ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പുതിയൊരു ട്രെയിൻ കൂടി പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. നിലവിൽ കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ട്രെയിനാണ് കോഴിക്കോട് വരെ ദീർഘിപ്പിച്ചത്. ട്രെയിൻ നമ്പർ 16511 കെ.എസ്.ആർ ബെംഗളൂരു-കോഴിക്കോട് എക്സ്പ്രസ് രാത്രി 9.35ന് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ട്രെയിൻ കണ്ണൂരിലെത്തും. ഉച്ചക്ക് 12.40നാണ് ട്രെയിൻ കോഴിക്കോട് എത്തുക. വൈകീട്ട് 3.30ന് ട്രെയിൻ തിരിച്ച് ബംഗളൂരുവിലേക്ക് പുറപ്പെടും. അഞ്ച് മണിക്ക് കണ്ണൂരിലെത്തും. പിറ്റേന്ന് രാവിലെ 6.35നാകും ട്രെയിൻ കെ.എസ്.ആർ ബംഗളൂരുവിലെത്തുക. തലശ്ശേരി,വടകര,കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ ട്രെയിനിന്…
Read MoreTag: bengaluru
നിരോധിച്ച ഇ- സിഗരറ്റുകളുമായി മലയാളി യുവാവ് പിടിയിൽ
ബെംഗളൂരു: കേന്ദ്രസർക്കാർ നിരോധിച്ച ഇലക്‌ട്രോണിക് സിഗരറ്റുകളുമായി യുവാവ് അറസ്റ്റിൽ. സിസിബി ആൻ്റി നാർക്കോട്ടിക് പോലീസാണ് അറസ്റ്റ് ചെയ്തത്. കേരള സ്വദേശി ഷോയിബാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 3 കോടി വിലപിടിപ്പുള്ള ഇ-സിഗരറ്റുകൾ പോലീസ് പിടിച്ചെടുത്തു. കുറച്ചുകാലം ദുബായിലായിരുന്ന ഷൊയ്ബ് അടുത്തിടെയാണ് ഇന്ത്യയിലേക്ക് മടങ്ങി എത്തിയത്. പിന്നീട് ബെംഗളൂരുവിൽ വന്ന് സുദ്ദഗുണ്ടെപാളയയിലെ സഹോദരൻ്റെ വീട്ടിലായിരുന്നു താമസം. ഇ-സിഗരറ്റുകൾ ദുബായിൽ നിന്ന് ഡൽഹിയിലേക്കും ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്കും കൊറിയർ വഴി കൊണ്ടുവന്ന് വീട്ടിൽ സൂക്ഷിച്ച് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയായിരുന്നു പ്രതികൾ. പ്രതിയെക്കുറിച്ചുള്ള ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ റെയ്ഡ്…
Read Moreപരിശോധനക്കിടെ ബാഗിൽ ബോംബ് ഉണ്ടെന്ന് പറഞ്ഞ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ ബാഗിൽ ബോംബുണ്ടെന്ന് തമാശ പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സജ്ജുകുമാറാണ് അറസ്റ്റിലായത്. ഇയാൾ ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ജോലിക്കായി കൊച്ചിയിലേക്ക് പോവുകയായിരുന്നു സജ്ജുകുമാർ. ഈ സമയം എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് പരിശോധിച്ചു. ഉദ്യോഗസ്ഥർ ബാഗ് പരിശോധിച്ചപ്പോൾ ബാഗിൽ ബോംബുണ്ടെന്ന് പ്രതി പറഞ്ഞു. ബോംബ് ഉണ്ടെന്ന് കെട്ട ഉദ്യോഗസ്ഥർ ഒരു നിമിഷം ഞെട്ടി. സൂക്ഷ്മ പരിശോധന നടത്തി. എന്നാൽ ബാഗിൽ നിന്ന് സ്‌ഫോടക വസ്തു കണ്ടെത്താനായില്ല. വിമാനത്താവളത്തിൽ ക്രൂരത…
Read Moreമദ്യപിക്കാൻ പണം നൽകിയില്ല; ഭർത്താവ് ഭാര്യയെ അതിക്രൂരമായി ആക്രമിച്ചു
ബെംഗളൂരു: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് മാരകമായി ആക്രമിച്ചു. ദാവൻഗെരെയിലെ ചന്നഗിരി താലൂക്കിലെ ഗുഡ്ഡയിലെ കൊമരനഹള്ളി ഗ്രാമത്തിലാണ് സംഭവം. പ്രതിയായ ഭർത്താവ് കടരപ്പ (60) ഒളിവിലാണ്. സക്കമ്മ (55)യ്ക്കാണ് വെട്ടേറ്റത്. ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലെ ഇദ്ദല നാഗേനഹള്ളി ഗ്രാമത്തിലെ താമസക്കാരാണ് കദരപ്പയും സക്കമ്മയും. മദ്യത്തിന് അടിമയായ കദരപ്പ പണം നൽകണമെന്നാവശ്യപ്പെട്ട് ഭാര്യയെ സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ തലയിൽ കല്ലുകൊണ്ട് ഇയാൾ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന സക്കമ്മയെ പരിസരവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദാവൻഗെരെ എസ്എസ് ഹൈടെക് ആശുപത്രിയിലെ തീവ്രപരിചരണ…
Read Moreവിജയപുരയിൽ നേരിയ ഭൂചലനം
ബെംഗളൂരു : വിജയപുര ജില്ലയുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തിറങ്ങി. വിജയപുര നഗരത്തിന്റെയും ബസവന ബാഗെവാഡി താലൂക്കിലെ മനഗൊളി ടൗണിന്റെയും ഏതാനും ഭാഗങ്ങളിലാണ് റിക്ടർ സ്കെയിലിൽ 2.9 അളവ് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഞായറാഴ്ച രാത്രി 12.22-നും 1.20-നും ഇടയിലായിരുന്നു പ്രകമ്പനം. ഭൂമിയുടെ അഞ്ചുകിലോമീറ്റർ അടിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Read Moreതൃശൂരിലേക്ക് പല്ലക്കിയുടെ പുതിയ സർവീസ്; റിസർവേഷൻ ആരംഭിച്ചു, വിശദാംശങ്ങൾ അറിയാം
ബെംഗളൂരു: നഗരത്തിൽ നിന്നും തൃശ്ശൂരിലേക്ക് പല്ലക്കിയുടെ പുതിയ സർവീസ് ഫെബ്രുവരി 1 മുതൽ ആരംഭിക്കുന്നു. റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നഗരത്തിൽ നിന്നും രാത്രി 9.01 ന് ആരംഭിക്കുന്ന സർവീസ് പിറ്റേന്ന് രാവിലെ 7 മണിക്ക് തൃശൂരിൽ എത്തും. മടക്കയാത്ര തൃശ്ശൂരിൽ നിന്ന് രാത്രി 8.45 ന് ആരംഭിച്ച് രാവിലെ 6.45 ന് നഗരത്തിൽ എത്തും. ഹൊസൂർ, സേലം,കോയമ്പത്തൂർ, പാലക്കാട് വഴിയാണ് സർവീസ്. 1049 രൂപയാണ് ടിക്കറ്റ് നിരക്ക്.
Read Moreഹംപി വിരുപാക്ഷ ക്ഷേത്രത്തിൽ ജീൻസ്, ബർമുഡ എന്നിവയ്ക്ക് വിലക്ക്; ഉദ്യോഗസ്ഥരുടെ ബോധവത്കരണം
ബെംഗളൂരു: ഹംപിയിലെ വിരുപാക്ഷ ക്ഷേത്രത്തിൽ ജീൻസ്, ബർമുഡ, നിക്കർ, ഷോർട്‌സ് എന്നിവ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്. തുടക്കത്തിൽ ആരെയും തിരിച്ചയക്കാതെയാണ് വിജയനഗര ജില്ലാഭരണകൂടം പരിഷ്കാരം നടപ്പാക്കുന്നത്. ഇത്തരം വസ്ത്രം ധരിച്ചെത്തുന്നവരെ തടഞ്ഞ് ബോധവത്കരിക്കുകയും അവരെ ധോത്തിധരിപ്പിച്ച് ക്ഷേത്രത്തിൽ കടക്കാൻ അനുവദിക്കും. തിരിച്ചിറങ്ങുമ്പോൾ ധോത്തി മടക്കിക്കൊടുക്കണം. അതേസമയം, ഇത് ഡ്രസ് കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമല്ലെന്നാണ് വിജയനഗര ജില്ലാകളക്ടർ എം.എസ്. ദിവാകരയുടെ വിശദീകരണം. ഹംപി വിനോദസഞ്ചാരകേന്ദ്രം മാത്രമല്ലെന്നും ആരാധനാകേന്ദ്രം കൂടിയാണെന്നും സഞ്ചാരികൾ ‘മാന്യമായ’ വസ്ത്രം ധരിക്കാനുള്ള ബോധവത്കരണമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ക്ഷേത്ര കവാടത്തിൽ…
Read Moreസ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മലയാളി പെൺകുട്ടി മരിച്ചു
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആൻ ജിജോയാണ് മരിച്ചത്. സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകട മരണത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടി ജീവൻ നിലനിർത്തുന്നതു വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്നായിരുന്നു ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചത്. നേഴ്‌സറി വിദ്യാർത്ഥിനിയാണ് ജിയന്ന. കുട്ടികളെ നോക്കാൻ രണ്ട് ആയമാരുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെയാണ്…
Read Moreമറ്റൊരു മതത്തിലെ യുവാവിനെ പ്രണയിച്ചു; യുവതിയെയും അമ്മയെയും സഹോദരൻ കൊലപ്പെടുത്തി
ബെംഗളൂരു: മറ്റൊരു മതത്തിലെ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ യുവതിയെയും അമ്മയെയും സഹോദരൻ കൊലപ്പെടുത്തി. പത്തൊന്‍പതുവയസുകാരിയായ ധനുശ്രീ, അമ്മ അനിത എന്നിവരാണ് മരിച്ചത്. മൈസുരുവിലെ മാരുരു ഗ്രാമത്തിലാണ് സംഭവം. യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കാന്‍ യുവതിയോട് സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും പോലീസ് പറയുന്നു. സഹോദരന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ ബന്ധം അവസാനിപ്പിക്കാന്‍ മാതാപിതാക്കളും മകളോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അമ്മാവന്റെ വീട്ടില്‍ പോകാനെന്ന വ്യാജേന നിതിന്‍ അമ്മയെയും സഹോദരിയെയും ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മാരൂരിലെ തടാകത്തിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയ ശേഷം…
Read Moreജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വർണ-വജ്ര ആഭരണങ്ങൾ തമിഴ്നാട് സർക്കാരിന് വിട്ടു നൽകാൻ കോടതി ഉത്തരവ്
ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വർണ-വജ്ര ആഭരണങ്ങൾ തമിഴ്നാട് സർക്കാരിന് വിട്ടുനൽകാൻ ബെംഗളൂരുവിലെ സി.ബി.ഐ. പ്രത്യേക കോടതി ഉത്തരവിട്ടു. ആഭരണങ്ങളുടെമേൽ തമിഴ്‌നാട് സർക്കാർ തുടർനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജയലളിതയുടെ പേരിലുള്ള കേസ് നടത്തിയതിന്റെ ചെലവിനത്തിൽ കർണാടക സർക്കാരിന് തമിഴ്‌നാട് അഞ്ചുകോടി രൂപ നൽകാനും കോടതി ഉത്തരവിട്ടു. ഈ തുക എസ്.ബി.ഐ. ചെന്നൈ ശാഖയിൽ ജയലളിതയുമായി ബന്ധപ്പെട്ട സ്ഥിരനിക്ഷേപത്തിൽ നിന്ന് നൽകണമെന്നും നിർദേശിച്ചു. പ്രത്യേക കോടതി ജഡ്ജി എച്ച്.എ. മോഹന്റേതാണ് ഉത്തരവ്. ബെംഗളൂരുവിലെ സർക്കാർ ട്രഷറിയിൽ സൂക്ഷിച്ച…
Read More