിസ്താനെ പിന്തുണച്ചിട്ടുണ്ടെങ്കില്‍ അവരെ വെടിവെച്ച് കൊല്ലണം. അതില്‍ യാതൊരു തെറ്റുമില്ല -രാജണ്ണ പറഞ്ഞു. മാത്രമല്ല,…
Read Moreകഫേ സ്ഫോടനം; പ്രതിയുടെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് എൻഐഎ
ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് എന്‍ഐഎ. മാസ്കും കയ്യില്‍ ബാഗുമായി നടക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ് എക്സിലൂടെ പുറത്തുവിട്ടത്. എന്നാല്‍ ഇത് എവിടെ നിന്നുള്ള ദൃശ്യങ്ങള്‍ ആണെന്നത് വെളിപ്പെടുത്തിയിട്ടില്ല. ബോംബ് സ്ഫോടനം നടന്ന ദിവസം രാത്രിയിലെ ചിത്രങ്ങളാണെന്നത് വ്യക്തമാണ്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. സ്ഫോടനത്തിനു ശേഷം പ്രതി പല ബസ്സുകളില്‍ യാത്ര ചെയ്ത് ബെള്ളാരി ജില്ലയിലേക്ക് കടന്നതാണ് ഏറ്റവും ഒടുവിലെ വിവരം. യാത്രയ്ക്കിടെ പ്രതി ഒരു…
Read Moreലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; മംഗളൂരുവിലെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ബെംഗളൂരു: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഉപ്പള നയാബസാർ അബ്ദുല്‍ ഖാദറിന്റെ മകൻ മുഹമ്മദ് മിസ്ഹബ് (21) ആണ് മരിച്ചത്. മംഗളൂരുവില്‍ സ്വകാര്യ കോളജിലെ വിദ്യാർഥിയാണ് മിസ്ഹബ്. വെള്ളിയാഴ്ച രാവിലെ ബന്തിയോട് മുട്ടം ജങ്ഷനിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി കാസർകോട്ടെ ടർഫില്‍ കളിച്ച് രാവിലെ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങവേ ഇവർ സഞ്ചരിച്ച ബൈക്കില്‍ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മിസ്ഹബിന്റെ ജീവൻ രക്ഷിക്കാനായില്ല.
Read Moreനിയമവിരുദ്ധം; ബൈക്ക് ടാക്സി നിരോധിച്ച് സംസ്ഥാന സർക്കാർ
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ ബൈക്ക് ടാക്‌സികളും നിരോധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ബൈക്കുകള്‍ ടാക്‌സിയായും സ്വകാര്യ ആപ്പുകള്‍ അവയുടെ പ്രവര്‍ത്തനത്തിനായും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബൈക്ക് ടാക്‌സികള്‍ പ്രവര്‍ത്തിക്കുന്നതിനെ ചൊല്ലി അതിന്റെ നടത്തിപ്പുകാരും ഓട്ടോ, ക്യാബ് ഡ്രൈവര്‍മാരും സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനുകളിലെ അംഗങ്ങളും തമ്മില്‍ സംഘര്‍ഷത്തിനും കലഹത്തിനും ഇടയാക്കിയിരുന്നു. കൂടാതെ, ബൈക്ക് ടാക്‌സികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്നും കണ്ടെത്തിയിട്ടുണ്ടെത്തി. ഇലക്‌ട്രിക് ബൈക്ക് ടാക്‌സി നയം-‘കര്‍ണാടക ഇലക്‌ട്രിക് ബൈക്ക് ടാക്‌സി സ്‌കീം 2021’-ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കര്‍ണാടക. ദൂരപ്രദേശങ്ങളെ നഗരപ്രദേശങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുക, പുതിയ തൊഴില്‍…
Read Moreസംസ്ഥാനത്ത് ജലക്ഷാമം രൂക്ഷം; കുടിവെള്ള ഉപയോഗത്തിന് നിയന്ത്രണം
ബെംഗളൂരു: നഗരത്തിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ള ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി. കുടിവെള്ളമുപയോഗിച്ച് വാഹനം കഴുകുന്നതും ചെടികൾ നനക്കുന്നതും നിർമാണ പ്രവൃത്തി നടത്തുന്നതും നിരോധിച്ചു. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വിവറേജ് ബോർഡിന്റേതാണ് തീരുമാനം. നിർദേശം ലംഘിച്ചാൽ 5,000 രൂപയാണ് പിഴ. കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് ആവർത്തിച്ചാൽ ഓരോ പ്രാവശ്യവും 500 രൂപ വീതവും ഈടാക്കും. നഗരത്തിലെ മൂവായിരത്തിലധികം കുഴല്‍ക്കിണറുകള്‍ വറ്റിയതായി കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അറിയിച്ചിരുന്നു. പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നഗരത്തിൽ ജലക്ഷാമം രൂക്ഷമായി തുടരുന്ന…
Read More